Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: കോലീ, ഇത് വേണമായിരുന്നോ? ഔട്ടാവാതെ സ്വയം ഔട്ടായി ഇന്ത്യന്‍ നായകന്‍... പുതിയ വിവാദം

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന കളിക്കിടെയുണ്ടായ സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. കഥാനായകനാവട്ടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും. കളിയില്‍ അദ്ദേഹം 77 റണ്‍സുമായി കസറിയിരുന്നു. ഈ പ്രകടനത്തിലൂടെ ഏകദിനത്തില്‍ അതിവേഗം 11,000 റണ്‍സ് തികച്ച താരമായും അദ്ദേഹം മാറിയിരുന്നു.

എന്നാല്‍ വിവാദമായിരിക്കുന്നത് കോലിയുടെ പുറത്താവലാണ്. ഔട്ടാവാതിരുന്നിട്ടും സ്വയം ഔട്ട് സമ്മതിച്ച് കളംവിട്ടതാണ് കോലിക്കെതിരേ ഇന്ത്യന്‍ ആരാധകര്‍ രംഗത്തു വരാന്‍ കാരണം.

മികച്ച ഫോമില്‍

മികച്ച ഫോമില്‍

രോഹിത് ശര്‍മ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ട മല്‍സരത്തില്‍ കോലിയും മിന്നുന്ന ഫോമിലായിരുന്നു. കരിയറിലെ മറ്റൊരു സെഞ്ച്വറി പാകിസ്താനെതിരേ അദ്ദേഹം കുറിക്കുമെന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് കോലി സ്വയം ഔട്ട് സമ്മതിച്ച് ക്രീസ് വിട്ടത്. ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ ഒരു പക്ഷെ മറ്റൊരു സെഞ്ച്വറിക്കു കൂടി കോലി അവകാശിയാവുമായിരുന്നു.

ആമിറിന്റെ ബൗളിങില്‍ 'ഔട്ട്'

ആമിറിന്റെ ബൗളിങില്‍ 'ഔട്ട്'

പാക് പേസര്‍ മുഹമ്മദ് ആമിറിന്റെ ഓവറിലാണ് കോലിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചത്. ആമിറിന്റെ ബൗണ്‍സറിനെതിരേ കോലി പുള്‍ ഷോട്ടിനു ശ്രമിക്കുകയായിരുന്നു. പന്ത് ബാറ്റില്‍ തട്ടിയെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ സര്‍ഫ്രാസ് അഹമ്മദ് പിടികൂടുകയായിരുന്നു. സര്‍ഫ്രാസാവട്ടെ ക്യാച്ചിനായി അപ്പീല്‍ ചെയ്തതുമില്ല. എന്നാല്‍ പാക് താരങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് കോലി പവലിയനിലേക്കു മടങ്ങുകയായിരുന്നു. ലോട്ടറിയായി ലഭിച്ച ഈ വിക്കറ്റ് പാക് താരങ്ങളെ ആഹ്ലാദത്തിലാക്കുകയും ചെയ്തു.

റീപ്ലേയില്‍ എല്ലാം വ്യക്തം

റീപ്ലേയില്‍ എല്ലാം വ്യക്തം

കോലി യഥാര്‍ഥത്തില്‍ ഔട്ടായിരുന്നില്ലെന്ന് റീപ്ലേകള്‍ തുറന്നു കാട്ടിയതോടെ ഇന്ത്യന്‍ ആരാധകര്‍ കൂടുതല്‍ നിരാശരാവുകയും ചെയ്തു. പന്ത് ബാറ്റില്‍ എവിടെയും തട്ടിയില്ലെന്ന് റീപ്ലേകളില്‍ തെളിയുകയായിരുന്നു. പന്ത് ബാറ്റില്‍ തട്ടിയെന്നു തോന്നിപ്പിച്ച ചെറിയൊരു ശബ്ദമാണ് കോലിയെ ആശയക്കുഴപ്പത്തിലാക്കിയത്. ഡ്രസിങ് റൂമില്‍ വച്ച് റീപ്ലേയുടെ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് കോലിക്കു തന്റെ പിഴവ് ബോധ്യമായത്. തുടര്‍ന്ന് നിരാശനായി അദ്ദേഹം ഡ്രസിങ് റൂമില്‍ വച്ച് ബാറ്റ് ഇളക്കുകയും എന്താണ് സംഭവിച്ചതെന്ന് ടീമംഗങ്ങളോടു വിശദീകരിക്കുന്നതും കാണാമായിരുന്നു.

Story first published: Sunday, June 16, 2019, 22:47 [IST]
Other articles published on Jun 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+