Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് പര്യടനത്തോടെ കോലിയിലെ ക്യാപ്റ്റന്‍ ആകെ മാറി! വ്യത്യാസം ചൂണ്ടിക്കാട്ടി മുന്‍ താരം

ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ചിന്താഗതിയില്‍ മാറ്റം വന്നതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരം റീതീന്ദര്‍ സോധി. ബാറ്റിങ് കൂടി അറിയാവുന്ന സ്പിന്നര്‍മാര്‍ക്കു അദ്ദേഹം കൂടുതല്‍ പരിഗണന നല്‍കാന്‍ തുടങ്ങിയത് അതിനു ശേഷമാണെന്നും സോധി നിരീക്ഷിച്ചു.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ നാലു സ്പിന്നര്‍മാരാണുള്ളത്. ഇവരെല്ലാം ഓള്‍റൗണ്ടര്‍മാരാണെന്നത് സോധിയുടെ അഭിപ്രായം ശരിവയ്ക്കുകയും ചെയ്യുന്നു. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് സംഘത്തിലെ സ്പിന്നര്‍മാര്‍.

 കോലിയിലെ മാറ്റം

കോലിയിലെ മാറ്റം

ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ കഴിഞ്ഞ വര്‍ഷമവസാനം നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു ശേഷമാണ് കോലി മാറി ചിന്തിക്കാന്‍ തുടങ്ങിയത്. ബാറ്റിങ് കൂടി അറിയാവുന്ന സ്പിന്നറാണ് ടീമിലുള്ളതെങ്കില്‍ അതു ടീമിനു കൂടുതല്‍ ഗുണം ചെയ്യുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം കളിക്കാര്‍ക്ക് മുന്‍തൂക്കം നല്‍കുകയും ചെയ്തയായി സോധി വിലയിരുത്തി.
ഓസീസിനെതിരേയുള്ള പരമ്പരയില്‍ അശ്വിന്‍, സുന്ദര്‍ എന്നിവരുടെ ബാറ്റിങ് പ്രകടനം സെലക്ടര്‍മാരും ഈ തരത്തിലുള്ള കളിക്കാര്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ കാരണമായെന്നും സോധി പറഞ്ഞു.

 അശ്വിനും സുന്ദറും

അശ്വിനും സുന്ദറും

ഓസ്‌ട്രേലിയയില്‍ അശ്വിനും സുന്ദറും ബാറ്റിങില്‍ ടീമിനു വേണ്ടി നിര്‍ണായക പ്രകടനം നടത്തിയിരുന്നു. അവര്‍ കളിയുടെ ഗതി തന്നെ മാറ്റുകയും നമ്മള്‍ ചരിത്രം കുറിക്കുകയും ചെയ്തു. ഇതോടെ കോലിയും സെലക്ടര്‍മാരും ബാറ്റ് ചെയ്യാന്‍ കൂടി അറിയാവുന്ന സ്പിന്നര്‍മാര്‍ ടീമിലുണ്ടെങ്കില്‍ അതു പ്ലസ് പോയിന്റായി മാറുമെന്നും ഇത്തരം കളിക്കാര്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തതായും സോധി വിശദമാക്കി.
സിഡ്‌നിയില്‍ ഓസീസിനെതിരേ ഇന്ത്യക്കു സമനില നേടിത്തരുന്നതില്‍ അശ്വിന്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരേ ചെന്നൈയിലെ ചെപ്പോക്ക് ടെസ്റ്റില്‍ സെഞ്ച്വറി നേടിയും അദ്ദേഹം വിജയത്തിനു ചുക്കാന്‍ പിടിച്ചിരുന്നു. സുന്ദറാവട്ടെ ഓസീസിനെതിരേ ഗാബ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ തിളങ്ങിയിരുന്നു.

 ഇംഗ്ലണ്ടിനെതിരായ പ്രകടനം

ഇംഗ്ലണ്ടിനെതിരായ പ്രകടനം

ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനത്തെ സോധി പുകഴ്ത്തി. അശ്വിന്‍ മികച്ച തിരിച്ചുവരവായിരുന്നു ബൗളിങില്‍ കാഴ്ചവച്ചത്. അക്ഷര്‍ പട്ടേല്‍ അരങ്ങേറ്റ പരമ്പരയില്‍ തന്നെ ഇംഗ്ലണ്ടിനെതിരേ വിക്കറ്റുകള്‍ വാരിക്കൂട്ടി. ആദ്യ ടെസ്റ്റില്‍ തോറ്റിട്ടും ഇന്ത്യക്കു നാലു ടെസ്റ്റുകളുടെ പരമ്പര 3-1നു നേടിത്തരുന്നതില്‍ അശ്വിനും അക്ഷറും വഹിച്ച പങ്ക് വളരെ വലുതാണെന്നും സോധി അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന പരമ്പരയില്‍ ഇംഗ്ലീഷ് ട്രാക്കുകളിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മികവ് തുടരാന്‍ കഴിയുമെന്നും അദദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് അഞ്ചു വിക്കറ്റ് നേട്ടമടക്കം ഇംഗ്ലണ്ടിനെതിരേ നാലു ടെസ്റ്റുകളില്‍ നിന്നും അശ്വിന്‍ 32 വിക്കറ്റുകളെടുത്തിരുന്നു. അക്ഷറാവട്ടെ നാലു അഞ്ചു വിക്കറ്റ് നേട്ടവും ഒരു 10 വിക്കറ്റ് നേട്ടവുമുള്‍പ്പെടെ മൂന്നു ടെസ്റ്റുകളില്‍ നിന്നും പിഴുതത് 27 വിക്കറ്റുകളായിരുന്നു.

Story first published: Sunday, May 9, 2021, 15:18 [IST]
Other articles published on May 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+