കോലിക്കുതിപ്പില്‍ സച്ചിനും കൊമ്പുകുത്തി!! വിശ്വനാഥിനെ പിന്നിലാക്കി പുജാര... പന്തിന് നാണക്കേട്
സതാംപ്റ്റണ്‍: റെക്കോര്‍ഡുകള്‍ ഒന്നിനു പിറകെ ഒന്നായി ഇന്ത്യന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോലിക്കു മുന്നില്‍ വഴിമാറിക്കൊണ്ടിരിക്കുകയാണ്. റണ്‍വേട്ട തുടരുന്ന കോലി ഇതിനകം പല റെക്കോര്‍ഡുകളും തന്റെ പേരിലേക്കു മാറ്റിക്കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരേ നടന്നുകൊണ്ടിരിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യന്‍ നായകന്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരുന്നു.
ഇന്ത്യക്കു ഏറെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇപ്പോള്‍ ഇരുടീമിനും തുല്യസാധ്യതയാണുള്ളത്. ഒന്നാമിന്നിങ്‌സില്‍ വെറും 27 റണ്‍സിന്റെ ലീഡ് മാത്രമേ ഇന്ത്യക്കു നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സിലെ പ്രധാന സംഭവങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

സച്ചിന്റെ റെക്കോര്‍ഡ് തിരുത്തി കോലി
ഇന്ത്യക്കു വേണ്ടി ഒന്നാമിന്നിങ്‌സില്‍ 46 റണ്‍സാണ് കോലി നേടിയത്. ഇതോടെ ടെസ്റ്റില്‍ 6000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാനും അദ്ദേഹത്തിനു സാധിച്ചു. കരിയറിലെ 119ാം ഇന്നിങ്‌സിലാണ് ഇന്ത്യന്‍ നായകന്റെ നേട്ടം. ഏറ്റവും വേഗത്തില്‍ 6000 റണ്‍സ് തികച്ച രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇതോടെ കോലിയുടെ പേരിലാവുകയും ചെയ്തു.
ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്. 6000 റണ്‍സെടുക്കാന്‍ സച്ചിന് 120 ഇന്നിങ്‌സുകളാണ് വേണ്ടിവന്നത്. വീരേന്ദര്‍ സെവാഗ് (123), രാഹുല്‍ ദ്രാവിഡ് (125) എന്നിവരാണ് വേഗതത്തില്‍ 6000 റണ്‍സെടുത്ത മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

കറെന്‍ പ്രായം കുറഞ്ഞ മൂന്നാമന്‍
ഈ ടെസ്റ്റില്‍ സാം കറെനാണ് കോലിയെ പുറത്താക്കിയത്. കറെന്റ് ബൗളിങില്‍ അലെസ്റ്റര്‍ കുക്ക് അദ്ദേഹത്തെ പിടികൂടുകയായിരുന്നു. ടെസ്റ്റില്‍ കോലിയെ പുറത്താക്കുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി ഇതോടെ കറെന്‍ മാറി. 20 വയസ്സും 89 ദിവസവുമാണ് താരത്തിന്റെ പ്രായം.
വെസ്റ്റ് ഇന്‍ഡീസിന്റെ അല്‍സാറി ജോസഫാണ് (19 വയസ്സ് 263 ദിവസം) ഈ ലിസ്റ്റില്‍ ഒന്നാംസ്ഥാനത്തുള്ളത്. ബംഗ്ലാദേശിന്റെ ജുബൈര്‍ ഹുസൈനാണ് (19 വയസ്സ് 271 ദിവസം) രണ്ടാംസ്ഥാനം.

ഇംഗ്ലണ്ടില്‍ പുജാരയുടെ കന്നി സെഞ്ച്വറി
ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ വച്ച് കന്നി സെഞ്ച്വറിയാണ് നാലാം ടെസ്റ്റില്‍ ചേതേശ്വര്‍ പുജാര തന്റെ പേരില്‍ കുറിച്ചത്. മല്‍സരത്തില്‍ പുജാര പുറത്താവാതെ 132 റണ്‍സ് നേടിയിരുന്നു. ഇന്ത്യക്കു പുറത്ത് 27 ടെസ്റ്റുകളില്‍ നിന്നും അഞ്ചു സെഞ്ച്വറികളാണ് താരത്തിന്റെ സമ്പാദ്യം. ഇതില്‍ മൂന്നും ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേ ഓരോ സെഞ്ച്വറിയും പുജാര നേടി.

വിശ്വനാഥിനെ പുജാര മറികടന്നു
ടെസ്റ്റ് കരിയറിലെ 15ാം ടെസ്റ്റ് സെഞ്ച്വറിയാണ് ഈ മല്‍സരത്തില്‍ പുജാര നേടിയത്. ഇതോടെ 14 സെഞ്ച്വറികളെന്ന മുന്‍ താരം ഗുണ്ടപ്പ വിശ്വനാഥിന്റെ റെക്കോര്‍ഡ് അദ്ദേഹം മറികടക്കുകയും ചെയ്തു. ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ ടോപ്പ് 10 ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റിലും പുജാര ഇടംപിടിച്ചു.

പന്തിന് നാണക്കേടിന്റെ റെക്കോര്‍ഡ്
കരിയറിലെ രണ്ടാം ടെസ്റ്റ് കളിച്ച വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ആദ്യ ഇന്നിങ്‌സില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു. 29 പന്തുകള്‍ നേരിട്ടിട്ടും താരത്തിന് അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല. ഇതാടെ കൂടുതല്‍ ബോളുകള്‍ നേരിട്ടിട്ടും റണ്ണെടുക്കാന്‍ കഴിയാത്ത ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനൊപ്പം പന്ത് എത്തുകയും ചെയ്തു.
നേരത്തേ 2005ല്‍ പാകിസ്താനെതിരേ ഇര്‍ഫാന്‍ പഠാനും 2011ല്‍ ഇംഗ്ലണ്ടിനെതിരേ സുരേഷ് റെയ്‌നയുമാണ് 29 പന്തുകള്‍ നേരിട്ടിട്ടും റണ്ണെടുക്കാന്‍ കഴിയാതെ ക്രീസ് വിട്ടിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications