Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഏതു ഷോട്ട് കളിക്കും? സ്വയം വിഡ‍്ഢിയായി, കാരണം വോണെന്ന് കോലി... തന്ത്രം ഇതെന്ന് വോണ്‍

മുംബൈ: നിലവില്‍ ലോക ക്രിക്കറ്റിലെ ഏതു ബൗളിങ് നിരയ്‌ക്കെതിരേയും അനായാസം റണ്‍സെടുക്കാന്‍ മികവുള്ള ബാറ്റ്‌സ്മാനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. എന്നാല്‍ കരിയറില്‍ ഒരു ബൗളര്‍ക്കെതിരേ കളിച്ചപ്പോള്‍ സ്വയമൊരു വിഡ്ഢിയെപ്പോലെ തോന്നിയിട്ടുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണാണ് തന്നെ കുഴക്കിയ ഈ ബൗളറെന്നു കോലി പറയുന്നു.

2009ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി കളിക്കവെയാണ് അന്നു രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ വോണിനെതിരേ കോലി കളിച്ചത്.

ബാറ്റ് ചെയ്യാന്‍ വിഷമിച്ചു

2009ലെ ഐപിഎല്ലില്‍ വോണിനെ നേരിട്ടപ്പോള്‍ ശരിക്കുമൊരു വിഡ്ഢിയെപ്പോലെയാണ് തനിക്കു തോന്നിയത്. 2011ല്‍ രാജസ്ഥാനില്‍ വച്ചും വോണിനെ നേരിട്ടിരുന്നു. 2009ലേതു പോലെ അന്നും വോണിനെതിരേ കളിക്കാന്‍ പാടുപെട്ടു. അദ്ദേഹം തന്നെ പുറത്താക്കിയില്ലെങ്കിലും കൂടുതല്‍ റണ്‍സെടുക്കാന്‍ കഴിഞ്ഞില്ല. മല്‍സരശേഷം വോണ്‍ തന്റെ അടുത്തേക്കു വന്നിരുന്നു. ബൗളറോട് തിരികെയൊന്നും പറയരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ താന്‍ അതു ശ്രദ്ധിച്ചില്ലെന്നും കോലി കൂട്ടിച്ചേര്‍ത്തു.

വെളിപ്പെടുത്തി വോണ്‍

കോലിയെ അന്നു താന്‍ എങ്ങനെയാണ് പിടിച്ചുകെട്ടിയതെന്നു നേരത്തേ വോണ്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
വിരാടിനെ റണ്‍സെടുക്കാതെ പൂട്ടാന്‍ ഒരു വഴി മാത്രമേയുള്ളൂ. എന്നാല്‍ ഈ തന്ത്രം ടീമുകള്‍ അത്ര ഗൗരവമായി എടുക്കാറില്ല. കോലി ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റിന്റെ രണ്ടു വശവും മാറി മാറി ഉപയോഗിക്കുകയാണ് എല്ലാവരും ചെയ്യുന്നത്. എന്നാല്‍ ഇതു കൊണ്ടു കാര്യമില്ല. താന്‍ പരീക്ഷിച്ച തന്ത്രം പ്രയോഗിച്ചാല്‍ കോലിയെ തടയാന്‍ കഴിയുമെന്നും വോണ്‍ ക്രിക്ക് ഇന്‍ഫോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

തന്ത്രം ഇങ്ങനെ...

വിരാട് കോലിക്കെതിരേ ബൗള്‍ ചെയ്യുമ്പോള്‍ ടീമുകള്‍ പയറ്റുന്നത് ഈ രണ്ടു തന്ത്രമാണ്. ഒന്നുകില്‍ ലെഗ് സ്റ്റംപിലേക്കു പന്തെറിഞ്ഞ് ഓണ്‍സൈഡ് സംരക്ഷിക്കാന്‍ ശ്രമിക്കും. അല്ലെങ്കില്‍ ഓഫ്സ്റ്റംപിന് വൈഡായി പന്തെറിഞ്ഞ് ഓഫ് സൈഡ് സംരക്ഷിക്കും. കോലിക്കെതിരേ സ്റ്റംപ് ലക്ഷ്യമാക്കി പന്തെറിയരുത്. അങ്ങനെ ചെയ്താല്‍ ഇരുവശങ്ങളിലേക്കും അദ്ദേഹം ഷോട്ട് കളിക്കും.
അതുകൊണ്ടു ഫീല്‍ഡില്‍ ഏതെങ്കിലുമൊരു സൈഡ് തന്നെ സുരക്ഷിതമാക്കുന്നതാണ് കോലിക്കെതിരേ ഉചിതമായ പ്ലാന്‍. കോലിയെപ്പോലെയുള്ള മികച്ച താരങ്ങളെ അങ്ങനെ മാത്രമേ പൂട്ടാന്‍ കഴിയൂ.
കോലിക്കെതിരേ ഓഫ് സ്റ്റംപിനു വൈഡായാണ് താന്‍ ബൗള്‍ ചെയ്തിരുന്നത്. തുടര്‍ന്ന് സ്ലിപ്പ്, ഷോര്‍ട്ട് കവര്‍ എന്നിവയടക്കം അണിനിരത്തി കവര്‍ ഡ്രൈവ് കളിപ്പിക്കാന്‍ പ്രേരിപ്പിക്കും. അങ്ങനെ വലുമ്പോള്‍ ലെഗ് സൈഡിലൂടെ കോലിക്കു ഷോട്ട് കളിക്കുക ബുദ്ധിമുട്ടായി തീരും. കോലിയുടെ ഏതെങ്കിലുമൊരു ഷോട്ട് മിസ് ഹിറ്റാവുമെന്നും അതിലൂടെ വിക്കറ്റ് ലഭിക്കുമെന്ന് വിശ്വസിക്കുകയും വേണമെന്ന് വോണ്‍ പറഞ്ഞു.

Story first published: Tuesday, May 19, 2020, 15:48 [IST]
Other articles published on May 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+