ടീം ഇന്ത്യക്കൊപ്പം എത്ര നാള്‍? വിരമിച്ചാല്‍ ഐപിഎല്ലില്‍ തുടരുമോ? കോലി പറഞ്ഞത് ഇങ്ങനെ...

സിഡ്‌നി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി ലോകം കണ്ട ഇതിഹാസങ്ങളുടെ നിരയിലേക്കു വളരുകയാണ്. 30 കാരനായ താരം ഇതിനകം പല ലോക റെക്കോര്‍ഡുകളും തകര്‍ത്തു കഴിഞ്ഞു. ശേഷിക്കുന്ന നാലോ, അേേഞ്ചാ വര്‍ഷം നീണ്ട കരിയര്‍ അവസാനിക്കുമ്പോഴേക്കും ഒട്ടുമിക്ക റെക്കോര്‍ഡുകളും കോലി തന്റെ പേരിലാക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലിനെ കുറിച്ചും അതിനു ശേഷമുള്ള ഭാവി പരിപാടികളെക്കുറിച്ചും കഴിഞ്ഞ ദിവസം കോലി മാധ്യമങ്ങളോടു വെളിപ്പെടുത്തി.

ബിഗ് ബാഷ് ലീഗില്‍ കളിക്കുമോ?
ഐപിഎല്‍ മാതൃകയില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ടൂര്‍ണമെന്റാണ് ബിഗ് ബാഷ് ലീഗ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ബിഗ് ബാഷ് ലീഗിലേക്കു വരുമോയെന്നുള്ള ചോദ്യത്തിന് ചോദ്യത്തിന് ഇല്ലെന്നായിരുന്നു കോലിയുടെ മറുപടി.
ഇന്ത്യന്‍ ജഴ്‌സി അഴിച്ചാല്‍ പിന്നെ ഐപിഎല്‍ അടക്കമുള്ള മറ്റൊരു ടൂര്‍ണമെന്റിലും തന്നെ കണ്ടെന്നു വരില്ലെന്ന് കോലി പറഞ്ഞു. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച പല താരങ്ങളും ടി20 ടൂര്‍ണമെന്റുകളില്‍ സജീവമാണ്.

തുടര്‍ച്ചയായ മല്‍സരങ്ങള്‍
മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ക്രിക്കറ്റിലെ സജീവസാന്നിധ്യമാണ് കോലി. തുടര്‍ച്ചയായ മല്‍സരങ്ങളെ തുടര്‍ന്നു പല പരമ്പരകളിലും അദ്ദേഹത്തിനു ബിസിസിഐ കഴിഞ്ഞ വര്‍ഷം വിശ്രമം അനുവദിച്ചിരുന്നു.
ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ടി20 ടൂര്‍ണമെന്റ്, അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ്, ഏഷ്യാ കപ്പ്, വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പര എന്നിവയിലെല്ലാം കോലിക്കു വിശ്രമം അനുവദിച്ചിരുന്നു.

2023ലെ ലോകകപ്പ്
35 വയസ്സ് വരെയെങ്കിലും കോലി ഇന്ത്യക്കു വേണ്ടി കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അങ്ങനെ സംഭവിച്ചാല്‍ 2023ല്‍ ഇന്ത്യ വേദിയാവുന്ന ഐസിസി ലോകകപ്പിലും അദ്ദേഹത്തെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാം. കോലിയുടെ കരിയറിലെ ഒരുപക്ഷെ അവസാനത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്.
നിലവില്‍ 2011, 15 ലോകകപ്പുകളില്‍ കോലി ഇന്ത്യക്കായി കളിച്ചു കഴിഞ്ഞു. 2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യക്കായിരുന്നു കിരീടം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications