കട്ടക്കില്‍ കോലിയുടെ കളി നടക്കില്ല, നാലു കളിയില്‍ 34 റണ്‍സ്!! ഇത്തവണ ക്ഷീണം തീര്‍ക്കുമോ?
ഭുവനേശ്വര്‍: ഏകദിന ക്രിക്കറ്റില്‍ നിലവിലെ ഒന്നാം റാങ്കുകാരനും ഇന്ത്യന്‍ നായകനുമായ വിരാട് കോലിയെ സംബന്ധിച്ച് അത്ര നല്ല ഓര്‍മകളല്ല കട്ടക്കിലേത്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ഞായറാഴ്ച കട്ടക്കിലാണ് നടക്കുന്നത്. ഈ വേദിയില്‍ അവസാനമായി കളിച്ച മല്‍സരങ്ങളിലെല്ലാം കോലി ഫ്‌ളോപ്പായിരുന്നു. ഇത്തവണയെങ്കിലും ഇതിനു പ്രായശ്ചിത്തം ചെയ്യുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും വിന്‍ഡീസും ഇപ്പോള്‍ 1-1ന് ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ ഫൈനലിനു തുല്യമാണ് ഞായറാഴ്ച നടക്കാനിരിക്കുന്ന അവസാന മല്‍സരം.

നാലു കളിയിലും ഫിഫ്റ്റിയില്ല
കട്ടക്കില്‍ അവസാനമായി കളിച്ച നാലു മല്‍സരങ്ങളിലും ഫിഫ്റ്റി നേടാന്‍ കോലിക്കായില്ല. മൂന്ന്, 22, 1, 8 എന്നിങ്ങനെയായിരുന്നു മുന്‍ മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ഈ നാലു മല്‍സരങ്ങളിലും കൂടി കോലി നേരിട്ടത് വെറും 33 പന്തുകള്‍ മാത്രം.
കട്ടക്കിലെ ബറാബതി സ്‌റ്റേഡിയത്തില്‍ 34 ആണ് കോലിയുടെ ബാറ്റിങ് ശരാശരി. ഇന്ത്യയില്‍ ചുരുങ്ങിയത് മൂന്നു മല്‍സരങ്ങളെങ്കിലും കളിച്ചിട്ടുള്ള വേദികളില്‍ കോലിയുടെ ഏറ്റവും മോശം ശരാശരിയും ഇവിടുത്തേതാണ്.

ഈ പരമ്പരയില്‍ മോശം പ്രകടനം
വിന്‍ഡീസിനെതിരേ നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരില്‍ രണ്ടു ഫിഫ്റ്റികളുമായി തകര്‍പ്പന്‍ പ്രകടനം നടത്തിയ കോലി മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഏകദിന പരമ്പരയില്‍ ബാറ്റിങിലെ ഈ മാജിക്ക് ആവര്‍ത്തിക്കാന്‍ കോലിക്കായിട്ടില്ല. കഴിഞ്ഞ രണ്ട് ഏകദിനങ്ങളില്‍ 4,0 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. വിശാഖപട്ടണത്തു നടന്ന രണ്ടാം ഏകദിനത്തില്‍ ഗോള്‍ഡന്‍ ഡെക്കായായിരുന്നു കോലിയുടെ മടക്കം.

അവസാന ഏകദിനം 2017ല്‍
2017ലാണ് കട്ടക്കില്‍ ഇന്ത്യ അവസാനമായി ഏകദിനത്തില്‍ കളിച്ചത്. ഇംഗ്ലണ്ടിനെതിരേയായിരുന്നു മല്‍സരം. അന്നു കോലിക്കു നേടാനായത് വെറും എട്ടു റണ്‍സാണ്. മൂന്നാം ഓവറില്‍ ക്രിസ് വോക്‌സിനെതിരേ തുടരെ രണ്ടു ബൗണ്ടറികള്‍ നേടിയ കോലി മൂന്നാമത്തെ പന്തില്‍ പുറത്താവുകയും ചെയ്തു. ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ പന്തില്‍ ഷോട്ടിനു ശ്രമിച്ച കോലിയെ രണ്ടാം സ്ലിപ്പില്‍ ബെന്‍ സ്റ്റോക്‌സ് പിടികൂടുകയായിരുന്നു.

ഇന്ത്യക്കു ഭാഗ്യ ഗ്രൗണ്ട്
കോലിയെ സംബന്ധിച്ച് കട്ടക്കില്‍ അഭിമാനിക്കാന്‍ ഏറെയില്ലെങ്കിലും ഇന്ത്യക്കിതു ഭാഗ്യ ഗ്രൗണ്ടാണ്. 2003നു ശേഷം ഇന്ത്യ ഇവിടെ ഏകദിനം തോറ്റിട്ടില്ല.
ന്യൂസിലാന്‍ഡാണ് ഇന്ത്യയെ ഇവിടെ അവസാനമായി പരാജയപ്പെടുത്തിയത്.
ഇപ്പോഴത്തെ വിന്‍ഡീസ് ടീമിലുള്ള കിരോണ്‍ പൊള്ളാര്‍ഡ് മാത്രമേ കട്ടക്കില്‍ ഇതിനു മുമ്പ് കളിച്ചിട്ടുള്ളൂ. 2014ലെ പരമ്പരയിലായിരുന്നു ഇത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications