For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനി ഓസ്‌ട്രേലിയയില്‍ കാണില്ല... ഇവര്‍ക്കിത് അവസാന ഊഴം, നിരയില്‍ പ്രമുഖര്‍

ടി20ക്കു ശേഷം ടെസ്റ്റും ഏകദിനവും കളിക്കാനൊരുങ്ങുകയാണ് ഇന്ത്യ

By Manu
ഇവര്‍ക്കിത് അവസാന ഊഴം | Oneindia Malayalam

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനു സമനിലയോടെ കുറിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയാണ് ഇന്ത്യ 1-1ന്റെ സമനിലയോടെ അവസാനിപ്പിച്ചത്. ഇനി നാലു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയും മൂന്നു മല്‍സരങ്ങളുള്‍പ്പെട്ട ട്വന്റി20 പരമ്പരയും കളിക്കാന്‍ തയ്യാറെടുക്കുകയാണ് കോലിയും സംഘവും.

ഏകദിന, ടി20 ടീമുകളില്ലാത്ത ചില താരങ്ങള്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലുണ്ട്. ഇവരില്‍ ചിലരെ വീണ്ടുമൊരു ഓസീസ് പര്യടനത്തില്‍ കണ്ടെന്നു വരില്ല. കരിയറിലെ ഒരുപക്ഷെ അവസാന ഓസീസ് പര്യടനം കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

2010ല്‍ ഇന്ത്യന്‍ ടീമിലെത്തിയ പേസര്‍ ഉമേഷ് യാദവിനെ അടുത്ത ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കാണാന്‍ സാധ്യത കുറവാണ്. സിംബാബ് വെയ്‌ക്കെതിരേ 2010ലാണ് ഉമേഷിന്റെ അരങ്ങേറ്റം. പിന്നീട് താരം ടീമിലെ സ്ഥിരസാന്നിധ്യമായി മാറി. ഉമേഷിന്റെ മൂന്നാമത്തെ ഓസീസ് പര്യടനമാണ് ഇത്തവണത്തേത്. 2011-12ലാണ് ആദ്യമായി പേസര്‍ ഓസ്‌ട്രേലിയയിലെത്തുന്നത്. 2014-15ലെ പര്യടനത്തിലും ഉമേഷ് ഉള്‍പ്പെട്ടിരുന്നെങ്കിലും അവസരങ്ങള്‍ കുറവായിരുന്നു.
ഇനിയൊരു നാലു വര്‍ഷത്തിനു ശേഷമായിരിക്കും ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്താന്‍ സാധ്യത. അപ്പോഴേക്കും ഉമേഷിന് 35 വയസ്സാവും. 35 കാരനായ ഒരു പേസറെ ഇന്ത്യ ടെസ്റ്റ് ടീമില്‍ കളിപ്പിക്കാന്‍ സാധ്യത വളരെ കുറവാണ്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നറായ ആര്‍ അശ്വിനും ഇത് അവസാന ഊഴമായിരിക്കും. 32 കാരനായ താരം 2011ലാണ് ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ നേട്ടങ്ങളില്‍ നിന്നും നേട്ടങ്ങളിലേക്കു കുതിച്ചപ്പോള്‍ ടീമിന്റെ തുറുപ്പുചീട്ടുകളിലൊന്നായിരുന്നു അശ്വിന്‍. ഇതുവരെ 64 ടെസ്റ്റുകളില്‍ കളിച്ച താരം 336 വിക്കറ്റുകളെടുത്തിട്ടുണ്ട്. ഏഷ്യക്കു പുറത്തുള്ള പിച്ചുകളില്‍ തിളങ്ങാനാവുന്നില്ലെന്ന എന്നതാണ് വിമര്‍ശകര്‍ അശ്വിനില്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന വീക്ക്‌നെസ്. ഈ പര്യടനം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അഗ്നിപരീക്ഷ തന്നെയാവും. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ പ്രതീക്ഷയ്‌ക്കൊത്തുയരുന്നതില്‍ അശ്വിന്‍ പരാജയപ്പെട്ടിരുന്നു. ഓസീസിനെതിരേ കൂടി ഫ്‌ളോപ്പായാല്‍ താരം ടീമിന് പുറത്തായേക്കും.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസര്‍മാരിലൊരാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇഷാന്ത് ശര്‍മ. ടെസ്റ്റില്‍ സമീപകാലത്ത് നാട്ടിലും വിദേശത്തുമെല്ലാം ഗംഭീര പ്രകടനമാണ് പേസര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇഷാന്തിന്റെ നാലാമത്തെ ഓസ്‌ട്രേലിയന്‍ പര്യടനമാണിത്. 2007-08ലെ പര്യടനം മുതല്‍ താരം ഇന്ത്യക്കൊപ്പമുണ്ട്. അന്ന് ഇതിഹാസതാരം റിക്കി പോണ്ടിങിനെ വിറപ്പിക്കാന്‍ ഇഷാന്തിനായിരുന്നു.
അഞ്ചാം തവണ ഓസ്‌ട്രേലിയയില്‍ തനിക്കു പര്യടനം നടത്താന്‍ സാധിക്കുന്ന കാര്യം സംശയത്തിലാണെന്ന് ഇഷാന്ത് തന്നെ അടുത്തിടെ സമ്മതിച്ചിരുന്നു. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഗംഭീര പ്രകടനമാണ് താരം കാഴ്ചവച്ചത്. അഞ്ച് ടെസ്റ്റുകളില്‍ 18 വിക്കറ്റുകള്‍ ഇഷാന്ത് പോക്കറ്റിലാക്കിയിരുന്നു.

പാര്‍ഥീവ് പട്ടേല്‍

പാര്‍ഥീവ് പട്ടേല്‍

പ്രതിഭയുണ്ടായിട്ടും ഇന്ത്യക്കു വേണ്ടി കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത താരമാണ് വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍. എംഎസ് ധോണി ടീം ഇന്ത്യയുടെ നട്ടെല്ലായി മാറിയതോടെ പാര്‍ഥീവിന്റെ പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. 2002ല്‍ ഇംഗ്ലണ്ടിനെതിരേയാണ് താരം ഇന്ത്യക്കായി അരങ്ങേറുന്നത്. 17ാം വയസ്സിലാണ് ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ പാര്‍ഥീവ് ആദ്യമായി ഇന്ത്യക്കായി പാഡണിഞ്ഞത്.
2003-04ലാണ് താരം അവസാനമായി ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയത്. അന്ന് ആറ് ഇന്നിങ്‌സുകളില്‍ നിന്നും 160 റണ്‍സെടുക്കാനേ പാര്‍ഥീവിനായുള്ളൂ. അതിനു ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടിയാണ് ഇത്തവണത്തേത്.
ദേശീയ ടീമിനു പുറത്തായെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു പാര്‍ഥീവ്. ഇതാണ് താരത്തെ ഓസീസ് പര്യടനത്തിലേക്കു തിരിച്ചുവിളിക്കാന്‍ കാരണം.

മുരളി വിജയ്

മുരളി വിജയ്

ടെസ്റ്റില്‍ ഏറെക്കാലമായി ഇന്ത്യയുടെ സ്ഥിരം ഓപ്പണറായ മുരളി വിജയ്ക്കും ഇത് അവസാനത്തെ ഓസ്‌ട്രേലിയന്‍ ടൂറാണ്. നാട്ടില്‍ മാത്രമല്ല വിദേശ പിച്ചുകളിലും ഒരുപോലെ തിളങ്ങിയതാണ് വിജയിയെ ടീമിന്റെ അവിഭാജ്യഘടകമാക്കി മാറ്റിയത്. എന്നാല്‍ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ താരം വന്‍ ഫ്‌ളോപ്പായി മാറി. നാല് ഇന്നിങ്‌സുളില്‍ രണ്ടു തവണ പൂജ്യത്തിന് പുറത്തായ വിജയ് നേടിയത് 26 റണ്‍സ് മാത്രമാണ്. തുടര്‍ന്ന് പരമ്പരയിലെ ശേഷിച്ച ടെസ്റ്റുകളില്‍ താരം തഴയപ്പെടുകയും ചെയ്തു. വിന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ വിജയ് ടീമില്‍ ഇല്ലായിരുന്നു.
എന്നാല്‍ കൗണ്ടി ക്രിക്കറ്റില്‍ എസെക്‌സിനായി നടത്തിയ മികച്ച പ്രകടനം 34കാരനെ ഓസീസ് പര്യടനത്തില്‍ ടീമിലെത്തിക്കുകയായിരുന്നു. ഓസീസിനെതിരായ ഈ പരമ്പരയില്‍ ഫ്‌ളോപ്പായി മാറിയാല്‍ അതോടെ ഒരു പക്ഷെ വിജയിയുടെ ടെസ്റ്റ് കരിയര്‍ തന്നെ അവസാനിച്ചേക്കും.

Story first published: Monday, November 26, 2018, 16:48 [IST]
Other articles published on Nov 26, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+