Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റിലെ ബോസുകളുടെ ബോസ്... അത് ബ്രാഡ്മാനും സച്ചിനുമല്ല, ചൂണ്ടിക്കാട്ടി കോലി

കിങ്സ്റ്റണ്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ചുരുങ്ങിയ കാലത്തിനുള്ളില്‍ അദ്ദേഹം സ്ഥാപിച്ച റെക്കോര്‍ഡുകള്‍ തന്നെ ഇത് അടിവരയിടുന്നു. ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടേതുള്‍പ്പെടെ പല റെക്കോര്‍ഡുകളും കോലിയുടെ മാസ്മരിക പ്രകടനത്തിനു മുന്നില്‍ വഴി മാറിയിട്ടുണ്ട്. ഒരിക്കലും തകരില്ലെന്നു കരുതിയ സച്ചിന്റെ ചില റെക്കോര്‍ഡുകളും ഇക്കൂട്ടത്തിലുണ്ട്.

ക്രിക്കറ്റിലെ തന്റെ ഏറ്റവും വലിയ ഹീറോ ആരെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിരിക്കുകയാണ് കോലി. അത് സച്ചിനോ, ലോകം കണ്ട എക്കാലത്തെയും വലിയ ബാറ്റിങ് രാജാവായ ഓസ്‌ട്രേലിയയുടെ ഡോണ്‍ ബ്രാഡ്മാനോ അല്ലെന്നതാണ് ശ്രദ്ധേയം.

റിച്ചാര്‍ഡ്‌സ് ഏറ്റവും വലിയ ബോസ്

റിച്ചാര്‍ഡ്‌സ് ഏറ്റവും വലിയ ബോസ്

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ വിവിയന്‍ റിച്ചാര്‍ഡ്‌സാണ് തന്റെ ഹീറോയെന്ന് കോലി വെളിപ്പെടുത്തി. ഏറ്റവും വലിയ ബോസെന്നാണ് റിച്ചാര്‍ഡ്‌സിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിശേഷിപ്പിച്ചത്.
ഇപ്പോള്‍ ടീമിനൊപ്പം വിന്‍ഡീസ് പര്യടനം നടത്തുകയാണ് കോലി. ഇതിനിടെയാണ് റിച്ചാര്‍ഡ്‌സിനെ അദ്ദേഹം കണ്ടുമുട്ടിയത്.

ഫോട്ടോ പോസ്റ്റ് ചെയ്തു

ഫോട്ടോ പോസ്റ്റ് ചെയ്തു

റിച്ചാര്‍ഡ്‌സിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് കോലി തന്റെ ഹീറോ ആരെന്ന് ലോകത്തെ അറിയിച്ചത്. ഏറ്റവും വലിയ ബോസിനൊപ്പമെന്ന അടിക്കുറിപ്പോടെയാണ് റിച്ചാര്‍ഡ്‌സിനൊപ്പം നില്‍ക്കുന്ന ചിത്രം കോലി ട്വീറ്റ് ചെയ്തത്.
ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും വലിയ മഹാരഥന്‍മാരുടെ കൂട്ടത്തിലാണ് 67 കാരനായ റിച്ചാര്‍ഡ്‌സിന്റെ സ്ഥാനം. 1980കളില്‍ വിന്‍ഡീസ് ലോക ക്രിക്കറ്റിനെ കാല്‍ക്കീഴിലാക്കി പടയോട്ടം നടത്തിയപ്പോള്‍ ടീമിന്റെ നട്ടെല്ലായിരുന്നു അദ്ദേഹം. 121 ടെസ്റ്റുകളില്‍ നിന്നും 8540 റണ്‍സും ഏകദിനത്തില്‍ 6721 റണ്‍സും റിച്ചാര്‍ഡ്‌സ് നേടിയിട്ടുണ്ട്.

സച്ചിന് അരികെ

സച്ചിന് അരികെ

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ കോലി സച്ചിന്റെ പല റെക്കോര്‍ഡുകളും അധികം വൈകാതെ തകര്‍ക്കുമെന്നാണ് കരുതപ്പെടുന്നത്. ഏകദിനത്തിലെ ഏറ്റവുമധികം സെഞ്ച്വറികളെന്ന സച്ചിന്റെ എവര്‍ ഗ്രീന്‍ റെക്കോര്‍ഡാണ് കോലി ഇനി ലക്ഷ്യം വയ്ക്കുന്നത്. നിലലവില്‍ 41 സെഞ്ച്വറികള്‍ ഇന്ത്യന്‍ നായകന്റെ പേരിലുണ്ട്. ഒമ്പതെണ്ണം കൂടി നേടിയാല്‍ സച്ചിന്റെ ഓള്‍ടൈം റെക്കോര്‍ഡ് കോലി തകര്‍ക്കും.

കോലിയുടെ ട്വീറ്റ്

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ വിവിയന്‍ റിച്ചാര്‍ഡ്‌സിനൊപ്പമുള്ള വിരാട് കോലിയുടെ ട്വീറ്റ്.

Story first published: Tuesday, August 6, 2019, 10:59 [IST]
Other articles published on Aug 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+