റായുഡുവിന്റെ വിരമിക്കല്‍ ഞെട്ടിച്ചോ? ആദ്യമായി പ്രതികരിച്ച് കോലി... പറഞ്ഞത് ഇതു മാത്രം
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ച വാര്‍ത്തയായിരുന്നു മുന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡുവിന്റെ അപ്രതീക്ഷിത വിരമിക്കല്‍. ബുധനാഴ്ചയാണ് റായുഡു കളി മതിയാക്കുന്നതായി ലോകത്തെ അറിയിച്ചത്. ലോകകപ്പ് ടീമില്‍ നിന്നും ഒരിക്കല്‍ക്കൂടി തഴയപ്പെട്ടിനെ തുടര്‍ന്നാണ് 33 കാരനായ താരം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ വിരമിച്ചതെന്നാണ് സൂചന.
വിരമിക്കലിന്റെ യഥാര്‍ഥ കാരണം റായുഡു വെളിപ്പെടുത്തിയിട്ടുമില്ല. റായുഡുവിന്റെ അപ്രതീക്ഷിത വിരമിക്കലില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആശംസകള്‍ നേര്‍ന്ന് കോലി
മുന്‍ ടീമംഗമായ റായുഡുവിന്റെ വിരമിക്കലില്‍ ഞെട്ടലൊന്നുമില്ലെന്ന തരത്തിലായിരുന്നു കോലിയുടെ പ്രതികരണം. അമ്പാട്ടിക്ക് എല്ലാ വിധ ആശംസകളും. നിങ്ങളൊരു വലിയ മനുഷ്യന്‍ തന്നെയാണെന്നും കോലി ട്വിറ്ററില്‍ കുറിച്ചു.
ലോകകപ്പിന് മുമ്പ് വരെ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനെന്ന് കോലി ഉറപ്പിച്ച കളിക്കാരനായിരുന്നു റായുഡു. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് ലോകകപ്പ് ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടത്.

ശങ്കറിന് പരിക്കേറ്റിട്ടും ഇടമില്ല
റായുഡുവിന് പകരം തമിഴ്‌നാട്ടില്‍ നിന്നുള്ള യുവ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെയാണ് നേരത്തേ ഇന്ത്യയുടെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയിരുന്നത്. ഒഫീഷ്യല്‍ സ്റ്റാന്‍ഡ് ബൈ ലിസ്റ്റിലുണ്ടായിരുന്ന താരമായിരുന്നു റായുഡു.
എന്നാല്‍ വിജയ് ശങ്കര്‍ പരിക്കുകാരണം പിന്‍മാറിയിട്ടും റായുഡുവിനെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല. മധ്യനിര ബാറ്റ്‌സ്മാനായ ശങ്കറിനു പകരം ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെയാണ് ഇന്ത്യ ടീമിലുള്‍പ്പെടുത്തിയത്. കോലിയുടെയും കോച്ച് രവി ശാസ്ത്രിയുടെയും നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇതെന്നാണ് സൂചന.

55 ഏകദിനങ്ങള്‍ കളിച്ചു
ഇന്ത്യക്കു 55 ഏകദിനങ്ങളില്‍ റായുഡു കളിച്ചിട്ടുണ്ട്. മൂന്നു സെഞ്ച്വറികളും 10 ഫിഫ്റ്റികളുമടക്കം 1694 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ആറു ടി ട്വന്‍റികളില്‍ മാത്രമേ റായുഡു ഇന്ത്യക്കായി കളിച്ചിട്ടുള്ളൂ. 42 റണ്‍സാണ് നേടാനായത്. ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ താരത്തിനു ഭാഗ്യമുണ്ടായില്ല. 2013ല്‍ സിംബാബ്‌വെയ്ക്കായി ഏകദിനത്തില്‍ കളിച്ചായിരുന്നു റായുഡു ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിച്ചത്. ഈ വര്‍ഷം റാഞ്ചിയില്‍ നടന്ന ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരേയാണ് അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications