കോലിയും സെഞ്ച്വറിയും- ഒക്ടോബര്‍ ഭാഗ്യമാസം, ഭാഗ്യദിവസം ബുധന്‍! എല്ലാമറിയാം
ആധുനിക ക്രിക്കറ്റിലെ ബെസ്റ്റന്ന ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ അടുത്ത സെഞ്ച്വറിക്കു അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയം സാക്ഷിയാവുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം ഇനിയുള്ള ദിവസങ്ങളില്‍ നമുക്കു ലഭിക്കും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റിന് വ്യാഴാഴ്ച തുടക്കമാവുമ്പോള്‍ എല്ലാവരും കാത്തിരിക്കുന്നത് കോലിയുടെ സെഞ്ച്വറിക്കു വേണ്ടിയാണ്.
2019 നവംബറിലായിരുന്നു കരിയറില്‍ അവസാനമായി മൂന്നക്കം കടന്ന ശേഷം അദ്ദേഹം നിറചിരിയുമായി ഗാലറിക്കും ഡ്രസിങ് റൂമിനും നേരെ ബാറ്റുയര്‍ത്തിയത്. അതിനു ശേഷം ഇതുപോലൊരു മുഹൂര്‍ത്തത്തിന് ക്രിക്കറ്റ് ലോകം സാക്ഷിയായിട്ടില്ല.
കോലി ഇതുവരെ നേടിയിട്ടുള്ള സെഞ്ച്വറികളെക്കുറിച്ച് നമുക്ക് വിശദമായൊന്ന് പരിശോധിക്കാം. ഏതൊക്കെ വര്‍ഷം, ഏതൊക്കെ മാസം, ഏതൊക്കെ ദിവസമാണ് അദ്ദേഹം കൂടുതല്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ളതെന്നടക്കമുള്ള കൗതുകമുണര്‍ത്തുന്ന കണക്കുകള്‍ നമുക്ക് നോക്കാം.

17, 18ഉം കോലിയുടെ സുവര്‍ണ വര്‍ഷം
കോലിയുടെ സുവര്‍ണ വര്‍ഷമെന്നു നമുക്ക് വിശേഷിപ്പിക്കാവുന്നത് 2017ഉം 2018ഉം ആണ്. കാരണം ഈ വര്‍ഷങ്ങളിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം കൂടുതല്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ളത്. 11 വീതം സെഞ്ച്വറികള്‍ ഈ രണ്ടു വര്‍ഷങ്ങളില്‍ അദ്ദേഹം തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 2017ല്‍ ടെസ്റ്റില്‍ അഞ്ചും ഏകദിനത്തില്‍ ആറും സെഞ്ച്വറികളടിച്ച അദ്ദേഹം തൊട്ടടുത്ത വര്‍ഷവും ഇതു തന്നെ ആവര്‍ത്തിച്ചു.
ഈ രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ കോലി കൂടുതല്‍ സെഞ്ച്വറികള്‍ നേടിയത് 2012, 14 വര്‍ഷങ്ങളിലാണ്. എട്ടു വീതം സെഞ്ച്വറികളാണ് അദ്ദേഹം കുറിച്ചത്. 12ല്‍ ടെസ്റ്റില്‍ മൂന്നും ഏകദിനത്തില്‍ അഞ്ചും സെഞ്ച്വറികളടിച്ച കോലി 14ല്‍ നാലു വീതം സെഞ്ച്വറികള്‍ രണ്ടു ഫോര്‍മാറ്റിലും നേടി.
2009 (ടെസ്റ്റില്‍ 0, ഏകദനത്തില്‍ 1), 2010 (0/3), 2011 (0/4), 2013 (2/4), 2015 (2/2), 2016 (4/3), 2019 (2/5), 2020 (0/0) എന്നിങ്ങനെയാണ് കോലിയുടെ സെഞ്ച്വറികളുടെ കണക്കുകള്‍.

ഒക്ടോബര്‍ ഭാഗ്യമാസം
12 മാസങ്ങളില്‍ ഒക്ടോബറാണ് കോലിയുടെ ഭാഗ്യമാസം. ഈ മാസമാണ് കോലി സെഞ്ച്വറികള്‍ നേടുന്നത് ശീലമാക്കിയിരിക്കുന്നത്. ഒക്ടോബറില്‍ മാത്രം 15 സെഞ്ച്വറികള്‍ അദ്ദേഹം അടിച്ചുകൂട്ടിയിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണം ടെസ്റ്റിലായിരുന്നെങ്കില്‍ 12 എണ്ണം ഏകദിനത്തിലായിരുന്നു.
ഇന്ത്യന്‍ നായകന്‍ കൂടുതല്‍ സെഞ്ച്വറിയടിച്ച മറ്റു രണ്ടു മാസങ്ങള്‍ ഫെബ്രുവരിയും ഡിസംബറുമാണ്. 10 വീതം സെഞ്ച്വറികള്‍ ഈ രണ്ടു മാസങ്ങളിലുമായി അദ്ദേഹം നേടി. മാര്‍ച്ചില്‍ ടെസ്റ്റില്‍ മൂന്നും ഏകദിനത്തില്‍ ഏഴും സെഞ്ച്വറിയടിച്ച കോലി ഡിസംബറില്‍ ടെസ്റ്റില്‍ എട്ടും ഏകദിനത്തില്‍ രണ്ടും സെഞ്ച്വ്വറികള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ജനുവരി (ടെസ്റ്റില്‍ 3, ഏകദിനത്തില്‍ 6), മാര്‍ച്ച് (0/4), ഏപ്രില്‍ (0/0), മേയ് (0/0), ജൂണ്‍ (0/0), ജൂലൈ (2/5), ആഗസ്റ്റ് (4/3), സപ്തംബര്‍ (0/2), നവംബര്‍ (4/2) എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സെഞ്ച്വറികളുടെ എണ്ണം.

ഭാഗ്യ തിയ്യതികള്‍
ഭാഗ്യ തിയ്യതികളിലേക്കു വന്നാല്‍ രണ്ടെണ്ണമാണ് കോലിയുടെ ലക്കി നമ്പറുകള്‍. 16, 24 എന്നിവയാണിത്. ഈ രണ്ടു തിയ്യതികളിലാണ് അദ്ദേഹം കൂടുതല്‍ സെഞ്ച്വറികള്‍ നേടിയത്. അഞ്ചു വീതം സെഞ്ച്വറികള്‍ ഈ രണ്ടു ദിവസങ്ങളിലായി കോലി പൂര്‍ത്തിയാക്കിയിട്ടുണ്ട്. 16ാം തിയ്യതി ടെസ്റ്റില്‍ ഒന്നും ഏകദിനത്തില്‍ നാലും സെഞ്ച്വറികളടിച്ച അദ്ദേഹം 24ന് ടെസ്റ്റില്‍ രണ്ടും ഏകദിനത്തില്‍ മൂന്നും സെഞ്ച്വറികള്‍ കണ്ടെത്തി.
ഒന്നം തിയ്യതി (ടെസ്റ്റില്‍ 1, ഏകദിനത്തില്‍ 1), 2 (1/1), 3 (0/1), 4 (1/0), 5 (0/2), 6 (1/1), 7 (0/1), 8 (2/1), 9 (3/0), 10 (1/0), 11 (0/2), 12 (1/0), 13 (2/0), 14 (2/1), 15 (0/3), 17 (1/3), 18 (2/1), 19 (0/2), 20 (0/2), 21 (1/2), 22 (2/2), 23 (0/1), 25 (0/0), 26 (2/1), 27 (0/1), 28 (0/2), 29 (0/1), 30 (0/1), 31 (1/2).

ഭാഗ്യ ദിവസം
ദിവസങ്ങളുടെ കാര്യമെടുത്താല്‍ കോലിയുടെ ഭാഗ്യദിവസം ബുധനാഴ്ചയാണ്. അദ്ദേഹത്തിന്റെ കൂടുതല്‍ സെഞ്ച്വറികളും പിറന്നത് ബുധനാഴ്ചയാണെന്നു കാണാം. 14 സെഞ്ച്വറികളാണ് ബുധനാഴ്ച മാത്രം അദ്ദേഹത്തിനു നേടാനായത്. ടെസ്റ്റില്‍ അഞ്ചും ഏകദിനത്തില്‍ ഒമ്പതും സെഞ്ച്വറികള്‍ ഇതില്‍പ്പെടുന്നു.
കോലി കൂടുതല്‍ സെഞ്ച്വറിയടിച്ച മറ്റു ദിവസങ്ങള്‍ വ്യാഴവും (13) ഞായറും വെള്ളിയുമാണ് (12 വീതം). വ്യാഴാഴ്ച ടെസ്റ്റില്‍ എട്ടും ഏകദിനത്തില്‍ അഞ്ചും സെഞ്ച്വറികളാണ് അദ്ദേഹം കുറിച്ചത്. ഞായറാഴ്ച ഏകദിനത്തിലായിരുന്നു ഇന്ത്യന്‍ നായകന്റെ മുഴുവന്‍ സെഞ്ച്വറികളുമെങ്കില്‍ വെള്ളിയാഴ്ച ആറു വീതം സെഞ്ച്വറികള്‍ രണ്ടു ഫോര്‍മാറ്റിലും നേടിയിട്ടുണ്ട്.
തിങ്കള്‍ (ടെസ്റ്റില്‍ 0, ഏദിനത്തില്‍ 2), ചൊവ്വ (4/5), ശനി (4/4)എന്നിങ്ങനെയാണ് മറ്റു ദിവസങ്ങളില്‍ നേടിയ സെഞ്ച്വറികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications