For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്ത് തെറിക്കുമോ? രാഹുലിനെ വിക്കറ്റ് കീപ്പറാക്കാന്‍ ഇന്ത്യ... സൂചന നല്‍കി ശാസ്ത്രി

വിക്കറ്റ് കീപ്പറുടെ റോളില്‍ രാഹുല്‍ തിളങ്ങിയിരുന്നു

Ravi Shastri Opens Up On Using KL Rahul As Wicketkeeper In Limited-Overs

മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ലോകേഷ് രാഹുലിനെ വിക്കറ്റ് കീപ്പറായി കൂടുതല്‍ മല്‍സരങ്ങളില്‍ കളിപ്പിക്കാന്‍ ആലോചിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയിലെ മൂന്നു കളികളിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു. സ്ഥിരം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഇത്.

rahul

ടീം മാനേജ്‌മെന്റിന്റെയും ആരാധകരുടെയും പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമായിരുന്നു രാഹുല്‍ ഏകദിന പരമ്പരയില്‍ കാഴ്ചവച്ചത്. മിന്നല്‍ സ്റ്റംപിങും മികച്ച ക്യാച്ചുകളുമെല്ലാമെടുത്ത താരം താന്‍ സ്ഥിരം വിക്കറ്റ് കീപ്പറായി കളിക്കാന്‍ ശേഷിയുണ്ടെന്നു തെളിയിക്കുകയും ചെയ്തു. മോശം പ്രകടനത്തെ തുടര്‍ന്നു പല തവണ പഴി കേട്ട പന്താണ് ഇതോടെ സമ്മര്‍ദ്ദത്തിലായിരിക്കുന്നത്. നിശ്ചിത ഓവര്‍ ടീമില്‍ തന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം രാഹുലിന് വിട്ടുനല്‍കേണ്ടി വരുമോയെന്ന ആശങ്കയിലാണ് താരം.

ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന പരമ്പരയിലും രാഹുലിനെ വിക്കറ്റ് കീപ്പറായി കളിപ്പിച്ചേക്കുമെന്ന സൂചനകളാണ് ശാസ്ത്രി നല്‍കിയത്. രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയാല്‍ ഒരു അധികം ബാറ്റ്‌സ്മാനെ കൂടി പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താമെന്നതും ഇന്ത്യയെ ഇതിനു പ്രേരിപ്പിക്കും. പന്ത്, രാഹുല്‍ എന്നിവരെക്കൂടാതെ മലയാളി താരം സഞ്ജു സാംസണും ന്യൂസിലാന്‍ഡിനെതിരേയുള്ള ടി20 പരമ്പരയില്‍ വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ സംഘത്തിലുണ്ട്.

rahul stumping

പരിക്കു കാരണം ധവാനെ ന്യൂസിലാന്‍ഡിനെതിരേയുള്ള പരമ്പരയില്‍ നഷ്ടമായത് ദുഖകരമാണെന്നു ശാസ്ത്രി പറഞ്ഞു. ധവാന്‍ സീനിയര്‍ കളിക്കാരനാണ്. കൂടാത മാച്ച് വിന്നറുമാണ് അദ്ദേഹം. ഇതുപോലെയുള്ള പരിക്ക് ആര്‍ക്കു പിടിപെട്ടാലും അത് ടീമിനെയാകെ ബാധിക്കും. എന്നാല്‍ പകരക്കാരായി കളിപ്പിക്കാവുന്ന താരങ്ങള്‍ ടീമിലുണ്ടെന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, January 22, 2020, 15:02 [IST]
Other articles published on Jan 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+