ദില്ലി: മൂത്ത സഹോദരന് വികാസ് കോലിക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു കോലി ആശംസയറിയിച്ചത്. ഇന്നു 39ാം പിറന്നാള്‍ ആഘോഷിക്കുകയാണ് സീനിയര്‍ കോലി. ഹാപ്പി ബെര്‍ത്ത്ഡേ ബിറാദാര്. 40ലേക്കു ഒന്നിന്റെ അകലം മാത്രം എന്നായിരുന്നു ചെറുപ്പകാലത്തെ ഫോട്ടോയൊടൊപ്പം കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ അത്ര സുപരിചിതനല്ലെങ്കിലും ഇന്ത്യയുടെ മല്‍സരങ്ങള്‍ നടക്കുന്ന വേദികളില്‍ പലപ്പോഴും സ്ഥിരസാന്നിധ്യമായിരുന്നു വികാസ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലും സഹോദരനെയും ടീം ഇന്ത്യയെയും പിന്തുണയ്ക്കാന്‍ അദ്ദേഹമെത്തിയിരുന്നു. ദില്ലിയിലെ പ്രശസ്തമായ ന്യുവ എന്ന റെസ്റ്റോറന്റില്‍ കോലിക്കൊപ്പം സഹ പങ്കാളി കൂടിയാണ് വികാസ്. ആധുനിക യൂറോപ്യന്‍, ഏഷ്യന്‍ ഫുഡുകളുടെ പേരില്‍ പ്രശ്തമാണ് ഈ റെസ്റ്റോറന്റ്. മുമ്പ് പല അവാര്‍ഡുകളും ന്യുവയ്ക്കു ലഭിച്ചിട്ടുണ്ട്.
ലോക്ക്ഡൗണ്‍ കാരണം ക്രിക്കറ്റ് പൂര്‍ണമായി നിലച്ചതോടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്കാ ശര്‍മയ്ക്കൊപ്പം മുംബൈയില്‍ വീട്ടില്‍ തന്നെ കഴിയുകയാണ് കോലി. എങ്കിലും സോഷ്യല്‍ മീഡിയകളില്‍ കോലിയും അനുഷ്കയും സജീവമായിരുന്നു. അടുത്തിടെ ടീമംഗം ആര് അശ്വിനൊപ്പം ഇന്‍സ്റ്റഗ്രാം ലൈവിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.
കോലിയെയും ധോണിയെയും സ്ലെഡ്ജ് ചെയ്യരുത്, അവര്‍ക്ക് അത് ഓക്സിജന്‍ തുല്യം!- മുന്നിറിയിപ്പ്
ടെസ്റ്റും ടി20യും ഒരേ ദിവസം? ഇന്ത്യ എന്തിനും തയ്യാര്‍! ടീമുകളെ തിരഞ്ഞെടുത്ത് അഗാര്‍ക്കര്‍
ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലാണ് കോലിയെ അവസാനമായി ഇന്ത്യന്‍ ടീമിനൊപ്പം ആരാധകര്‍ കണ്ടത്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയിരുന്നു. മാര്‍ച്ച് രണ്ടാം വാരം ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കാനിരുന്ന ഏകദിന പരമ്പരയിലായിരുന്നു കോലി തുടര്‍ന്നു കളിക്കേണ്ടിയിരുന്നത്. ആദ്യത്തെ മല്‍സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ശേഷിച്ച രണ്ടു കളികളും കൊവിഡ്-19 കാരണം റദ്ദാക്കി.
ഇതോടെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം കോലിയെ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ക്രിക്കറ്റ് പ്രേമികള്‍. എന്നാല്‍ കൊവിഡ്-19നെ തുടര്‍ന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്കു മാറ്റുകയായിരുന്നു. ഈ മാസം പകുതിയോടെ ഇന്ത്യന്‍ താരങ്ങള്‍ക്കു ഐസൊലേഷന്‍ ക്യാംപ് ആരംഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം ബിസിസിഐ അറിയിച്ചിരിക്കുന്നത്. കോലിയടക്കം ബിസിസിഐയുമായി കരാറുള്ള മുഴുവന്‍ താരങ്ങളും ക്യാംപിലുണ്ടാവുമെന്നാണ് വിവരം.