For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനും മുകളില്‍ കോലി, സാക്ഷാല്‍ ബ്രാഡ്മാനോടൊപ്പം!! സെഞ്ച്വറി വേട്ടയില്‍ മുന്നില്‍ 3 പേര്‍ മാത്രം

മൂന്നാം ടെസ്റ്റില്‍ കോലി ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടിയിരുന്നു

നോട്ടിങ്ഹാം: നേട്ടങ്ങളില്‍ നിന്നും നേട്ടങ്ങളിലേക്കു കുതിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ഇതേ ഫോമില്‍ തുടരാന്‍ കഴിഞ്ഞാല്‍ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ലോക ക്രിക്കറ്റിലെ ഭൂരിഭാഗം റെക്കോര്‍ഡുകളും കോലി തകര്‍ത്തെറിയുമെന്നാണ് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു വിജയപ്രതീക്ഷ നല്‍കുന്നതും കോലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു.

രണ്ടാമിന്നിങ്‌സില്‍ 103 റണ്‍സാണ് അദ്ദേഹം ഇന്ത്യക്കു വേണ്ടി നേടിയത്. ഈ പ്രകടനത്തോടെ ചില റെക്കോര്‍ഡുകള്‍ക്കൊപ്പമ കോലിയെത്തുകയും ചെയ്തു. മൂന്നാം ദിനത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

മുന്നില്‍ ബ്രാഡ്മാന്‍ മാത്രം

മുന്നില്‍ ബ്രാഡ്മാന്‍ മാത്രം

ടെസ്റ്റില്‍ അര്‍ധസെഞ്ച്വറികള്‍ സെഞ്ച്വറികളാക്കി മാറ്റുന്നതില്‍ കോലിക്കു മുന്നില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസമായ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ മാത്രമേയുള്ളൂ. 56.09 ആണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ശരാശരി. ബ്രാഡ്മാന്റേത് 69.05 ആണ്.
41 അര്‍ധസെഞ്ച്വറികളില്‍ 23ഉം സെഞ്ച്വറിയിലെത്തിക്കാന്‍ കോലിക്കായിട്ടുണ്ട്. ബ്രാഡ്മാനാവട്ടെ 42 ഫിഫ്റ്റികളില്‍ 29ഉം സെഞ്ച്വറിയാക്കി മാറ്റിയിട്ടുണ്ട്.

വീണ്ടും ബ്രാഡ്മാന് പിന്നില്‍

വീണ്ടും ബ്രാഡ്മാന് പിന്നില്‍

മറ്റൊരു നേട്ടത്തിന്റെ കാര്യത്തിലും കോലി ബ്രാഡ്മാന് തൊട്ടുതാഴെയാണ്. അവസാനത്തെ 10 സെഞ്ച്വറികള്‍ പരിഗണിക്കുമ്പോള്‍ 3.93 ഇന്നിങ്‌സുകളുടെ വ്യത്യാസത്തിലാണ് കോലി ഇതു നേടിയിട്ടുള്ളത്.
ബ്രാഡ്മാനാണ് ഈ കണക്കിലും കോലിക്കു മുകളിലുള്ള ഏക താരം. 2.71 ഇന്നിങ്‌സുകളുടെ വ്യത്യാസത്തിലായിരുന്നു ബ്രാഡ്മാന്റെ ഓരോ സെഞ്ച്വറിയും.

ഇതിഹാസങ്ങള്‍ക്ക് അരികെ കോലി

ഇതിഹാസങ്ങള്‍ക്ക് അരികെ കോലി

ഇന്ത്യക്കു പുറത്ത് കോലിയുടെ 13ാം സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെതിരേ നേടിയത്. വിദേശത്ത് ഏറ്റവുമധികം സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ ഇനി മൂന്ന് ഇതിഹാസങ്ങള്‍ മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ.
29 സെഞ്ച്വറികളുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ് എലൈറ്റ് ലിസ്റ്റില്‍ തലപ്പത്തു നില്‍ക്കുന്നത്. 21 സെഞ്ച്വറികള്‍ നേടിയ രാഹുല്‍ ദ്രാവിഡാണ് രണ്ടാംസ്ഥാനത്ത്. 18 സെഞ്ച്വറികളുമായി സുനില്‍ ഗവാസ്‌കര്‍ മൂന്നാമതുണ്ട്.

സ്മിത്തിനും പോണ്ടിങിനും പിന്നില്‍ കോലി

സ്മിത്തിനും പോണ്ടിങിനും പിന്നില്‍ കോലി

ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ 16 സെഞ്ച്വറികളാണ് കോലിയുടെ സമ്പാദ്യം. 63 ഇന്നിങ്‌സുകളില്‍ നിന്നാണ് താരം ഇത്രയും സെഞ്ച്വറികള്‍ നേടിയത്. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍മാരുടെ നിരയില്‍ ഇനി രണ്ടു പേരാണ് കോലിക്കു മുകളിലുള്ളത്.
193 ഇന്നിങ്‌സുകളില്‍ നിന്നും 25 സെഞ്ച്വറികള്‍ നേടിയ ദക്ഷിണാഫ്രിക്കയുടെ ഗ്രേയം സ്മിത്താണ് ഒന്നാമതെങ്കില്‍ 140 ഇന്നിങ്‌സുകളില്‍ നിന്നും 19 സെഞ്ച്വറികള്‍ നേടിയ ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങാണ് രണ്ടാംസ്ഥാനത്ത്.

സെവാഗിനൊപ്പം കോലിയും

സെവാഗിനൊപ്പം കോലിയും

കരിയറിലെ 23ാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ കോലി നേടിയത്. ഇതോടെ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ നാലാമത്തെ ഇന്ത്യന്‍ താരമെന്ന വീരേന്ദര്‍ സെവാഗിന്റെ നേട്ടത്തിനൊപ്പം അദ്ദേഹമെത്തുകയും ചെയ്തു.
51 സെഞ്ച്വറികളുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. 36 സെഞ്ച്വറികളോടെ രാഹുല്‍ ദ്രാവിഡ് രണ്ടാംസ്ഥാനത്തും 34 സെഞ്ച്വറികളുമായി സുനില്‍ ഗവാസ്‌കര്‍ മൂന്നാമതുമുണ്ട്.

പാണ്ഡ്യക്കും നേട്ടം

പാണ്ഡ്യക്കും നേട്ടം

ഇതിഹാസ താരം കപില്‍ ദേവിന്റെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ അതു ശരിവയ്ക്കുന്ന പ്രകടനമാണ് മൂന്നാം ടെസ്റ്റില്‍ കാഴ്ചവച്ചത്. ഒരു ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചതിനു പിന്നാലെ ഫിഫ്റ്റിയോ അതിനു മുകളിലോ റണ്‍സ് നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് പാണ്ഡ്യ. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റെടുത്ത താരം രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 52 റണ്‍സും നേടിയിരുന്നു.
കപില്‍ (ലോര്‍ഡ്‌സ് 1982), ലാലാ അമര്‍നാഥ് (ലോര്‍ഡ്‌സ് 1946), വിനൂ മങ്കാദ് (ലോര്‍ഡ്‌സ് 1952), ഭുവനേശ്വര്‍ കുമാര്‍ (ട്രെന്റ് ബ്രിഡ്ജ് 2014, ലോര്‍ഡ്‌സ് 2014) എന്നിവര്‍ മാത്രമാണ് നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

Story first published: Tuesday, August 21, 2018, 9:31 [IST]
Other articles published on Aug 21, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+