ഇന്ത്യ vs ദക്ഷിണാഫ്രിക്ക: റിയല്‍ കിങ്.. കോലിക്കു മുന്നില്‍ ബ്രാഡ്മാനും രക്ഷയില്ല!! റെക്കോര്‍ഡ് വീണു
പൂനെ: ഇന്ത്യന്‍ ക്യാപ്റ്റനും ലോക രണ്ടാം റാങ്കുകാരനുമായ വിരാട് കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേട്ടത്തോടെ പല റെക്കോര്‍ഡുകളും കാറ്റില്‍ പറത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ ആദ്യ ഡബിള്‍ സെഞ്ച്വറി കൂടിയാണ് പൂനെയില്‍ അദ്ദേഹം നേടിയത്.
ഓസ്‌ട്രേലിയന്‍ ബാറ്റിങ് ഇതിഹാസം സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ വരെ കോലിയുടെ ഉജ്ജ്വല പ്രകടനത്തിനു മുന്നില്‍ വഴി മാറിയിട്ടുണ്ട്. ഒന്നിലേറെ റെക്കോര്‍ഡുകളാണ് ഈയൊരു ഇന്നിങ്‌സിലൂടെ മാത്രം അദ്ദേഹം തിരുത്തിക്കുറിച്ചിരിക്കുന്നത്.

ബ്രാഡ്മാനെ പിന്നിലാക്കി
ടെസ്റ്റ് ക്രിക്കറ്റില്‍ ബ്രാഡ്മാന്റെ ലോക റെക്കോര്‍ഡാണ് കോലിക്കു മുന്നില്‍ തകര്‍ന്നുവീണത്. കൂടുതല്‍ തവണ 150ന് മുകളില്‍ സ്‌കോര്‍ ചെയ്ത ലോകത്തിലെ ആദ്യത്തെ താരമായി കോലി മാറിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 150 റണ്‍സ് പിന്നിട്ടതോടെ കോലി തന്റെ നേട്ടം ഒമ്പതാക്കി ഉയര്‍ത്തുകയായിരുന്നു.
നേരത്തേ എട്ടു തവണ 150ന് മുകളില്‍ സ്‌കോര്‍ ചെയ്ത ബ്രാഡ്മാനോടൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു ഇന്ത്യന്‍ നായകന്‍.

സച്ചിനും സെവാഗും പിന്നില്‍
ഡബിള്‍ സെഞ്ച്വറി തികച്ചതോടെ മറ്റൊരു നേട്ടം കൂടി കോലി തന്റെ പേരിലേക്കു മാറ്റി. ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഏറ്റവുമധികം ഡബിള്‍ സെഞ്ച്വറികളെന്ന റെക്കോര്‍ഡാണ് കോലിക്കു സ്വന്തമായത്. അദ്ദേഹത്തിന്റെ ഏഴാമത്തെ ഡബിള്‍ സെഞ്ച്വറിയാണ് പൂനെയില്‍ കണ്ടത്.
ആറു ഡബിള്‍ സെഞ്ച്വറികളെന്ന മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് എന്നിവരെ കോലി പിന്തള്ളുകയായിരുന്നു.
7000 റണ്‍സ് ക്ലബ്ബില്‍
ടെസ്റ്റില്‍ 7000 റണ്‍സ് ക്ലബ്ബിലും കോലി അംഗമായി. ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍ നിന്നും 7000 റണ്‍സ് തികച്ച ലോകത്തിലെ നാലാമത്തെ താരമെന്ന നേട്ടത്തിനൊപ്പവും അദ്ദേഹമെത്തി.
138 ഇന്നിങ്‌സുകളാണ് 7000 കടക്കാന്‍ കോലിക്കു വേണ്ടിവന്നത്. ശ്രീലങ്കയുടെ മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാര, വിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സ് എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.

കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍
ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡിനൊപ്പവും കോലി എത്തിയിരുന്നു. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ റിക്കി പോണ്ടിങിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് അദ്ദേഹം. ഇരുവരും 19 സെഞ്ച്വറികള്‍ വീതം നേടിയിട്ടുണ്ട്.
കൂടാതെ ടെസ്റ്റില്‍ അതിവേഗം 26 സെഞ്ച്വറികള്‍ തികച്ച നാലാമത്തെ താരമായും കോലി മാറി. ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറിനയാണ് കോലി പിന്നിലാക്കിയത്. 138 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 26ാം സെഞ്ച്വറി കണ്ടെത്തിയത്. ഗവാസ്‌കറിനാവട്ടെ ഈ നേട്ടത്തിനായി 144 ഇന്നിങ്‌സുകള്‍ വേണ്ടി വന്നിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications