For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐസിസിയുടെ പതിറ്റാണ്ടിന്റെ ക്രിക്കറ്റര്‍ വിരാട് കോലിയോ? സൂചനകള്‍ പുറത്ത്, പ്രഖ്യാപനം 28ന്

ഇന്ത്യയുടെ ആര്‍ അശ്വിനും സാധ്യതാ ലിസ്റ്റിലുണ്ട്

ഐസിസിയുടെ ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള ഗാര്‍ഫീല്‍ഡ് സോബര്‍ അവാര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ലഭിച്ചേക്കും. ഈ മാസം 28നാണ് ഐസിസി പുരസ്‌കാര വിജയിയെ പ്രഖ്യാപിക്കുന്നത്. സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താാരങ്ങളില്‍ കോലിക്കാണ് മുന്‍തൂക്കമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കോലിയെക്കൂടാതെ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോലിയെക്കൂടാതെ ചുരുക്കപ്പട്ടികയിലുള്ള മറ്റൊരു ഇന്ത്യന്‍ താരം അശ്വിന്‍ മാത്രമാണ്.

ICC Player of the Decade Award Announcement on December 28, : Virat Kohli best player of the decade?
1

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ പതിറ്റാണ്ടിലെ ഏകദിന ക്രിക്കറ്ററായി തിരഞ്ഞെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളാണ് വോട്ടിങിളിലൂടെ വ്യത്യസ്ത വിഭാഗങ്ങളിലെ മികച്ച കളിക്കാരെ തിരഞ്ഞെടുക്കുന്നത്. പുരുഷ വിഭാഗത്തില്‍ പതിറ്റാണ്ടിലെ ഏകിന താരം, വനിതകളില്‍ പതിറ്റാണ്ടിലെ മികച്ച ടി20 താരം എന്നിവയിലാണ് ഇഞ്ചോടിഞ്ച്‌സ പോരാട്ടം നടക്കുന്നത്.

ടെസ്റ്റ്, ഏകദിനം, ടി20 തുടങ്ങി മൂന്നു ഫോര്‍മാറ്റുകളിലും 2010 ജനുവരി ഒന്നു മുതലുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പതിറ്റാണ്ടിലെ മികച്ച ക്രിക്കറ്ററെ ഐസിസി തിരഞ്ഞെടുക്കുന്നത്. സാധ്യതാ പട്ടികയിലുള്ളള ഏഴു താരങ്ങളുടെ ലിസ്റ്റ് ഐസിസി നേരത്തേ പുറത്തുവിട്ടിരുന്നു. കോലി, അശ്വിന്‍ എന്നിവരെക്കൂടാതെ ജോ റൂട്ട് (ഇംഗ്ലണ്ട്), കുമാര്‍ സങ്കക്കാര (ശ്രീലങ്ക), സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ), എബി ഡിവില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക), കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലാന്‍ഡ്) എന്നിവരാണ് അന്തിമ പട്ടികയിലെ മറ്റു താരങ്ങള്‍.

2

മികച്ച വനിതാ താരത്തിന്റെ സാധ്യതാ ലിസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജും ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം, കോലി ടെസ്റ്റ്, ഏകദിനം, ടി20 തുടങ്ങിയ കാറ്റഗറികളിലും മികച്ച താരത്തിനുള്ള സാധ്യതാ പട്ടികയിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഡിക്കേഡ് പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യം കോലിയാണ്. എന്നാല്‍ ഏകദിന ക്രിക്കറ്റര്‍ക്കുള്ള സാധ്യതാ പട്ടികയില്‍ കോലിക്കപ്പം ധോണിയും നിലവിലെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയും ഇടം പിടിച്ചിട്ടുണ്ട്. ടി20 ക്രിക്കറ്റര്‍ പുരസ്‌കാര പട്ടികയിലും കോലിക്കൊപ്പം രോഹിത്തുണ്ട്.

Story first published: Thursday, December 24, 2020, 17:49 [IST]
Other articles published on Dec 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+