ലോകകപ്പ്: 911!! കോലിക്ക് ട്രോളോട് ട്രോള്‍... സെമി ശാപം തീരുന്നില്ല, വീണ്ടും ഫ്‌ളോപ്പ്
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തിട്ടും സെമി ഫൈനലില്‍ തോറ്റു പുറത്തായതിന്റെ നിരാശയിലാണ് ടീം ഇന്ത്യ. ആവേശകരമായ സെമിയില്‍ 18 റണ്‍സിനാണ് ഇന്ത്യന്‍ തോല്‍വി. തുടര്‍ച്ചയായി രണ്ടാമത്തെ ലോകകപ്പിലാണ് ഇന്ത്യക്കു സെമിയില്‍ കാലിടറിയത്. 2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ ചാംപ്യന്‍മാരായ ശേഷം ഇന്ത്യ ഫൈനല്‍ കൡച്ചിട്ടില്ല.

നായകന്‍ വിരാട് കോലിയടക്കം ആദ്യ മൂന്നു സ്ഥാനക്കാരും വെറും ഒരു റണ്‍സിനാണ് ന്യൂസിലാന്‍ഡിനെതിരായ സെമിയില്‍ പുറത്തായത്. ഇവരില്‍ കോലിയുടെ പ്രകടനമാണ് ആരാധകരെ ഏറ്റവുമധികം നിരാശരാക്കുന്നത്. റണ്‍ചേസില്‍ പല തവണ ടീമിന്റെ ഹീറോയായിട്ടുള്ള അദ്ദേഹത്തിന് നിര്‍ണായക മല്‍സരത്തില്‍ ഇതിനു കഴിഞ്ഞില്ലെന്നതാണ് ഇതിനു കാരണം. ഈ ലോകകപ്പില്‍ ഒരു സെഞ്ച്വറി പോലും തന്റെ പേരില്‍ കുറിക്കാന്‍ കോലിക്കായിട്ടില്ല. തുടര്‍ച്ചയായി അഞ്ചു ഫിഫ്റ്റികളടക്കം ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 443 റണ്‍സാണ് താരം നേടിയത്.
ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം സെമി ഫൈനലിലാണ് കോലി ഒറ്റയക്ക സ്‌കോറിന് പുറത്തായത്. 2011ലെ ലോകകപ്പില്‍ ഒമ്പത് റണ്‍സിന് ഔട്ടായ കോലി 2015ലെ സെമിയില്‍ ഒരു റണ്‍സ് മാത്രമാണ് നേടിയത്. 911 എന്ന കോലിയുടെ സ്‌കോറിനെ ട്രോളര്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. അമേരിക്കയിലെ എമേര്‍ജന്‍സി നമ്പറാണ് ഇതെന്നതാണ് രസകരം. കോലിക്കു വേണ്ടി 911 എന്ന എമേര്‍ജന്‍സി നമ്പറില്‍ വിളിക്കൂയെന്നതടക്കം പല തരത്തിലുള്ള ട്രോളുകളാണ് സമൂഹ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications