Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്കു വീണ്ടും റെക്കോര്‍ഡ്, പോണ്ടിങ് നാണംകെട്ടു... സച്ചിന്‍ ടോപ്പ് ഫൈവില്‍ പോലുമില്ല!!

കോലിക്ക് അടുത്ത് പോലും എത്താനാവാതെ സച്ചിന്‍ | Oneindia Malayalam

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ശീലമാക്കിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കരിയറിലേക്കു മറ്റൊര നേട്ടം കൂടി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികള്‍ അദ്ദേഹം നേടിയിരുന്നു.

ഇന്ത്യ ജയിച്ച രണ്ടു മല്‍സരങ്ങളിലും മാന്‍ ഓഫ് ദി മാച്ചായ അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. റണ്‍വേട്ടയില്‍ മറ്റൊരു നേട്ടം കൂടിയാണ് വിന്‍ഡീസിനെതിരായ മാസ്മരിക പ്രകടനത്തിലൂടെ കോലി തന്റെ പേരില്‍ കുറിച്ചത്.

10 വര്‍ഷം കൊണ്ട് 20,000 റണ്‍സ്

10 വര്‍ഷം കൊണ്ട് 20,000 റണ്‍സ്

10 വര്‍ഷം കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് തികച്ച ആദ്യത്തെ താരമെന്ന റെക്കോര്‍ഡിനാണ് കോലി അവകാശിയായത്. മൂന്നു ഫോര്‍മാറ്റുകളിലുമായി അദ്ദേഹം ഇതുവരെ 20,502 റണ്‍സ് നേടിയിട്ടുണ്ട്.
ഇതില്‍ 20,018 റണ്‍സും കോലി ഇപ്പോള്‍ നടക്കുന്ന 10 വര്‍ഷത്തിനുള്ളില്‍ നേടിയതാണ്.

പോണ്ടിങിനെ മറികടന്നു

പോണ്ടിങിനെ മറികടന്നു

ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ക്യാപ്റ്റനുമായ റിക്കി പോണ്ടിങിനെയാണ് കോലി മറികടന്നത്. നേരത്തേ 10 വര്‍ഷം കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും കൂടുതല്‍ റണ്‍സെടുത്തത് പോണ്ടിങായിരുന്നു. 18,962 റണ്‍സാണ് 2000ത്തില്‍ 10 വര്‍ഷം കൊണ്ട് പോണ്ടിങ് നേടിയത്.

സച്ചിന്‍ ആറാമത്

സച്ചിന്‍ ആറാമത്

10 വര്‍ഷം കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത് ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായിരുന്ന ജാക്വിസ് കാലിസാണ്. 16,777 റണ്‍സാണ് കാലിസിന്റെ സമ്പാദ്യം.
ശ്രീലങ്കയുടെ മുന്‍ ഇതിഹാസങ്ങളായ മഹേലയ ജയവര്‍ധനെയും (16,304 റണ്‍സ്) കുമാര്‍ സങ്കക്കാരയുമാണ് (15,999) തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. എന്നാല്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ ലിസ്റ്റില്‍ ആറാമതാണ് (15,662 റണ്‍സ്).

രോഹിത്തിനൊപ്പം കോലി

രോഹിത്തിനൊപ്പം കോലി

കരിയറിലെ 43ാം സെഞ്ച്വറിയാണ് വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ കോലി തന്റെ പേരില്‍ കുറിച്ചത്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ 50 പ്ലസ് സ്‌കോറുകളെന്ന ടീമംഗം രോഹിത് ശര്‍മയുടെ നേട്ടത്തിനൊപ്പം കോലിയുമെത്തി. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇരുവരും 11 തവണയാണ് 50 മുകളില്‍ സ്‌കോര്‍ ചെയ്തത്.

Story first published: Thursday, August 15, 2019, 12:16 [IST]
Other articles published on Aug 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+