ഇന്ത്യ vs ദക്ഷിണാഫ്രിക്ക: പൂനെ പിടിക്കാന്‍ കോലിപ്പടയെത്തി, രണ്ടാമങ്കം വ്യാഴാഴ്ച
പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനായി ടീം ഇന്ത്യ പൂനെയിലെത്തി. വിശാഖപട്ടണത്ത നടന്ന ആദ്യ ടെസ്റ്റില്‍ 203 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത ഇന്ത്യ രണ്ടമങ്കവും ജയിച്ച് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അപരാജിത ലീഡാണ് ലക്ഷ്യമിടുന്നത്.

ആദ്യ ടെസ്റ്റിലെ പരാജയത്തില്‍ നിന്നു പാഠമുള്‍ക്കൊണ്ട് തിരിച്ചടിക്കാന്‍ ഫഫ് ഡുപ്ലെസി നയിക്കുന്ന ദക്ഷിണാഫ്രിക്കയും പൂനെയിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് രണ്ടാം ടെസ്റ്റിനു തുടക്കമാവുന്നത്. ഇതിനു മുമ്പ് തിരക്കേറിയ പരിശീലന ഷെഡ്യൂളാണ് ഇരുടീമുകള്‍ക്കും മുന്നിലുള്ളത്.
വിശാഖപട്ടണത്തു നടന്ന ആദ്യ ടെസ്റ്റില്‍ ഓപ്പണര്‍ രോഹിത് ശര്‍മയായിരുന്നു ഇന്ത്യയുടെ ഹീറോ. ഓപ്പണിങിലേക്കു ആദ്യമായി പ്രൊമോഷന്‍ ലഭിച്ച ഹിറ്റ്മാന്‍ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറിയുമായി പുതിയ റോള്‍ അവിസ്മരണീയമാക്കുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ രോഹിത്തിനെക്കൂടാതെ ഡബിള്‍ സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാളും ഇന്ത്യക്കായി കസറി. ബൗളിങില്‍ ആദ്യ ഇന്നിങ്‌സില്‍ ആര്‍ അശ്വിന്റെ വണ്‍ മാന്‍ ഷോയാണ് കണ്ടത്. ഏഴു വിക്കറ്റുകളാണ് താരം കൊയ്തത്. രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും നാലു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും ചേര്‍ന്ന് സന്ദര്‍ശകരെ എറിഞ്ഞിടുകയായിരുന്നു.

- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications