ലോകകപ്പിലെ വീഴ്ച; കുലുക്കമില്ലാതെ കോലി, വിന്‍ഡീസില്‍ പൊളിക്കും... വൈറലായി പോസ്റ്റ്

മുംബൈ: ഇംഗ്ലണ്ടില്‍ സമാപിച്ച ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഫൈനല്‍ പോലുമെത്താതെ ടീം ഇന്ത്യ പുറത്തായെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലി ഇതു കൊണ്ടൊന്നും തളര്‍ന്നിട്ടില്ല. കൂടുതല്‍ കരുത്തോടെ, ആത്മവിശ്വാസത്തോടെ ഉയരങ്ങള്‍ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് ഇന്ത്യ അടുത്തതായി കളിക്കുന്നത്. മൂന്നു ഫോര്‍മാറ്റിലും കോലിക്കു കീഴിലാണ് ഇന്ത്യ ഇറങ്ങുക, നിശ്ചിത ഓവര്‍ പരമ്പരകളില്‍ കോലിക്കു വിശ്രമം നല്‍കി പകരം രോഹിത് ശര്‍മയെ നിയമിച്ചേക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വിന്‍ഡീസ് പര്യടനത്തില്‍ തന്നെ പരിഗണിക്കണമെന്നു സെലക്ഷന്‍ കമ്മിറ്റിയോട് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. കോലിയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പോസിറ്റിവായി കാണണം
എന്തൊക്കെ തിരിച്ചടികള്‍ നേരിട്ടാലും കാര്യങ്ങളെ പോസിറ്റീവായി തന്നെ കാണണമെന്നാണ് ട്വീറ്റിലൂടെ കോലി ആവശ്യപ്പെടുന്നത്. പോസിറ്റിവിറ്റിയെ പോസിറ്റിവിറ്റി തന്നെയാണ് ആകര്‍ഷിക്കുക. നിങ്ങളുടെ ഇഷ്ടം തന്നെയാണ് ഫലവും നിര്‍ണയിക്കുകയെന്നായിരുന്നു കോലി ട്വീറ്റ് ചെയ്തത്.
ഒരു പ്രമുഖ ബ്രാന്‍ഡിന്റെ പരസ്യ ചിത്രീകരണത്തിന്റെ വീഡിയോക്കൊപ്പമാണ് കോലി ഇങ്ങനെ കുറിച്ചിരിക്കുന്നത്.

കോലി- രോഹിത് തര്‍ക്കം?
ലോകകപ്പിനിടെ കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ പല കാര്യങ്ങളിലും ആശയക്കുഴപ്പമുണ്ടായിരുന്നതായും ഇതാണ് ഇന്ത്യ സെമി ഫൈനലില്‍ തോറ്റു പുറത്താവാന്‍ കാരണമെന്നുമുള്ള തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ രണ്ടു ക്യാപ്റ്റന്‍മാരെ പരീക്ഷിക്കാനും ഇന്ത്യ ആലോചിക്കുന്നതായും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ടീം മാനേജ്‌മെന്റ് നിഷേധിച്ചതോടെ അഭ്യൂഹങ്ങള്‍ക്കു വിരാമമാവുകയായിരുന്നു.

ന്യൂസിലാന്‍ഡിനോടു തോറ്റു
ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് സെമി ഫൈനലിലേക്കു കുതിച്ച ഇന്ത്യക്കു ഇംഗ്ലണ്ടിനോടു മാത്രമേ തോല്‍വി നേരിടേണ്ടി വന്നുള്ളൂ.
എന്നാല്‍ സെമിയില്‍ ന്യൂസിലാന്‍ഡിനു മുന്നില്‍ ഇന്ത്യ പതറിപ്പോവുകയായിരുന്നു. 241 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം പിന്തുടരാനാവാതെ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ച്ചയിലേക്കു വീഴുകയായിരുന്നു. 18 റണ്‍സിനാണ് ഇന്ത്യ മല്‍സരവും ഫൈനല്‍ ടിക്കറ്റും കൈവിട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications