Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിലും കോലിക്ക് അംഗീകാരം... ഇന്റര്‍നാഷണല്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഏറ്റുവാങ്ങി

1

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇംഗ്ലണ്ടിലും അംഗീകാരം. ബാര്‍മി ആര്‍മിയുടെ 2017-18 വര്‍ഷത്തിലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനാണ് കോലി അര്‍ഹനായത്. ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മയാണ് ബാര്‍മി ആര്‍മിയെന്ന ക്ലബ്ബ്.

എസെക്‌സിനെതിരേ നടന്നുകൊണ്ടിരിക്കുന്ന പരിശീലന മല്‍സരത്തിന്റെ ആദ്യദിനത്തിലെ കളി അസാനിച്ച ശേഷം ഗ്രൗണ്ടില്‍ വച്ചാണ് കോലിക്കു അവാര്‍ഡ് കൈമാറിയത്. ഇതിന്റെ ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കോലിയുടെ വലിയ ആരാധകരാണ് ബാര്‍മി ആര്‍മി. കഴിഞ്ഞ വര്‍ഷം കോലിയുടെ ഒരു വീഡിയോ അവര്‍ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിരുന്നു.

ഉജ്ജ്വലമായ ബാറ്റിങ് പ്രകടനത്തിലൂടെ ഇതിനകം പല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച താരമാണ് കോലി. ഇതേ ഫോമില്‍ കുറച്ചു വര്‍ഷങ്ങള്‍ കൂടി മല്‍സരരംഗത്ത് തുടരാനായാല്‍ പല വമ്പന്‍ റെക്കോര്‍ഡുകളും തകര്‍പ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശേഷിയുള്ള താരമെന്നും കോലി വിശേഷിപ്പിക്കപ്പെടുന്നുണ്ട്.

Story first published: Thursday, July 26, 2018, 12:44 [IST]
Other articles published on Jul 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+