Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്ററല്ലെങ്കില്‍ ആരാവുമായിരുന്നു? വെളിപ്പെടുത്തി കോലി... വീക്ക്‌നെസും അവയോടു തന്നെ

മുംബൈ: ബാറ്റ്‌സ്മാന്നെ നിലയില്‍ മാത്രമല്ല ക്യാപ്റ്റനെന്ന നിലയിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു ഇതു നല്ല സമയമാണ്. ലോക ക്രിക്കറ്റില്‍ പല ബാറ്റിങ് റെക്കോര്‍ഡുകളും പഴങ്കഥയാക്കിക്കഴിഞ്ഞ അദ്ദേഹം കൂടുതല്‍ റെക്കോര്‍ഡുകളിലേക്കുള്ള പ്രയാണത്തിലാണ്. ക്യാപ്റ്റന്‍സിയിലും ചില റെക്കോര്‍ഡുകള്‍ കോലി ഇതിനകം തിരുത്തിക്കുറിച്ചു കഴിഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല ലോക ക്രിക്കറ്റിന്റെ തന്നെ ഐക്കണ്‍ താരമായി കോലി മാറിക്കൊണ്ടിരിക്കുകയാണ്. കാറുകളോടും ഫാഷന്‍ വസ്ത്രങ്ങളോടുമുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചു ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

ക്രിക്കറ്ററല്ലെങ്കില്‍ ആര്?

ക്രിക്കറ്ററല്ലെങ്കില്‍ ആര്?

ക്രിക്കറ്റിലേക്കു വന്നിരുന്നെങ്കില്‍ ആരാവുമായിരുന്നുവെന്ന ചോദ്യത്തിനു കോലിയുടെ മറുപടി ഇങ്ങനെയായിരുന്നു. ആരാവുമായിരുന്നുവെന്ന് അറിയില്ല. ചിലപ്പോള്‍ ഒരു സ്‌റ്റൈലിസ്റ്റായി താന്‍ മാറിയേനെ. നല്ല വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനും അവ വ്യത്യസ്ത കോമ്പിനേഷനുകളില്‍ പരീക്ഷിക്കാനും ഏറെ ഇഷ്ടമാണ്.
ഓരോ വസ്ത്രവും ധരിച്ചാല്‍ ലുക്ക് എങ്ങനെയായിരിക്കുമെന്ന് ഇപ്പോള്‍ നന്നായറിയാം. അതുകൊണ്ടാണ് സ്‌റ്റൈലിസ്റ്റിന്റെ ജോലി താന്‍ സ്വീകരിക്കുമായിരുന്നുവെന്ന പറയുന്നത്.

ഇഷ്ടമുള്ള കാര്‍ യാത്ര

ഇഷ്ടമുള്ള കാര്‍ യാത്ര

നഗരത്തില്‍ നിന്നും വീട്ടിലേക്കു സ്വയം കാറോടിച്ചു പോവാന്‍ ഏറെ ഇഷ്ടമാണെന്നു കോലി പറയുന്നു. നല്ല പാട്ട് ആസ്വദിച്ച് തിരക്കില്ലാതെ പുറത്തെ കാഴ്ചകളൊക്കെ കണ്ട് കാര്‍ ഓടിക്കുകയെന്നത് ഏറെ ഇഷ്ടമുള്ള കാര്യമാണ്. പക്ഷെ ഇതു നടക്കാറില്ല. കാരണം വലിയ തിരക്കാണ് റോഡുകളില്‍. മാത്രമല്ല ആളുകള്‍ തിരിച്ചറിയുന്നതിനാല്‍ സ്വയം കാറോടിച്ചുള്ള യാത്ര കൂടുതല്‍ വിഷമകരമാണന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

അവസാന ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡെക്ക്

അവസാന ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡെക്ക്

വിന്‍ഡീസ് പര്യടനത്തിലെ തന്റെ അവസാന ഇന്നിങ്‌സില്‍ കോലി ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടിരുന്നു. രണ്ടാമിന്നിങ്‌സില്‍ കോലിയെ ആദ്യ പന്തില്‍ തന്നെ കെമര്‍ റോച്ച് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
എങ്കിലും ടെസ്റ്റില്‍ ഇന്ത്യ വിജയപ്രതീക്ഷയിലാണ്. 468 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് ഇന്ത്യ വിന്‍ഡീസിനു മുന്നില്‍ വച്ചത്. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ വിന്‍ഡീസ് രണ്ടു വിക്കറ്റിനു 45 റണ്‍സെന്ന നിലയിലാണ്.

Story first published: Monday, September 2, 2019, 13:33 [IST]
Other articles published on Sep 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+