Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ടി20 ലോകകപ്പ് കളിക്കുമോ? സാധ്യത തള്ളാതെ ശാസ്ത്രി, ആ ടൂര്‍ണമെന്റില്‍ ഉത്തരം ഉറപ്പ്

മുംബൈ: മുന്‍ നായകന്‍ എംഎസ് ധോണിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കവെ അഭ്യൂഹങ്ങള്‍ പരത്തുന്നത് അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി ആരാധകരോട് ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്‍ വരെയെങ്കിലും കാത്തിരിക്കണമെന്നും അതുവരെ ധോണിയുടെ ഭാവിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് ശാസ്ത്രി മറുപടി പറഞ്ഞത്.

dhon shastri

ധോണി എപ്പോഴാണ് ക്രിക്കറ്റിലേക്കു മടങ്ങി വരികയെന്നും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി അദ്ദേഹം എങ്ങനെയാണ് പെര്‍ഫോം ചെയ്യുകയെന്നും അറിയേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ ധോണിയെ വീണ്ടും ദേശീയ ടീമിലുള്‍പ്പെടുത്തുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ. അതു മാത്രമല്ല ധോണിയെക്കൂടാതെ മറ്റു വിക്കറ്റ് കീപ്പര്‍മാരുടെയും പ്രകടനം പരിഗണനയ്ക്കു വരും. ധോണിയേക്കാള്‍ നന്നായി പെര്‍ഫോം ചെയ്ത വിക്കറ്റ് കീപ്പറുണ്ടോയെന്നതും അറിയാനുണ്ട്. ഐപിഎല്‍ വലിയൊരു ടൂര്‍ണമെന്റാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള അവസാന ടൂര്‍ണമെന്റാണെന്നതും ഐപിഎല്ലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതായും ശാസ്ത്രി വിശദമാക്കി.

ടി20 ലോകകപ്പില്‍ ആരൊക്കെ ഇന്ത്യക്കു വേണ്ടി കളിക്കുമെന്നു ടീം മാനേജ്‌മെന്റ് ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. നിലവില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന കളിക്കാരില്‍ ചിലര്‍ക്കു പരിക്കേറ്റാല്‍ അവര്‍ക്കു പകരക്കാരനെയും കണ്ടു വയ്‌ക്കേണ്ടത് പ്രധാനമാണ്. ഇവയ്‌ക്കെല്ലാം ഐപിഎല്ലിലായിരിക്കും ഉത്തരം ലഭിക്കുക. ഇപ്പോള്‍ ആരൊക്കെ കളിക്കും, ആരൊക്കെ ഉണ്ടാവില്ല എന്നതിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തരുത് എന്നു മാത്രമാണ് ആരാധകരോടു പറയാനുള്ളതെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ലോകകപ്പിനു ശേഷം ധോണി ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ല. ഇന്ത്യ പരാജയപ്പെട്ട സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് അവസാനമായി അദ്ദേഹത്തെ ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. തുടര്‍ന്നുള്ള പരമ്പരകളില്‍ നിന്നെല്ലാം ധോണി മാറി നില്‍ക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പര്യടനം, പിന്നീട് നാട്ടില്‍ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ പരമ്പരയിലും അദ്ദേഹം കളിച്ചിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന പരമ്പരയിലും ധോണി ടീമില്‍ ഇല്ല.

Story first published: Tuesday, November 26, 2019, 15:58 [IST]
Other articles published on Nov 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+