ഇംഗ്ലണ്ടിലെ ദുരന്തം ഇനി ആവര്‍ത്തിക്കരുത്... ബിസിസിഐക്ക് മുന്നില്‍ ഡിമാന്റ് വച്ച് ശാസ്ത്രി

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ദയനീയ തോല്‍വിയേറ്റുവാങ്ങാനുള്ള പ്രധാന കാരണങ്ങളിലൊന്നായി പലരും ചൂണ്ടിക്കാട്ടിയത് സന്നാഹ മല്‍സരങ്ങളുടെ അഭാവമായിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും നേരത്തേ ഇക്കാര്യത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ചില സന്നാഹങ്ങള്‍ കളിച്ചിരുന്നെങ്കില്‍ ഇന്ത്യക്കു കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നു ക്രിക്കറ്റ് പണ്ഡിതരും ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ പര്യടനത്തിലേറ്റ തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ട ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങള്‍ സംഘടിപ്പിക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഡിസംബര്‍ ആറിനാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.

ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-4ന്റെ ദയനീയ പരാജയമാണ് ലോക ഒന്നാംനമ്പര്‍ ടീം കൂടിയായ ഇന്ത്യ ഏറ്റുവാങ്ങിയത്. ബാറ്റ്‌സ്മാന്‍മാരുടെ ദയനീയ പ്രകടനമാണ് പരമ്പരയില്‍ ഇന്ത്യയെ ദുരന്തത്തിലേക്കു തള്ളിയിട്ടത്. ക്യാപ്റ്റന്‍ വിരാട് കോലിയൊഴികെ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഒരാള്‍ക്കു പോലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications