Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റെക്കോര്‍ഡ് ബുക്കില്‍ വീണ്ടും കോലി, തകര്‍ന്നത് 26 വര്‍ഷം ഇളകാതെ നിന്ന റെക്കോര്‍ഡ്

വീണ്ടും താരമായി കിംഗ് കോലി മറ്റൊരു റെക്കോർഡ് കൂടി നായകന് സ്വന്തം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും കേമനുമായ വിരാട് കോലിയുടെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലാണ് കോലി പുതിയൊരു റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന നേട്ടത്തിനാണ് അദ്ദേഹം അവകാശിയായത്.

മിയാന്‍ദാദിന്റെ റെക്കോര്‍ഡ് തകര്‍ന്നു

മിയാന്‍ദാദിന്റെ റെക്കോര്‍ഡ് തകര്‍ന്നു

പാകിസ്താന്റെ മുന്‍ ഇതിഹാസം ജാവേദ് മിയാന്‍ദാദിന്റെ പേരിലായിരുന്ന 26 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് കോലിക്കു മുന്നില്‍ വഴിമാറിയത്. വിന്‍ഡീസിനെതിരേ 19 റണ്‍സെടുത്തതോടെയാണ് മിയാന്‍ദാദിന്റെ റെക്കോര്‍ഡ് കോലി പിന്തള്ളിയത്.

34 ഇന്നിങ്‌സുകളില്‍ നിന്ന്

34 ഇന്നിങ്‌സുകളില്‍ നിന്ന്

വിന്‍ഡീസിനെതിരേ 64 ഇന്നിങ്‌സുകശളില്‍ നിന്നും 1930 റണ്‍സായിരുന്നു മിയാന്‍ദാദിന്റെ പേരിലുണ്ടായിരുന്നത്. 1993ലായിരുന്നു അദ്ദേഹം അവസാനമായി വിന്‍ഡീസിനെതിരേ ഏകദിനത്തില്‍ ഇറങ്ങിയത്.
എന്നാല്‍ കോലിക്കു 1930 റണ്‍സ് മറികടക്കാന്‍ വെറും 34 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂവെന്നതാണ് ശ്രദ്ധേയം.

ഇന്ത്യക്കു ബാറ്റിങ്

ഇന്ത്യക്കു ബാറ്റിങ്

വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസിനു ശേഷം ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തേ പരമ്പരയിലെ ആദ്യത്തെ മല്‍സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടിരുന്നു. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര.

Story first published: Sunday, August 11, 2019, 20:48 [IST]
Other articles published on Aug 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+