Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ഒരാളല്ല, ഒരു ഇലവന്‍!! കോലിയെ ഔട്ടാക്കുന്നത് ഇന്ത്യയെ പുറത്താക്കുന്നത് പോലെ- മുഷ്താഖ്

mushtaq

ലണ്ടന്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോലിയെ വീഴ്ത്താന്‍ ഇംഗ്ലീഷ് സ്പിന്നര്‍മാര്‍ക്കു താന്‍ നല്‍കിയിരുന്ന ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തി സഖ്‌ലൈന്‍ മുഷ്താഖ്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് വരെ ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങ് ഉപദേഷ്ടാവായിരുന്നു പാകിസ്താന്റെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ കൂടിയായിരുന്ന മുഷ്താഖ്.

കോലിയെ വെറുമൊരാള്‍ മാത്രമായി കാണരുതെന്നും മറിച്ച് ഒരു ഇലവനായി തന്നെ കണക്കാക്കണമെന്നുമാണ് ഇംഗ്ലീഷ് സ്പിന്‍ ബൗളര്‍മാരെ താന്‍ ഉപദേശിച്ചിരുന്നതെന്ന് മുഷ്താഖ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നപ്പോഴായിരുന്നു 43കാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിലെ ഇംഗ്ലീഷ് സപിന്നര്‍മാരായ മോയിന്‍ അലിയും ആദില്‍ റഷീദും ആറു തവണ വീതം കോലിയെ പുറത്താക്കിയിട്ടുണ്ട്.

ഒരു ഇലവനായി കാണണം

കോലിക്കെതിരേ ബൗള്‍ ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമായിരുന്നുവെന്ന് ഇംഗ്ലീഷ് സ്പിന്നര്‍മാരോട് പറഞ്ഞിരുന്നു. കോലി വെറുമൊരാളല്ല, മറിച്ച് 11 കളിക്കാര്‍ക്കു സമാനമാണ്. കോലിയെ പുറത്താക്കുന്നത് ഇന്ത്യന്‍ ടീമിനെയാകെ ഔട്ടാക്കുന്നതിന് സമാനമാണ്. ഇങ്ങനെയൊരു ചിന്തയോടെയായിരിക്കണം കോലിക്കെതിരേ ബൗള്‍ ചെയ്യേണ്ടതെന്ന് സ്പിന്നര്‍മാരെ ഉപദേശിച്ചിരുന്നതാി മുഷ്താഖ് വ്യക്തമാക്കി.
ഒരു ബൗളറെന്ന നിലയില്‍ വളരെ ക്ലിയറായ മനസ്സോടെയായിരിക്കണം കളിക്കാനിറങ്ങേണ്ടത്. ഒരു ലോകോത്തര ബാറ്റ്‌സ്മാനെതിരേയാണ് നിങ്ങള്‍ ബൗള്‍ ചെയ്യുന്നത്. ലെഫ്റ്റ് ആം, ഓഫ് സ്പിന്‍, ലെഗ് സ്പിന്‍ തുടങ്ങി ഏതു തരത്തിലുള്ള സ്പിന്‍ ബൗളിങിനെയും നേരിടാന്‍ അദ്ദേഹം മിടുക്കനാണെന്നും മനസ്സിലാക്കി ബൗള്‍ ചെയ്യണമെന്ന് ബൗളര്‍മാരോട് ആവശ്യപ്പെട്ടിരുന്നതായി മുഷ്താഖ് പറഞ്ഞു.

സമ്മര്‍ദ്ദം കോലിക്ക്

ബാറ്റ് ചെയ്യുമ്പോള്‍ സമ്മര്‍ദ്ദം നിങ്ങളേക്കാള്‍ കൂടുതല്‍ ബാറ്റ് ചെയ്യുന്ന കോലിക്കായിരിക്കുമെന്ന് സ്പിന്നര്‍മാരെ താന്‍ ഓര്‍മിപ്പിച്ചിരുന്നതായി മുഷ്താഖ് വ്യക്തമാക്കി. കാരണം ലോകം മുഴുവന്‍ കോലിയുടെ ബാറ്റിങ് കണ്ടു കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ കോലിയില്‍ സമ്മര്‍ദ്ദമുണ്ടായിരിക്കും. ഇക്കാര്യം മനസ്സില്‍ വച്ചായിരിക്കണം ബൗള്‍ ചെയ്യേണ്ടതെന്നും താന്‍ ബൗളര്‍മാരോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
2018ല്‍ ഹെഡിങ്‌ലേയില്‍ നടന്ന ഏകദിനത്തില്‍ കോലിയെ റഷീദ് ബൗള്‍ഡാക്കിയിരുന്നു. കോലിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പുറത്താവലുകളിലൊന്നായിരുന്നു ഇത്. ലെഗ്ഗിലേക്കു പിച്ച് ചെയ്ത പന്ത് കോലിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ടേണ്‍ ചെയ്ത് ദിശ മാറഫി കോലിയുടെ ഓഫ് സ്റ്റംപ് തെറിപ്പിച്ചത്.

'വിരാട് വാല' ഡെലിവെറി

വിരാട് വാല ഡെലിവെറിയെന്നാണ് റഷീദിന്റെ അന്നത്തെ പന്തിനെക്കുറിച്ച് മുഷ്താഖ് പറയുന്നത്. നെറ്റ്‌സില്‍ ഈ പന്ത് നിരന്തരം പരിശീലിക്കാന്‍ റഷീദിനോടു താന്‍ ആവശ്യപ്പെട്ടിരുന്നു. പന്തിലേക്കു നിങ്ങളുടെ ആത്മാവിനെ സന്നിവേശിപ്പിക്കുന്നത് പോലെയാണിത്.
കോലി ലോകത്തിലെ നമ്പര്‍ വണ്‍ താരം തന്നെയാണ്. എന്നാല്‍ നല്ല പ്ലാനിങും ഭാവനയും വികാരവും പാഷനും കൊണ്ട് പന്തെറിഞ്ഞാല്‍ നിങ്ങളും ഒട്ടും മോശമല്ലെന്നു ഇംഗ്ലീഷ് സ്പിന്നര്‍മാരോടു പറയുമായിരുന്നുവെന്ന് മുഷ്താഖ് വിശദമാക്കി.

ഈഗോയുണ്ടായുണ്ടാവും

ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ ആയതിനാല്‍ തന്നെ കോലിയുടെ മനസ്സില്‍ ഈഗോയുണ്ടാവും. നിങ്ങള്‍ ഒരു ഡോട്ട് ബോള്‍ എറിയുകയാണെങ്കില്‍ ഈ ഈഗോ അദ്ദേഹത്തിനെ അസ്വസ്ഥനാക്കുക തന്നെ ചെയ്യും. നിങ്ങള്‍ പുറത്താക്കിയാല്‍ അത് കോലിയെ വേദനിപ്പിക്കുകയും ചെയ്യും. ഇതൊരു മൈന്‍ഡ് ഗെയിം കൂടിയാണ്. അതിനാല്‍ തന്നെ നിങ്ങള്‍ എല്ലായ്‌പ്പോഴും ഉയര്‍ന്ന നിലവാരം പുലര്‍ത്തണമെന്നും മുഷ്താഖ് പറഞ്ഞു.
ലോകകപ്പിനു ശേഷം ഇംഗ്ലണ്ട് ടീമുമായുള്ള കരാര്‍ അവസാനിച്ച മുഷ്താഖിന് ഇപ്പോള്‍ അന്താരാഷ്ട്ര താരങ്ങളെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നല്‍കിയിരിക്കുകയാണ് പാകിസ്താന്‍.

നന്നായി ഹോംവര്‍ക്ക് ചെയ്തു

കോലിക്കെതിരേ നന്നായി ഹോം വര്‍ക്ക് ചെയ്താണ് ഇംഗ്ലണ്ട് ടീം കളിച്ചിരുന്നതെന്ന് മുഷ്താഖ് പറയുന്നു. കോലിയുടെ ബാറ്റിങിന്റെ എല്ലാ തലത്തെക്കുറിച്ചും പഠിക്കുമായിരുന്നു. എങ്ങനെ ഇന്നിങ്‌സ് തുടങ്ങും, അതെങ്ങനെ മുന്നോട്ട് കൊണ്ടു പോവും, ഫിനിഷിങ് എങ്ങനെയായിരിക്കും തുടങ്ങി ഓരോന്നും കൃത്യമായി പഠിച്ചിരുന്നു. അതിന് അനുസരിച്ചായിരുന്നു പ്ലാന്‍ തയ്യാറാക്കിയിരുന്നത്.
ഇംഗ്ലീഷ് ടീമിനൊപ്പമുള്ള കാലം വളരെ മികച്ചതായിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരേ ഏറ്റവും നന്നായി കളിക്കുന്നവരാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. അതിനാല്‍ തന്നെ അവര്‍ക്കെതിരേ കളിക്കാന്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും ആഗ്രഹിക്കുമെന്നും മുഷ്തഖ് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, June 13, 2020, 8:52 [IST]
Other articles published on Jun 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+