For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബൈ ബൈ റെഡ്‌ബോള്‍, ടെസ്റ്റിന് ഇനി രോഹിത്തില്ല!! അപ്രതീക്ഷിത നീക്കത്തിന് ഈ കാരണം

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര അടുത്ത മാസം ആരംഭിക്കാനിരിക്കെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ടെസ്റ്റിനോടു താന്‍ ഗുഡ്‌ബൈ പറയുന്നതായി അദ്ദേഹം അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താന്‍ ടെസ്റ്റ് മതിയാക്കുന്നതായി ആരാധകരെ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടവിജയത്തിനു പിന്നാലെ ഈ ഫോര്‍മാറ്റില്‍നിന്നും രോഹിത് വിരമിച്ചിരുന്നു. ഏകദേശം ഒരു വര്‍ഷം തികയാനിരിക്കെയാണ് ടെസ്റ്റും അദ്ദേഹം മതിയാക്കിയത്. എന്നാല്‍ ഏകദിനത്തില്‍ താന്‍ തുടര്‍ന്നും കളിക്കുമെന്നു രോഹിത് വ്യക്തമാക്കിയിട്ടുണ്ട്.

ROHIT SHARMA

വിരമിക്കല്‍ പ്രഖ്യാപനം

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ടെസ്റ്റ് ക്യാപ്പിനൊപ്പമാണ് രോഹിത് ശര്‍മ തന്റെ വിരമിക്കലിനെക്കുറിച്ച് ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന കാര്യം എല്ലാവരുമായും പങ്കുവയ്ക്കുകയാണ്. എന്റെ രാജ്യത്തെ വൈറ്റ്‌സില്‍ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വളരെയധികം അഭിമാനം നല്‍കുന്നു. വര്‍ഷങ്ങളായി നല്‍കിക്കൊണ്ടിരിക്കുന്ന സ്‌നേഹത്തിനും പിന്തുണ്ക്കുമെല്ലാം നന്ദി. ഏകദിനത്തില്‍ ഇന്ത്യയെ തുടര്‍ന്നും പ്രതിനിധീകരിക്കും. ഇങ്ങനെയായായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അദ്ദേഹം കുറിച്ചത്.

വിരമിക്കലിന്റെ കാരണം

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് തന്നെ രോഹിത് ശര്‍മയെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തു നിന്നും പുറത്താക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഇതു കഴിഞ്ഞ് അധികം വൈകാതെ തന്നെയാണ് ടെസ്റ്റില്‍ നിന്നും വിരമിക്കുകയാണെന്ന രോഹിത്തിന്റെ പ്രഖ്യാപനം വന്നത്. ടെസ്റ്റില്‍ ഇനി ഇന്ത്യന്‍ ടീം പ്ലാനുകളുടെ ഭാഗമല്ലെന്നു രോഹിത്തിനെ ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചിട്ടാണ്ടാവുമെന്നാണ് സൂചന. ഐപിഎല്ലിനിടെ തന്നെ ഇത്തരമൊരു പ്രഖ്യാപനം അദ്ദേഹം നടത്താനുള്ള കാരണവും ഇതു തന്നെയാണെന്നാണ് കരുതപ്പെടുന്നത്.

ടെസ്റ്റ് കരിയര്‍

രോഹിത് ശര്‍മയുടെ ടെസ്റ്റ് കരിയറെടുത്താല്‍ മധ്യനിര ബാറ്ററായിട്ടാണ് അദ്ദേഹം തുടങ്ങിയത്. ആറ്, ഏഴ് പൊസിഷനുകളിലാണ് ഹിറ്റ്മാന്‍ കളിച്ചുകൊണ്ടിരുന്നത്. പക്ഷെ ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹത്തിനു ടീമില്‍ സ്ഥാനമുറപ്പിക്കാനും കഴിഞ്ഞില്ല. 2019ല്‍ സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയിലാണ് രോഹിത്തിന് ആദ്യമായി ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചത്.

മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ പരിശീലകനായ രവി ശാസ്ത്രിയുമാണ് അന്നു ഇത്തരമൊരു പരീക്ഷണം നടത്തിയത്. ഇതു വലിയ വിജയമായി മാറുകയും ചെയ്തു. ഓപ്പണിങ് റോളില്‍ കിടിലന്‍ പ്രകടനമാണ് ആദ്യ പരമ്പരയില്‍ തന്നെ രോഹിത് കാഴ്ചവച്ചത്. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നാട്ടിലും പുറത്തുമെല്ലാം പല ഗംഭീര ഇന്നിങ്‌സുകളും കളിക്കാന്‍ രോഹിത്തിനു സാധിച്ചു.

ROHIT SHARMA

ഈ വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. പക്ഷെ ബാറ്റിങില്‍ രോഹിത് വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. അതിനു മുമ്പ് ന്യൂസിലാന്‍ഡുമായി നാട്ടില്‍ ടെസ്റ്റ് പരമ്പരയിലും അദ്ദേഹത്തിനു ബാറ്റിങി തിളങ്ങാനായില്ല.

ഇന്ത്യക്കായി 67 ടെസ്റ്റുകളില്‍ നിന്നും 116 ഇന്നിങ്‌സുകളിലാണ് രോഹിത് ബാറ്റ് ചെയ്തത്. 40.58 ശരാശരിയില്‍ 7538 റണ്‍സും അദ്ദേഹം അടിച്ചെടുത്തു. ഒരു ഡബിളും 12 സെഞ്ച്വറികളും 18 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഓപ്പണിങിലേക്കു വന്നതിനു ശേഷമാണ് രോഹിത്തിന്റെ ഭൂരിഭാഗം വലിയ ഇന്നിങ്‌സുകളും കണ്ടിട്ടുള്ളത്.

Story first published: Wednesday, May 7, 2025, 20:08 [IST]
Other articles published on May 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+