Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: സ്മിത്തിന്റെ സിംഹാസനം പിടിക്കാന്‍ കോലി... തൊട്ടരികെ, വ്യത്യാസം ഇത്ര മാത്രം

Virat Kohli Needs Two Points To Topple Steve Smith | Oneindia Malayalam

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ശനിയാഴ്ച മൂന്നാമങ്കത്തിന് ഇറങ്ങുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി തനിക്കു നഷ്ടപ്പെട്ട സിംഹാനം റാഞ്ചിയില്‍ തിരിച്ചുപിടിക്കാനും ലക്ഷ്യമിടുന്നു. ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഒന്നാംസ്ഥാനം തിരികെ പിടക്കാനാണ് കോലിയുടെ ശ്രമം.

നിലവില്‍ ടെസ്റ്റ് ബാറ്റിങില്‍ ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് ഒന്നാമത്. പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയുമായി കോലി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചിരുന്നു. ഇതോടെയാണ് റാങ്കിങില്‍ അദ്ദേഹം സ്മിത്തിന് കൈയെത്തുംദൂരത്തെത്തിയത്.

ഒരു പോയിന്റ് മാത്രം പിന്നില്‍

ഒരു പോയിന്റ് മാത്രം പിന്നില്‍

നിലവില്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ സ്മിത്തിനേക്കാള്‍ ഒരു പോയിന്റ് മാത്രം പിറകിലാണ് കോലി. റാഞ്ചി ടെസ്റ്റില്‍ മികച്ച ഇന്നിങ്‌സ് കളിക്കാനായാല്‍ അദ്ദേഹത്തിന് റാങ്കിങില്‍ അമരത്തേക്കു കയറാം.
937 പോയിന്റുമായാണ് ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ സ്മിത്ത് ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 936 പോയിന്റോടെ കോലി തൊട്ടു താഴെയുണ്ട്. പൂനെ ടെസ്റ്റില്‍ പുറത്താവാതെ നേടിയ 254 റണ്‍സാണ് സ്മിത്തുമായുള്ള അകലം കുറയ്ക്കാന്‍ ഇന്ത്യന്‍ നായകനെ സഹായിച്ചത്.

നഷ്ടമായത് കഴിഞ്ഞ മാസം

നഷ്ടമായത് കഴിഞ്ഞ മാസം

കഴിഞ്ഞ മാസമാണ് കോലിക്കു ഐസിസി റാങ്കിങില്‍ ഒന്നാംസ്ഥാനം നഷ്ടമായത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായതോടെ കോലിക്കു താഴേക്ക് ഇറങ്ങേണ്ടി വരികയായിരുന്നു.
മറുഭാഗത്ത് ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയക്കു വേണ്ടി റണ്‍മഴ പെയ്യിച്ചത് സ്മിത്തിനെ മുന്നേറാന്‍ സഹായിക്കുകയും ചെയ്തു. പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം ഒരു വര്‍ഷം വിലക്ക് നേരിട്ട സ്മിത്തിന്റെ മടങ്ങിവരവ് കൂടിയായിരുന്നു ആഷസ് പരമ്പര.

കോലിക്കു ഭദ്രമാക്കാം

കോലിക്കു ഭദ്രമാക്കാം

റാഞ്ചി ടെസ്റ്റിനിടെ ഒന്നാം റാങ്ക് തിരികെ പിടിച്ചാല്‍ കോലിക്കു കുറച്ചു കാലത്തേക്കു ഈ സ്ഥാനം ഭദ്രമാക്കുകയും ചെയ്യാം. കാരണം സ്മിത്തിന് ഓസ്‌ട്രേലിയക്കൊപ്പം ഉടന്‍ ടെസ്റ്റ് മല്‍സരങ്ങളൊന്നുമില്ല.
നവംബര്‍ 21നാണ് ഓസീസിന് ഇനി ടെസ്റ്റുള്ളത്. നവംബറില്‍ പാകിസ്താന്‍ ടീം ഓസ്ട്രലിയയില്‍ പര്യടനം നടത്തുന്നുണ്ട്. ഈ പരമ്പരയില്‍ സ്മിത്ത് മിന്നിയാല്‍ മാത്രമേ കോലിയുടെ ഒന്നാംറാങ്കിന് ഭീഷണിയുള്ളൂ.

Story first published: Friday, October 18, 2019, 10:05 [IST]
Other articles published on Oct 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+