മുംബൈ: കൊവിഡ് കാലത്തിനു ശേഷം ക്രിക്കറ്റിന്റെ മടങ്ങിവരവിന്റെ സൂചനകള്‍ നല്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. വ്യക്തിഗത പരിശീലനം പുനരാരംഭിച്ചിരിക്കുകയാണ് കോലി. മുംബൈയിലെ വീട്ടിലെ ബാല്‍ക്കണിയിലാണ് കോലി പരിശീലനം നടത്തിയത്. ഇതിന്റെ രണ്ടു വീഡിയോകള്‍ ഇന്‍സ്റ്റഗ്രാം വഴി അദ്ദേഹം പുറത്തു വിടുകയും ചെയ്തിട്ടുണ്ട്.
വീട്ടിലെ ബാല്‍ക്കണിയില്‍ ചെറിയ രീതിയില്‍ കോലി ജോഗിങ് നടത്തുന്നതാണ് വീഡിയോയിലുള്ളത്. കൊവിഡ്-19നെ തുടര്‍ന്നു ക്രിക്കറ്റ് പൂര്‍ണായും നിശ്ചലമായ ശേഷമുള്ള കോലിയുടെ ആദ്യത്തെ പരിശീല സെഷന് കൂടിയാണിത്. പ്രവര്ത്തിയിലേര്പ്പെടുകയെന്നത് ജീവിതത്തിന്റെ തന്റെ ഭാഗമാണ്, ജോലിയുടെ ആവശ്യകതയല്ല, ഇഷ്ടം നിങ്ങളുടേതാണെന്നായരിന്നു വീഡിയോക്കൊപ്പം കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
കോലി വീടിന്റെ ബാല്‍ക്കണിയില്‍ ജോഗിങ് നടത്തുന്ന വീഡിയോ കാണാം
അതേസമയം, താരങ്ങള്‍ക്കു വേണ്ടി ഐസൊലേഷന്‍ ക്യാംപ് തുടങ്ങാന്‍ ബിസിസിഐ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയാണ് (എന്‍സിഎ) ഇതിന് ഏറ്റവും അനുയോജ്യമായ ഇടമെന്നും ബിസിസിഐ കരുതുന്നു. എന്നാല്‍ ബെംഗളൂരുവില്‍ ഇപ്പോഴും കൊറോണവൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നത് ബിസിസിഐയ്ക്കു തിരിച്ചടിയാണ്.
World XI: ഇംഗ്ലീഷ് സ്പിന്നറുടെ ലോക ഇലവന്... ഇന്ത്യയില്‍ നിന്നു രണ്ടു പേര്, ധോണി ഔട്ട്!
T20: ഓപ്പണര്‍ സ്ഥാനത്തേക്കു രാഹുലുമായി മല്സരമോ? അവന് വേറെ ലെവല്‍- ധവാന് പറയുന്നു
കോലി, നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ക്കു ലോക്ക്ഡൗണില്‍ തന്നെ ഒരുപക്ഷെ തുടരേണ്ടി വരുമെന്നാണ് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധ്രുമാല്‍ പറയുന്നത്. എന്നാല്‍ മറ്റു താരങ്ങള്‍ക്കു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യക്തിപരമായി പരിശീലനം പുനരാരംഭിക്കാന്‍ അനുമതി നല്‍കുകയും ചെയ്യും. കോലി, രോഹിത് എന്നിവര്‍ മുംബൈയിലായതിനാല്‍ തന്നെ നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്നും ഉടന്‍ പരിശീലനത്തിനു തിരിച്ചെത്താന്‍ കഴിഞ്ഞേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മേയ് 17ന് ശേഷം സര്‍ക്കാര്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയാല്‍ അടുത്തയാഴ്ച ആദ്യത്തോടെ ബിസിസിഐ താരങ്ങള്‍ക്കു ഔട്ട്ഡോര്‍ പരിശീലനത്തിന് അനുമതി നല്‍കുമെന്നാണ് വിവരം.