Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിന റണ്‍വട്ടയില്‍ കോലി ഇനി സൂപ്പര്‍ 7... മറികടന്നത് കാലിസിനെ, ഇനി ഇന്‍സി

കട്ടക്ക്: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള മൂന്നാം ഏകദിനത്തിലെ തകര്‍പ്പന്‍ ഇന്നിങ്‌സോടെ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 85 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. 81 പന്തില്‍ ഒമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കോലി ഇത്രയും റണ്‍സെടുത്തത്.

ഈ പരമ്പരയില്‍ കോലിയുടെ ആദ്യ ഫിഫ്റ്റി കൂടിയായിരുന്നു ഇത്. ഇന്ത്യ തകര്‍പ്പന്‍ ജയം കൊയ്ത രണ്ടാം ഏകദിനത്തില്‍ ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയ കോലി കട്ടക്കില്‍ ഇതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു. മൂന്നാം ഏകദിനത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും കോലി തന്നെയായിരുന്നു.

കാലിസിനെ മറികടന്നു

കാലിസിനെ മറികടന്നു

ഏകദിന ക്രിക്കറ്റില്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ഏഴാം സ്ഥാനത്തേക്കു കയറിയിരിക്കുകയാണ് കോലി. ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസിനെയാണ് അദ്ദേഹം പിന്തള്ളിയത്.
11,609 റണ്‍സോടെയാണ് കോലി ലിസ്റ്റില്‍ ഏഴാംസ്ഥാനത്തു നില്‍ക്കുന്നത്. ഇനി തൊട്ടുമുന്നിലുള്ളത് പാകിസ്താന്റെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ ഇന്‍സമാമുള്‍ ഹഖാണ്. 11,739 റണ്‍സാണ് ഇന്‍സിയുടെ സമ്പാദ്യം.

സച്ചിനേക്കാള്‍ 6717 റണ്‍സ് പിന്നില്‍

സച്ചിനേക്കാള്‍ 6717 റണ്‍സ് പിന്നില്‍

ഏകദിനത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. 18,326 റണ്‍സുമായാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അമരത്തു നില്‍ക്കുന്നത്. സച്ചിനേക്കാള്‍ 6717 റണ്‍സ് പിറകിലാണ് ഇപ്പോള്‍ കോലി.
കുമാര്‍ സങ്കക്കാര (14,324 റണ്‍സ്), റിക്കി പോണ്ടിങ് (13,704), സനത് ജയസൂര്യ (13,430), മഹേല ജയവര്‍ധനെ (12,650) എന്നിവരാണ് രണ്ടു മുതല്‍ അഞ്ചു വരെ ്സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

റണ്‍വേട്ടയില്‍ ഒന്നാമത്

റണ്‍വേട്ടയില്‍ ഒന്നാമത്

വിന്‍ഡീസിനെതിരേയുള്ള മൂന്നാം ഏകദിനം കഴിഞ്ഞപ്പോള്‍ കോലി മറ്റൊരു നേട്ടം കൂടി തന്റെ പേരില്‍ കുറിച്ചിരുന്നു. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ലോക ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റിലും കൂടി ഏറ്റവുമധികം റണ്‍സെടുത്ത താരമായി അദ്ദേഹം മാറുകയായിരുന്നു. 2455 റണ്‍സാണ് കോലിയുടെ സമ്പാദ്യം.
തുടര്‍ച്ചയായി നാലാം കലണ്ടര്‍ വര്‍ഷത്തിലാണ് കോലി റണ്‍ വേട്ടയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുന്നത്. ഇത്തവണ 2442 റണ്‍സുമായി കോലിക്കു തൊട്ടു പിന്നില്‍ ഫിനിഷ് ചെയ്തത് ടീമംഗം കൂടിയായ രോഹിത് ശര്‍മയാണ്.

Story first published: Monday, December 23, 2019, 13:23 [IST]
Other articles published on Dec 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+