റാങ്കിങ്: ഇന്ത്യയും ഓസീസും ഒപ്പത്തിനൊപ്പം... ഒരേയൊരു രാജാവ്, അത് കോലി തന്നെ
ദുബായ്: ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലി കിങായി തന്നെ തുടരുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട റാങ്കിങില്‍ കോലിയാണ് ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ മോശം ഫോമും കോലിയെ ഒന്നാംസ്ഥാനം ഭദ്രമാക്കാന്‍ സഹായിച്ചു.
അതേസമയം, ടെസ്റ്റില്‍ ഓസീസിന്റെ ബാറ്റിങ് പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയ മാര്‍നസ് ലബ്യുഷെയ്ന്‍ വന്‍ കുതിപ്പാണ് റാങ്കിങില്‍ നടത്തിയത്. പാകിസ്താന്റെ യുവ ബാറ്റ്‌സ്മാന്‍ ബാബര്‍ ആസമാണ് റാങ്കിങില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം.

ഇന്ത്യയും ഓസീസും ഒപ്പത്തിനൊപ്പം
റാങ്കിങില്‍ ബാറ്റ്‌സ്മാന്‍മാരുടെ ആദ്യ പത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. ആദ്യ പത്തില്‍ കൂടുതല്‍ താരങ്ങളുള്ള ഈ രണ്ടു രാജ്യങ്ങളില്‍ നിന്നാണ്. ഇന്ത്യയുടെയും ഓസീസിന്റെയും മൂന്നു വീതം താരങ്ങള്‍ ടോപ്പ് 10ലുണ്ട്.
കോലിയെക്കൂടാതെ ചേതേശ്വര്‍ പുജാര (നാലാം റാങ്ക്), അജിങ്ക്യ രഹാനെ (6) എന്നിവരാണ് ആദ്യ പത്തിലെ മറ്റു ഇന്ത്യന്‍ താരങ്ങള്‍. എന്നാല്‍ സ്മിത്ത് (രണ്ട്), ലബ്യുഷെയ്ന്‍ (5), ഡേവിഡ് വാര്‍ണര്‍ (7) എന്നിവരാണ് ഓസീസിന്റെ സാന്നിധ്യങ്ങള്‍.

കോലിക്ക് മികച്ച ലീഡ്
928 പോയിന്റുമായാണ് കോലി പുതിയ റാങ്കിങില്‍ ഒന്നാംസ്ഥനത്തു നില്‍ക്കുന്നത്. രണ്ടാമതുള്ള സ്മിത്തിന് 911 പോയിന്റേയുള്ളൂ. നിലവില്‍ ഇരുതാരങ്ങളും തമ്മിലുള്ള വ്യത്യാസം 17 റേറ്റിങ് പോയിന്റാണ്. പാകിസ്താനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലും ന്യൂസിലാന്‍ഡിനെതിരേ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും സ്മിത്തിന് വലിയ ഇന്നിങ്‌സുകള്‍ കളിക്കാനായിരുന്നില്ല.
അതേസമയം, കോലിയാവട്ടെ അവസാനമായി ബംഗ്ലാദേശിനെതിരേ നടന്ന ഡേനൈറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു.

ലബ്യുഷെയ്ന്‍ ടോപ്പ് ഫൈവില്‍
റാങ്കിങില്‍ അഞ്ചാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ് ലബ്യുഷെയ്ന്‍. മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം കരിയറിലാദ്യമായി ടോപ്പ് ഫൈവിലെത്തിയത്. 786 റേറ്റിങ് പോയിന്റ് അദ്ദേഹത്തിനുണ്ട്.
ന്യൂസിലാന്‍ഡിനെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റില്‍ 25 കാരനായ ലബ്യുഷെയ്ന്‍ (143) സെഞ്ച്വറി നേടിയിരുന്നു. തൊട്ടുമുമ്പ് പാകിസ്താനെതിരായ പരമ്പരയില്‍ 185, 162 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം.
ലബ്യുഷെയ്‌നെക്കൂടാതെ പാകിസ്താന്റെ ബാബര്‍ ആസമാണ് റാങ്കിങില്‍ കുതിപ്പ് നടത്തിയ മറ്റൊരു താരം. നാലു സ്ഥാനങ്ങള്‍ കയറിയ ബാബര്‍ ഒമ്പതാം റാങ്കിലെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications