Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി ദാദാഗിരി വേണ്ട... ഗാംഗുലിയെ കടത്തിവെട്ടി കോലി, പുതിയ റെക്കോര്‍ഡ്!! പന്തും ചരിത്രംകുറിച്ചു

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ നേടിക്കഴിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റിന് 307 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ വിരാട് കോലിയുടെയും അജിങ്ക്യ രഹാനെയുടെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യയെ ഭദ്രമായ നിലയിലെത്തിച്ചത്.

പല നാഴികക്കല്ലുകളും ടെസ്റ്റിന്റെ ആദ്യദിനം ചില ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ പേരില്‍ കുറിച്ചിരുന്നു. അവ ഏതൊക്കെയാണെന്നു നോക്കാം.

ഗാംഗുലിയെ പിന്നിലാക്കി കോലി

ഗാംഗുലിയെ പിന്നിലാക്കി കോലി

ആദ്യ ഇന്നിങ്‌സില്‍ 97 റണ്‍സാണ് കോലി അടിച്ചെടുത്തത്. അര്‍ഹിച്ച സെഞ്ച്വറി മൂന്ന് റണ്‍സിന് അകലെ നഷ്ടമായെങ്കിലും പുതിയ റെക്കോര്‍ഡ് കുറിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. വിദേശത്ത് ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനായി കോലി മാറി. മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് കോലി മറികടന്നത്. 28 മല്‍സരങ്ങൡ നിന്നും 1693 റണ്‍സായിരുന്നു ദാദയുടെ സമ്പാദ്യം.

തുടക്കം ഗംഭീരമാക്കി പന്ത്

തുടക്കം ഗംഭീരമാക്കി പന്ത്

ആദ്യ രണ്ടു ടെസ്റ്റുകളിലും ദയനീയ പരാജയമായി മാറിയ ദിനേഷ് കാര്‍ത്തികിന്റെ പകരക്കാരനായി കന്നി ടെസ്റ്റില്‍ ഇറങ്ങിയ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് തുടക്കം അവിസ്മരണീയമാക്കി മാറ്റി. നേരിട്ട ആദ്യ പന്ത് തന്നെ താരം സിക്‌സറിലേക്കു പറത്തുകയായിരുന്നു. ഇതാദ്യമായാണ് അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഒരു ഇന്ത്യന്‍ താരം നേരിട്ട ആദ്യ പന്തില്‍ സിക്‌സര്‍ നേടുന്നത്.

ധോണിക്കരികെ കോലി

ധോണിക്കരികെ കോലി

ഇംഗ്ലണ്ടില്‍ ഏറ്റവുമധികം 50ല്‍ കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായി കോലി മാറി. മുന്‍ നായകന്‍ എംഎസ് ധോണി മാത്രമേ ഇനി കോലിക്കു മുന്നിലുള്ളൂ. മൂന്നു ഫോര്‍മാറ്റുകളിലുമായി ഇംഗ്ലണ്ടില്‍ എട്ടു ഫിഫ്റ്റികളാണ് കോലി നേടിയത്. 10 അര്‍ധസെഞ്ച്വറികളുമായി ധോണിയാണ് തലപ്പത്ത്.

മുരളിക്ക് പിന്നാലെ ആന്‍ഡേഴ്‌സനും സെഞ്ച്വറി ക്ലബ്ബില്‍

മുരളിക്ക് പിന്നാലെ ആന്‍ഡേഴ്‌സനും സെഞ്ച്വറി ക്ലബ്ബില്‍

ശ്രീലങ്കയുടെ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ നേട്ടത്തിനൊപ്പം ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനുമെത്തി. മുരളിക്കു ശേഷം ഇന്ത്യക്കെതിരേ ടെസ്റ്റില്‍ 100 വിക്കറ്റുകള്‍ തികച്ച രണ്ടാമത്തെ താരമായി ആന്‍ഡേഴ്‌സന്‍ മാറുകയായിരുന്നു.
രണ്ടു വ്യത്യസ്ത ടീമുകള്‍ക്കെതിരേ ടെസ്റ്റില്‍ 100 വിക്കറ്റെടുത്ത ആദ്യ ഇംഗ്ലീഷ് താരമെന്ന റെക്കോര്‍ഡും അദ്ദേഹം തന്റെ പേരില്‍ കുറിച്ചു.

Story first published: Sunday, August 19, 2018, 12:16 [IST]
Other articles published on Aug 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+