ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ഫോര്‍മാറ്റില്‍ ഹാപ്പിയല്ല... ഈ മാറ്റം വേണം, നിര്‍ദേശവുമായി കോലി
കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ആവേശകരമാക്കുകയെന്ന ലക്ഷ്യത്തോടെ ഈ വര്‍ഷമാണ് ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനു തുടക്കമിട്ടത്. ലോക ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ കളിച്ച മൂന്നാമത്തെ പരമ്പരയാണ് ബംഗ്ലാദേശിനെതിരേ സമാപിച്ചത്. ഈ മൂന്നു പരമ്പരകളും ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയോടെയാണ് ഇന്ത്യയുടെ ലോക ചാംപ്യന്‍ഷിപ്പിലെ തുടക്കം. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയെയും പിന്നീട് ബംഗ്ലാദേശിനെയും ഇന്ത്യ നേരിടുകയായിരുന്നു. ലോക ചാംപ്യന്‍ഷിപ്പിന്റെ ഫോര്‍മാറ്റില്‍ ഒരു മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

ഹോം, എവേ രീതിയിലാക്കണം
ലോക ചാംപ്യന്‍ഷിപ്പിന്റെ ഫോര്‍മാറ്റം കൂടുതല്‍ സന്തുലിതമാക്കണമെന്നു കോലി നിര്‍ദേശിച്ചു. ഒരു പരമ്പര നാട്ടില്‍ കളിക്കുകയാണെങ്കില്‍ തൊട്ടടുത്ത പരമ്പര വിദേശത്ത് എന്ന രീതിയിലായിരിക്കണം. ഇന്ത്യ മികച്ച പ്രകടനമാണ് ടെസ്റ്റില്‍ കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ലോക ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ രണ്ടു ടെസ്റ്റുകള്‍ മാത്രമേ ഇന്ത്യ വിദേശത്തു കളിച്ചിട്ടുള്ളൂ. ശേഷിച്ച അഞ്ച് ടെസ്റ്റുകളും നാട്ടിലായിരുന്നുവെന്നും കോലി വിശദമാക്കി.

മികച്ച പ്രകടനം
ഐസിസി ലോക ചാംപ്യന്‍ഷിപ്പില്‍ വലിയ ലീഡുള്ളതുകൊണ്ടാണ് എതിരാളികള്‍ക്കുമേല്‍ ഇത്രയും വലിയ ആധിപത്യം നേടാന്‍ ഇന്ത്യയെ സഹായിക്കുന്നതെന്നു താന്‍ വിശ്വസിക്കുന്നില്ലെന്നു കോലി വ്യക്തമാക്കി.
പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നിങ്ങള്‍ക്കു ഇന്ത്യന്‍ ടീമിനെ അഭിനന്ദിക്കാം. ഇതുവരെ മൂന്നു പരമ്പരകളാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ കളിച്ചത്. എന്നാല്‍ ഇത് നാലു പരമ്പരകളും, ഇവയില്‍ രണ്ടെണ്ണം നാട്ടിലും വിദേശത്തുമായിരുന്നെങ്കില്‍ ഇന്ത്യ നല്ല പ്രകടനമാണ് നടത്തുന്നതെന്ന് നിങ്ങള്‍ സമ്മതിക്കുമായിരുന്നു. നല്ല ക്രിക്കറ്റാണ് ഇന്ത്യ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഒരു ടീമിനും ഏതെങ്കിലും തരത്തിലുള്ള വിശേഷണത്തിലുള്ള ചാര്‍ത്തി കൊടുക്കുന്നതിനോടു യോജിക്കുന്നില്ലെന്നും കോലി വിശദമാക്കി.

ഏറെ ദൂരം പോവാനുണ്ട്
നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 12ാം ടെസ്റ്റ് പരമ്പര നേട്ടമായിരുന്നു ബംഗ്ലാദേശിനെതിരേയുള്ളത്. കൂടാതെ നാട്ടിലും വിദേശത്തുമായി തുടരെ ഏഴു പരമ്പരകളും ഇന്ത്യ നേടിക്കഴിഞ്ഞു. ഇതു പുതിയ റെക്കോര്‍ഡ് കൂടിയാണ്. എന്നാല്‍ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമുകളില്ലൊന്നെന്ന് ഇന്ത്യയെ വിശേഷിപ്പിക്കാന്‍ സമയമായിട്ടില്ലെന്നു കോലി പറഞ്ഞു.
ഇന്ത്യന്‍ ടീമിന് ഇനിയുമേറെ ദൂരം പോവാനുണ്ട്. വെറും ഏഴു മല്‍സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ടീമിന്റെയും ആധിപത്യം വിലയിരുത്താന്‍ സാധിക്കില്ല. വിന്‍ഡീസ് ടീം തുടര്‍ച്ചയായി 15 വര്‍ഷമാണ് ക്രിക്കറ്റിനെ അടക്കി ഭരിച്ചതെന്നും കോലി ചൂണ്ടിക്കാട്ടി.

അടുത്ത ടെസ്റ്റ് പരമ്പര
2020ല്‍ ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഈ പരമ്പരയെക്കുറിച്ചാണ് ഇന്ത്യ ഇപ്പോള്‍ ചിന്തിക്കുന്നതെന്നു കോലി പറഞ്ഞു. നാട്ടില്‍ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര അവസാനിച്ചു. ഇനി വിദേശത്ത് എന്താണ് സംഭവിക്കുന്നതെന്നു നോക്കാം. ടെസ്റ്റില്‍ ഇപ്പോള്‍ ഇന്ത്യയുടെ മനോഭാവം തന്നെ മാറിക്കഴിഞ്ഞു. ലോകത്തിന്റെ ഏതു ഭാഗത്തും ഇപ്പോള്‍ ടെസ്റ്റ് ജയിക്കാന്‍ കഴിയുമെന്ന് തങ്ങള്‍ക്കു ആത്മവിശ്വാസമുണ്ട്. ഈ മനോഭാനം തന്നെയാണ് ടീമിനെ കൂടുതല്‍ ആവേശത്തിലാക്കുന്നതെന്നും ഡ്രസിങ് റൂമില്‍ ഇതു ശരിക്കും പ്രതിഫലിക്കുന്നതായും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications