For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ന്യൂസിലാന്‍ഡിലെ ദയനീയ പ്രകടനം... കോലിയുടെ സിംഹാസനം തെറിച്ചു!! ഒന്നാം റാങ്ക് നഷ്ടം

സ്മിത്താണ് ടെസ്റ്റിലെ പുതിയ നമ്പര്‍് വണ്‍ താരം

ദുബായ്: ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മോശം പ്രകടനം തുടരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു റാങ്കിങിലും തിരിച്ചടി. ഐസിസിയുടെ പുതിയ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ കോലിക്കു ഒന്നാം റാങ്ക് നഷ്ടമായി. വെല്ലിങ്ടണില്‍ നടന്ന ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ കോലി രണ്ടിന്നിങ്‌സുകളിലും ഫ്‌ളോപ്പായിരുന്നു. രണ്ടും 19ഉം റണ്‍സാണ് താരത്തിന് രണ്ടിന്നിങ്‌സുകളില്‍ നേടാനായത്. ടെസ്റ്റില്‍ ഇന്ത്യ പത്തു വിക്കറ്റിന്റെ പരാജയവും ഏറ്റുവാങ്ങിയിരുന്നു.

Virat Kohli loses top spot to Steve Smith in ICC Test Player rankings | Oneindia Malayalam
kohli

കോലിയെ മറികടന്ന് ഓസ്‌ട്രേലിയിയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കു കയറി. അഞ്ചു പോയിന്റിന്‍െ നേരിയ ലീഡുമായാണ് സ്മിത്ത് തലപ്പത്തു നില്‍ക്കുന്നത്. സ്മിത്തിനു 911ഉം കോലിക്കു 906ഉം പോയിന്റാണുള്ളത്. അവസാനമായി കളിച്ച 20 ഇന്നിങ്‌സുകളിലും കോലിക്കു സെഞ്ച്വറി നേടാന്‍ കഴിഞ്ഞിട്ടില്ല. നടന്നു കൊണ്ടിരിക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമാണ് അദ്ദേഹത്തിന്‍െ സമ്പാദ്യം.

smith

ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ബാറ്റ്‌സ്മാന്‍മാരില്‍ ആദ്യ പത്തിനുള്ളില്‍ ഇടംപിടിച്ചുവെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന ഏക കാര്യം. പുതിയ റാങ്കിങില്‍ താരം 10ാം സ്ഥാനത്താണ്. അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവര്‍ എട്ടും ഒമ്പതും സ്ഥാനങ്ങളിലുണ്ട്.

അതേസമയം, ബൗളര്‍മാരുടെ റാങ്കിങില്‍ ആദ്യ പത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യം സ്പിന്നര്‍ ആര്‍ അശ്വിനാണ്. 765 പോയിന്റുമായി പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് അശ്വിന്‍. ടീമംഗം ജസ്പ്രീത് ബുംറയാണ് അശ്വിനു തൊട്ടുതാഴെയുള്ളത്. ബാറ്റിങിലും ബൗളിങിലും ഓസീസ് താരങ്ങളാണ് നമ്പര്‍ വണ്‍ എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഓസീസ് സ്പീഡ് സ്റ്റാര്‍ പാറ്റ് കമ്മിന്‍സാണ് നമ്പര്‍ വണ്‍ ബൗളര്‍. ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ അശ്വിന്‍ അഞ്ചാംസ്ഥാനത്തുണ്ട്. രവീന്ദ്ര ജഡേജ ഓള്‍റൗണ്ടര്‍മാരില്‍ മൂന്നാംസ്ഥാനത്താണ്.

Story first published: Wednesday, February 26, 2020, 16:06 [IST]
Other articles published on Feb 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+