IND vs AUS: സച്ചിന്റെ വമ്പന്‍ നേട്ടത്തിനരികെ കോലി, സാധിച്ചാല്‍ ലോക റെക്കോര്‍ഡ്!
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ബുധനാഴ്ച നടക്കാനിരിക്കെ വമ്പന്‍ നേട്ടത്തിന് അരികിലാണ് ഇന്ത്യന്‍ ക്യാപറ്റന്‍ വിരാട് കോലി. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ് തികച്ച താരമെന്ന ലോക റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡായിരിക്കും ഇതോടെ പഴങ്കഥയാവുക.

നിലവില്‍ 300 ഇന്നിങ്‌സുകളില്‍ നിന്നും 12,000 റണ്‍സെടുത്താണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്. കോലിയാവട്ടെ വെറും 250 ഇന്നിങ്‌സുകളില്‍ നിന്നും 11,977 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു. ഓസീസിനെതിരായ അവസാനത്തെ ഏകദിനത്തില്‍ വെറും 23 റണ്‍സ് മാത്രം നേടാനായാല്‍ സച്ചിന്റെ പേരിലുളള ലോക റെക്കോര്‍ഡ് തിരുത്തപ്പെടും. അദ്ദേഹത്തേക്കാള്‍ 58 ഇന്നിങ്‌സുകള്‍ കുറച്ചു മാത്രം കളിച്ച് 12,000 റണ്‍സെന്ന നാഴികക്കല്ല് കോലി പിന്നിടുകയും ചെയ്യും.
314 ഇന്നിങ്‌സുകളില്‍ നിന്നും 12,000 റണ്‍സെടുത്ത ഓസ്‌ട്രേലിയയുടെ മുന്‍ നായതന്‍ റിക്കി പോണ്ടിങാണ് സച്ചിന് പിറകില്‍ എലൈറ്റ് ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തുള്ളത്. ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര (336 ഇന്നിങ്‌സ്), സനത് ജയസൂര്യ (379), മഹേല ജയവര്‍ധനെ (399) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഓസീസിനെതിരായ പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ കോലി നിരാശപ്പെടുത്തിയിരുന്നു. 21 പന്തുകളില്‍ നിന്നും രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 21 റണ്‍സെടുക്കാനേ അദ്ദേഹത്തിനായുള്ളൂ. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ കോലി ഇതിനു പ്രായശ്ചിത്തം ചെയ്തു. 87 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 89 റണ്‍സോടെ കോലി ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഇന്നിങ്‌സിനും ടീമിനെ രക്ഷിക്കാനായിരുന്നില്ല. 51 റണ്‍സിനു മല്‍സരത്തില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു.
മൂന്നാം ഏകദിനത്തില്‍ മികച്ച ഇന്നിങ്‌സ് കളിച്ച് ടീമിനെ വിജയിപ്പിക്കുന്നതിനോടൊപ്പം സച്ചിന്റെ റെക്കോര്‍ഡ് മറികടക്കുകയും ചെയ്യുകയെന്ന പ്രതീക്ഷയോടെയായിരിക്കും കോലി ഇറങ്ങുക. വരാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു മുമ്പ് ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ ഇന്ത്യക്കു മൂന്നാം ഏകദിനത്തില്‍ ജയിച്ചേ തീരൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications