ഇംഗ്ലണ്ടിനെതിരേ അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ വമ്പന്‍ റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത്. ഈ ടെസ്റ്റില്‍ വിജയിച്ചാല്‍ നാട്ടില്‍ ഇന്ത്യക്കു ഏറ്റവുമധികം വിജയങ്ങള്‍ നേടിത്തന്ന ടെസ്റ്റ് ക്യാപ്റ്റനായി കോലി മാറും. നിലവില്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് അദ്ദേഹം. ഇരുവരുടെയും പേരില്‍ 21 ടെസ്റ്റ് ജയങ്ങള്‍ വീതമാണുള്ളത്.

ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ 317 റണ്‍സിന്റെ കൂറ്റന്‍ വിജയം ഇന്ത്യക്കു നേടിത്തന്നതോടെ കോലി ധോണിയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. പിങ്ക് ബോള്‍ ടെസ്റ്റിലും ഇതാവര്‍ത്തിച്ചാല്‍ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത ക്യാപ്റ്റനായി അദ്ദേഹം മാറും. ടെസ്റ്റില്‍ കോലിയും ധോണിയുമല്ലാതെ മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റനും 15ന് മുകളില്‍ വിജയങ്ങള്‍ അവകാശപ്പെടാനില്ല. ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്ന മുഹമ്മദ് അസ്ഹറുദ്ദീന് കീഴില്‍ 13 വിജയങ്ങളാണ് ഇന്ത്യ നേടിയിട്ടുള്ളത്. സൗരവ് ഗാംഗുലി (10), സുനില്‍ ഗവാസ്‌കര്‍ (7) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ക്യാപ്റ്റന്‍സി റെക്കോര്‍ഡ് മാത്രമല്ല മറ്റൊരു നാഴികക്കല്ലിനും അരികിലാണ് കോലി. മൂന്നാം ടെസ്റ്റില്‍ 23 റണ്‍സ് നേടാനായാല്‍ നാട്ടില്‍ ഇന്ത്യയുടെ ആറാമത്തെ റണ്‍വേട്ടക്കാരനായി അദ്ദേഹം മാറും. ദീലിപ് വെങ്‌സാര്‍ക്കറിനെയാണ് കോലി പിന്തള്ളുക. നിലവില്‍ നാട്ടില്‍ 3703 ടെസ്റ്റ് റണ്‍സാണ് കോലിയുടെ പേരിലുള്ളത്.
കൂടാതെ 12 റണ്‍സെടുത്താല്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ 1000 ടെസ്റ്റ് റണ്‍സും കോലി പൂര്‍ത്തിയാക്കും. ചേതേശ്വര്‍ പുജാരയ്ക്കു 45 റണ്‍സെടുത്താല്‍ 1000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാം. നിലവില്‍ രണ്ടു ഇന്ത്യന്‍ താരങ്ങള്‍ മാത്രമേ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ 1000ത്തിലേറെ റണ്‍സെടുത്തിടുള്ളൂ. സുനില്‍ ഗവാസ്‌കറും (1331) ഗുണ്ടപ്പ വിശ്വനാഥുമാണ് (1022) ഈ താരങ്ങള്‍.