Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: പൂനെയിലേത് ഏഴാം ഡബിള്‍, സ്പെഷ്യല്‍ രണ്ടെണ്ണം മാത്രം.. വെളിപ്പെടുത്തി കോലി

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കരിയറിലെ ഏഴാമത്തെ ഡബിള്‍ സെഞ്ച്വറിയായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോലി നേടിയത്. കളിയില്‍ ഇന്ത്യ 601 റണ്‍സിന് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ 254 റണ്‍സുമായി കോലി ക്രീസിലുണ്ടായിരുന്നു. ഈ പ്രകടനത്തോടെ നിരവധി റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ നായകന്‍ തിരുത്തിക്കുറിച്ചത്.

കരിയറില്‍ ഏഴു ടീമുകള്‍ക്കെതിരേയാണ് കോലി ടെസ്റ്റ് കളിച്ചിട്ടുള്ളത്. ഇവരില്‍ ഓസ്‌ട്രേലിയ ഒഴികെ മറ്റ് ആറു രാജ്യങ്ങള്‍ക്കെരിയേയും അദ്ദേഹം ഡബിള്‍ നേടിയിട്ടുണ്ട്. കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ഡബിള്‍ സെഞ്ച്വറികള്‍ ഏതൊക്കെയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കോലി.

പ്രിയപ്പെട്ടത് രണ്ടെണ്ണം മാത്രം

പ്രിയപ്പെട്ടത് രണ്ടെണ്ണം മാത്രം

ഇതുവരെ നേടിയ ഏഴു ഡബിള്‍ സെഞ്ച്വറികളില്‍ തനിക്കു ഏറ്റവും പ്രിയം രണ്ടെണ്ണത്തിനോടു മാത്രമാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് കോലി. തീര്‍ച്ചയായും എല്ലാ ഡബിള്‍ സെഞ്ച്വറികളും സ്‌പെഷ്യല്‍ തന്നെയാണെങ്കിലും രണ്ടെണ്ണത്തിനോടു മാത്രം തനിക്കു കൂടുതല്‍ പ്രിയപ്പെട്ടവയാണെന്നും അദ്ദേഹം പറയുന്നു.
2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ആന്റിഗ്വയില്‍ നേടിയ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറിയാണ് ഇതിലൊന്ന്. പിന്നീട് മുംബൈയില്‍ ഇംഗ്ലണ്ടിനെതിരേ നേടിയ ഡബിള്‍ സെഞ്ച്വറിയും തനിക്കു ഏറെ പ്രിയപ്പെട്ടതാണെന്നു അദ്ദേഹം പറയുന്നു.

രണ്ടിലും ഇന്ത്യക്കു ജയം

രണ്ടിലും ഇന്ത്യക്കു ജയം

കോലിക്കു പ്രിയപ്പെട്ട ഡബിള്‍ സെഞ്ച്വറികള്‍ പിറന്ന രണ്ടു ടെസ്റ്റുകളിലും ഇന്ത്യ ജയം നേടിയിട്ടുണ്ട്. ഈ രണ്ടു ഡബിള്‍ സെഞ്ച്വറികളെ താന്‍ നെഞ്ചോടു ചേര്‍ക്കാനുള്ള കാരണവും കോലി വെളിപ്പെടുത്തുന്നു.
മുംബൈയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ ഡബിള്‍ വളരെ കടുപ്പമായിരുന്നു. കാരണം അത്രയേറെ ചൂടും മറ്റു ബുദ്ധിമുട്ടുകളും സഹിച്ചാണ് അന്നു ഡബിള്‍ നേടിയതെന്നും അദ്ദേഹം പറയുന്നു. 235 റണ്‍സെടുത്ത കോലിയുടെ മികവില്‍ ഇന്നിങ്‌സിനും 26 റണ്‍സിനും ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. വിന്‍ഡീസിനെതിരായ ഡബിള്‍ സ്‌പെഷ്യലാവാന്‍ കാരണം അതു വിദേശത്തു വച്ച് നേടിയതിനാലാണെന്നും കോലി പറഞ്ഞു. കളിയില്‍ ഇന്നിങ്‌സിനും 92 റണ്‍സിനും വിന്‍ഡീസിനെ ഇന്ത്യ കെട്ടുകെട്ടിക്കുകയായിരുന്നു.

നിരവധി റെക്കോര്‍ഡുകള്‍

നിരവധി റെക്കോര്‍ഡുകള്‍

പൂനെ ടെസ്റ്റില്‍ നേടിയ ഡബിള്‍ സെഞ്ചറിയോടെ പല റെക്കോര്‍ഡുകളും കോലി തിരുത്തിക്കുറിച്ചിരുന്നു. ടെസ്റ്റില്‍ ആറു രാജ്യങ്ങള്‍ക്കെതിരേ ഡബിള്‍ സെഞ്ച്വറി നേടിയ ലോകത്തിലെ മൂന്നാമത്തെ ക്രിക്കറ്ററെന്ന റെക്കോര്‍ഡിനൊപ്പമാണ് കോലിയെത്തിയത്. നിലവില്‍ ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ കുമാര്‍ സങ്കക്കാര, പാകിസ്താന്റെ മുന്‍ നായകന്‍ യൂനിസ് ഖാന്‍ എന്നിവര്‍ മാത്രമേ ആറുപ വ്യത്യസ്ത ടീമുകള്‍ക്കെതിരേ ഡബിള്‍ സെഞ്ച്വറി കണ്ടെത്തിയിട്ടുള്ളൂ.

Story first published: Saturday, October 12, 2019, 15:57 [IST]
Other articles published on Oct 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+