ഇന്ത്യ- ന്യൂസിലാന്‍ഡ്: കോലിക്കു വീണ്ടുമൊരു നേട്ടം... ദാദയെ പിന്നിലാക്കി, മുന്നില്‍ 2 പേര്‍ മാത്രം
ഹാമില്‍റ്റണ്‍: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഫിഫ്റ്റിയുമായി ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തുപകര്‍ന്ന നായകന്‍ വിരാട് കോലി പുതിയൊരു നാഴികക്കല്ല് പൂര്‍ത്തിയാക്കി. ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിനാണ് കോലി അവകാശിയായത്. മുന്‍ ഇതിഹാസ താരവും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെയാണ് അദ്ദേഹം മറികടന്നത്.

വെറും 83 ഏകദിനങ്ങളില്‍ നിന്നും കോലി ഇപ്പോള്‍ 5123 റണ്‍സ് നേടിക്കഴിഞ്ഞു. 142 ഏകദിനങ്ങളില്‍ നിന്നും 5082 റണ്‍സെടുത്ത ഗാംഗുലി ഇതോടെ നാലാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു. റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ഇനി രണ്ടു പേര്‍ മാത്രമേ കോലിക്കു മുന്നിലുള്ളൂ. 172 ഏകദിനങ്ങളില്‍ നിന്നും 6641 റണ്‍സെടുത്ത എംഎസ് ധോണിയാണ് പട്ടികയില്‍ തലപ്പത്തുള്ളത്. 162 ഏകദിനങ്ങളില്‍ നിന്നും 5239 റണ്‍സോടെ മുഹമ്മദ് അസ്ഹറുദ്ദീനാണ് രണ്ടാംസ്ഥാനത്ത്.
ന്യൂസിലാന്‍ഡിനെതിരേ 63 പന്തില്‍ ആറു ബൗണ്ടറികളോടെ 51 റണ്‍സാണ് കോലി നേടിയത്. ഇന്ത്യ രണ്ടിന് 54 റണ്‍സെന്ന നിലയില്‍ ഒരു ഘട്ടത്തില്‍ പതറിയെങ്കിലും മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് സെഞ്ച്വറി കൂട്ടുകെട്ടുമായി കോലി ടീമിനെ കരകയറ്റുകയായിരുന്നു. 102 റണ്‍സാണ് ഈ സഖ്യം നേടിയത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടും ഇതു തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications