Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്ക്, ആദ്യ ടെസ്റ്റ് നഷ്ടമാവുമോ? തുറന്നു പറഞ്ഞ് വിരാട് കോലി

വിന്‍ഡീസിന് എതിരായ ആദ്യ ടെസ്റ്റില്‍ കോലി ഉണ്ടാകുമോ ?

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരേ ഈ മാസം 22ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി കളിക്കും. ഇന്ത്യ ജയിച്ച മൂന്നാം ഏകദിനത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ കോലിയുടെ കൈവിരലിനു പരിക്കേറ്റിരുന്നു. ഇതോടെ ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നേക്കുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കു കോലി തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.

koh

മൂന്നാം ഏകദിനത്തില്‍ വിന്‍ഡീസ് പേസര്‍ കെമര്‍ റോച്ചിന്റെ ബൗണ്‍സര്‍ വലതു കൈവിരലിനു പരിക്കേറ്റിരുന്നു. കളിയുടെ 27ാം ഓവറിലായിരുന്നു സംഭവം. പരിക്കേറ്റ ശേഷവും ബാറ്റിങ് തുടര്‍ന്ന കോലി സെഞ്ച്വറിയുമായി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചിരുന്നു. മല്‍സരശേഷമാണ് പരിക്കിനെക്കുറിച്ച് കോലി മറുപടി നല്‍കിയത്. കൈവിരലിനു പൊട്ടലേറ്റതായി തോന്നുന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ തുടര്‍ന്നു ബാറ്റ് ചെയ്യാന്‍ സാധിക്കില്ലായിരുന്നു. നിസാര പരിക്കാണിതെന്നും കോലി വിശദമാക്കി.

കൈവിരലിന് എങ്ങനെയുണ്ടന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോലിയുടെ മറുപടി ഇങ്ങനെയായിരുന്നു- ഭാഗ്യവശല്‍ പൊട്ടലൊന്നുമില്ല. പന്ത് കൈവിരലില്‍ പതിച്ചപ്പോള്‍ പരിക്ക് ഗുരുതരമായേക്കുമെന്നായിരുന്നു ഭയന്നത്. അത്രയും വേദനയനുഭവപ്പെട്ടിരുന്നു. എന്നാല്‍ പരിക്ക് അത്ര സാരമുള്ളതല്ലെന്നു വ്യക്തമായി. വിന്‍ഡീസിനെതിരേയുള്ള ഒന്നാം ടെസ്റ്റില്‍ താന്‍ കളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, August 15, 2019, 12:56 [IST]
Other articles published on Aug 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+