Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഹര്‍ഷല്‍ മുതല്‍ ഷാരൂഖ് വരെ', ഈ അഞ്ച് പേരെ മറന്നതല്ല, വൈകാതെ ടീമിലെത്തും- ചേതന്‍ ശര്‍മ

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പ്രതീക്ഷിച്ച പല താരങ്ങള്‍ക്കും ടീമില്‍ ഇടം പിടിക്കാനായില്ല. വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങിയ പല താരങ്ങളും 2021ലെ ഐപിഎല്ലില്‍ തിളങ്ങിയ പല താരങ്ങളും ടീമില്‍ അവസരം പ്രതീക്ഷിച്ചിരുന്നെങ്കിലും ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല. യുവതാരങ്ങളെന്ന നിലയില്‍ വെങ്കടേഷ് അയ്യര്‍, റുതുരാജ് ഗെയ്ക് വാദ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മാത്രമാണ് ടീമില്‍ ഉള്‍പ്പെട്ടത്.

മറ്റുള്ളവരെല്ലാം സജീവമായിത്തന്നെ ഇന്ത്യന്‍ ടീമിലുള്ളവരാണ്. ആര്‍ അശ്വിന്റെ ഏകദിനത്തിലേക്കുള്ള തിരിച്ചുവരവും ശിഖര്‍ ധവാന്റെ തിരിച്ചുവരവും ഇന്ത്യന്‍ ടീമിലെ എടുത്തുപറയേണ്ട കാര്യങ്ങളാണ്. പരിക്കിന് ശേഷം വാഷിങ്ടണ്‍ സുന്ദറും ഇന്ത്യന്‍ ടീമിലേക്കെത്തി. എന്നാല്‍ സ്ഥാനം ലഭിക്കുമെന്ന് കരുതിയ പലരും തഴയപ്പെട്ടു. ഇപ്പോഴിതാ ആരും നിരാശരാകേണ്ടെന്നും ഭാവിയിലേക്ക് പരിഗണിക്കപ്പെടുമെന്നും കരുതുന്ന താരങ്ങളെ പേരെടുത്ത് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായ ചേതന്‍ ശര്‍മ.

അഞ്ച് താരങ്ങളുടെ പേരാണ് ചേതന്‍ ശര്‍മ പറഞ്ഞത്. അതില്‍ ഒന്നാമത്തെയാള്‍ റിഷി ധവാനാണ്. നേരത്തെ തന്നെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണെങ്കിലും സ്ഥാനം ഉറപ്പിക്കാന്‍ മീഡിയം പേസ് ഓള്‍റൗണ്ടര്‍ക്കായില്ല. ഐപിഎല്ലിലും സജീവമല്ലാത്ത താരം ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലൂടെയാണ് വീണ്ടും ശ്രദ്ധ പിടിച്ചുപറ്റിയത്. ഹിമാചല്‍ പ്രദേശിനെ നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിച്ച് കിരീടത്തിലേക്കെത്തിക്കാന്‍ റിഷി ധവാനായി. 458 റണ്‍സും 17 വിക്കറ്റുമാണ് റിഷി വിജയ് ഹസാരെ ട്രോഫിയില്‍ നേടിയത്.

മറ്റൊരു താരം ഹര്‍ഷല്‍ പട്ടേലാണ്. 2021ലെ ഐപിഎല്ലില്‍ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച പ്രകടനമായ 32 വിക്കറ്റ് പ്രകടനത്തോടെ പര്‍പ്പിള്‍ ക്യാപ് നേടിയ താരമാണ് ഹര്‍ഷല്‍. ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം കുറിക്കാന്‍ ഹര്‍ഷലിന് സാധിച്ചു. അരങ്ങേറ്റത്തില്‍ തന്നെ കളിയിലെ താരവുമായി. എന്നാല്‍ ഏകദിന ടീമില്‍ ഇടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

harshalpatel-shahrukhkhan

ഷാരൂഖ് ഖാനാണ് മുഖ്യ സെലക്ടര്‍ പരാമര്‍ശിച്ച മറ്റൊരു താരം. മധ്യനിരയിലെ വെടിക്കെട്ട് പ്രകടനംകൊണ്ടാണ് അദ്ദേഹം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ കെല്‍പ്പുള്ള ഷാരൂഖ് ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. വിജയ് ഹസാരെ ട്രോഫിയില്‍ 186.02 സ്‌ട്രൈക്കറേറ്റില്‍ 253 റണ്‍സാണ് അദ്ദേഹം നേടിയത്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനുവേണ്ടിയും കളിക്കാന്‍ ഷാരൂഖിനായി.

രവി ബിഷ്‌നോയിയാണ് മറ്റൊരു താരം. യുസ് വേന്ദ്ര ചഹാല്‍,ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊന്നും അധിക കാലം മുന്നോട്ട് പോകാനാവില്ല. അതുകൊണ്ട് തന്നെ പകരം സ്പിന്നര്‍മാരെ വളര്‍ത്തിക്കൊണ്ടുവരണം. മുന്‍ഗണന ലഭിക്കുന്ന സ്പിന്നര്‍മാരിലൊരാള്‍ രവി ബിഷ്‌നോയ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പം കൈയടി നേടിയിരുന്ന താരത്തെ ഇന്ത്യയുടെ ഭാവി സ്പിന്നറായിത്തന്നെ വിശേഷിപ്പിക്കാം.

ആവേഷ് ഖാനാണ് മറ്റൊരു താരം. 2021ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഗംഭീര പ്രകടനം നടത്തി താരം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടില്ല. ഭാവിയില്‍ പരിഗണിക്കുമെന്ന് മുഖ്യ സെലക്ടര്‍ വ്യക്തമാക്കിയത് യുവതാരത്തിന് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.

പരിക്കേറ്റ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്കയില്‍ നയിക്കുന്നത്. വൈസ് ക്യാപ്റ്റനായി ജസ്പ്രീത് ബുംറയാണുള്ളത്. രോഹിത്തിന്റെ അഭാവത്തില്‍ ശിഖര്‍ ധവാനും റുതുരാജ് ഗെയ്ക് വാദും ഇന്ത്യയുടെ ഓപ്പണര്‍മാരായേക്കും. വിരാട് കോലിയും ഇന്ത്യന്‍ ടീമിലുണ്ട്. മൂന്ന് മത്സര പരമ്പര 16നാണ് ആരംഭിക്കുന്നത്.

Story first published: Saturday, January 1, 2022, 16:14 [IST]
Other articles published on Jan 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+