Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയില്‍ അവസരമില്ല, 28ാം വയസ്സില്‍ വിരമിച്ച് മുന്‍ ലോകകപ്പ് താരം!- അമേരിക്കയിലേക്കു മാറി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കാന്‍ അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മുന്‍ അണ്ടര്‍ 19 ലോകകപ്പ് താരമായ സ്മിത്ത് പട്ടേല്‍ അമേരിക്കയിലേക്കു മാറുന്നു. വര്‍ഷങ്ങളോളം ദേശീയ ടീമിലേക്കു അവസരം കാത്തിരുന്നിട്ടും അതു സാധിക്കാതിരുന്നതോടെയാണ് വിരമിച്ച് 28കാരന്‍ അമേരിക്കയില്‍ കളി തുടരാന്‍ തീരുമാനിച്ചത്. പുതിയ ഇന്നിങ്‌സെന്നായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പട്ടേല്‍ ഈ കൂടുമാറ്റത്തെ വിശേഷിപ്പിച്ചത്. ഇന്ത്യക്കു വേണ്ടി വിക്കറ്റ് കീപ്പറായി കളിക്കാന്‍ ഇതുവരെ അവസരം ലഭിക്കാത്തതില്‍ താന്‍ അസ്വസ്ഥനാണെന്നു പട്ടേല്‍ വെളിപ്പെടുത്തി.

 ദേശീയ ടീമിലെത്തുക കടുപ്പം

ദേശീയ ടീമിലെത്തുക കടുപ്പം

ദേശീയ ടീമിലേക്കു വലിയ മല്‍സരമാണ് താരങ്ങള്‍ തമ്മില്‍ നടക്കുന്നതെന്നും അതിനാല്‍ തനിക്കു അവസരം ലഭിക്കാത്തതില്‍ പരാതിയില്ലെന്നും ഇന്ത്യയെ ജൂനിയര്‍ തലത്തില്‍ ഏറ്റവും വലിയ വേദിയില്‍ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ടെന്നും താരം വ്യക്തമാക്കി. 2012ല്‍ ഉന്‍മുക്ത് ചാന്ദിനു കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ ജേതാക്കളായപ്പോള്‍ ടീമംഗമായിരുന്നു പട്ടേല്‍.

 വിരമിക്കുന്നതായി അറിയിച്ചു

വിരമിക്കുന്നതായി അറിയിച്ചു

അമേരിക്കയിലേക്കു മാറാനുള്ള തന്റെ പേപ്പര്‍ വര്‍ക്കുകളും മറ്റു നടപടി ക്രമങ്ങളുമെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായി പട്ടേല്‍ അറിയിച്ചു. ബിസിസിഐയുമായുള്ള എന്റെ പേപ്പര്‍ വര്‍ക്ക് പൂര്‍ത്തിയായിട്ടുണ്ട്. വിരമിക്കല്‍ അറിയിച്ചുള്ള കത്ത് അവര്‍ക്കു അയച്ചുകഴിഞ്ഞു. അതുകൊണ്ടു തന്നെ എന്റെ ഇന്ത്യ ക്രിക്കറ്ററിലെ അധ്യായം അവസാനിച്ചുകഴിഞ്ഞു. ഇനി ഞാന്‍ ഇവിടേക്കു മടങ്ങിയെത്തുകയാണെങ്കില്‍ അതു ഒരു മാസത്തേക്കു പരിശീലനം നടത്താന്‍ മാത്രമായിരിക്കും, അമേരിക്കയില്‍ എല്ലാ വര്‍ഷവും മഞ്ഞുവീഴ്ചയുടെ സമയത്ത് താന്‍ ഇവിടെയുണ്ടാവുമെന്നും താരം വ്യക്തമാക്കി.

 വിവിധ ടീമുകള്‍ക്കായി കളിച്ചു

വിവിധ ടീമുകള്‍ക്കായി കളിച്ചു

ഇന്ത്യക്കൊപ്പമുള്ള യാത്ര വളരെ വ്യത്യസ്തമായിരുന്നു. അണ്ടര്‍ 19 ലോകകപ്പിന്റെ ഉയരങ്ങളില്‍ നിന്നും വിക്കറ്റ് കീപ്പറായി അവസരം ലഭിക്കാതെ തഴയപ്പെടുന്നതിലേക്കു ഞാന്‍ എത്തി. ഗുജറാത്ത്, ത്രിപുര, ഗോവ, ബറോഡ തുടങ്ങിയ നാലു ടീമുകളിലേക്കു അവസരം തേടി താന്‍ മാറിയിട്ടുണ്ടെന്നും പട്ടേല്‍ പറഞ്ഞു. ഇന്ത്യക്കു വേണ്ടി ഒരു ലോകകപ്പില്‍ കളിക്കാനായത് വലിയ അനുഗ്രഹമായാണ് കാണുന്നത്, വളരെ കുറച്ചു പേര്‍ക്കു മാത്രം ലഭിക്കുന്ന അവസരമാണിത്. അതുകൊണ്ടു തന്നെ സന്തോഷമുള്ള ഓര്‍മകളുമായാണ് താന്‍ ഇവിടം വിടുന്നതെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

 സിപിഎല്ലില്‍ കളിക്കും

സിപിഎല്ലില്‍ കളിക്കും

ഐപിഎല്‍ മാതൃകയില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലും (സിപിഎല്‍) പട്ടേല്‍ കളിക്കുന്നുണ്ട്. ബാര്‍ബഡോസ് ട്രിഡെന്റ്‌സ് ടീമുമായാണ് താരം കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.

Story first published: Wednesday, June 2, 2021, 10:42 [IST]
Other articles published on Jun 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+