For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുരസ്‌കാരനിറവില്‍ വീണ്ടും കോലി... തുടര്‍ച്ചയായി രണ്ടാമതും പോളി ഉമ്രിഗര്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍

കഴിഞ്ഞ വര്‍ഷവും അദ്ദേഹത്തിനായിരുന്നു അവാര്‍ഡ്

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി വീണ്ടും പുരസ്‌കാരനിറവില്‍. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും രാജ്യത്തെ മികച്ച ക്രിക്കറ്റര്‍ക്കുള്ള പോളി ഉമ്രിഗര്‍ അവാര്‍ഡ് അദ്ദേഹം സ്വന്തമാക്കി. 2016-17 സീസണിലും കോലി തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി ഇയര്‍. ദേശീയ ടീമിനു വേണ്ടിയുള്ള തുടര്‍ച്ചയായ മിന്നുന്ന പ്രകടനങ്ങള്‍ 2017-18 സീസണിലെ പുരസ്‌കാരവും അദ്ദേഹത്തിനു സമ്മാനിക്കുകയായിരുന്നു. ജൂണ്‍ 12ന് ബെംഗളൂരുവില്‍ നടക്കുന്ന ബിസിസിഐയുടെ അവാര്‍ഡ്ദാന ചടങ്ങില്‍ കോലിക്കു പുരസ്‌കാരം കൈമാറും. രണ്ടു വര്‍ഷങ്ങളിലെയും അവാര്‍ഡുകള്‍ ഒരുമിച്ചാണ് ഈ ചടങ്ങില്‍ സമ്മാനിക്കുന്നത്.

1

രാജ്യത്തെ വ്യത്യസ്ത പ്രായത്തില്‍പ്പെട്ട ദേശീയ, ആഭ്യന്തര താരങ്ങളെയും ചടങ്ങില്‍ ബിസിസിഐ പുരസ്‌കാരം നല്‍കി ആദരിക്കും. പുരുഷ വിഭാഗത്തിലാണ് കോലി മികച്ച ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്. വനിതകളില്‍ 2016-17 സീസണിലെ മികച്ച താരത്തിനുള്ള അവാര്‍ഡ് ഹര്‍മന്‍പ്രീത് കൗറിനാണ്. 2017-18 സീസണില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹയായത് സ്മൃതി മന്ദാനയാണ്. ഇവ കൂടാതെ അണ്ടര്‍ 16 വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരത്തിനും വിക്കറ്റെടുത്ത താരത്തിനും അവാര്‍ഡ് നല്‍കും.

ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് അസോസിയേഷനുള്ള 2017-18 സീസണിലെ അവാര്‍ഡ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനാണ്. തൊട്ടുമുമ്പത്തെ സീസണില്‍ മികച്ച അസോസിയേഷനായി മാറിയത് ബംഗാളായിരുന്നു. പ്രൈസ് മണിയില്‍ ഇത്തവണ വര്‍ധനവ് വരുത്താന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. നേരത്തേ ഒരു ലക്ഷമായിരുന്ന സമ്മാനത്തുക ഇത്തവണ 1.5 ലക്ഷം രൂപയാക്കിയിട്ടുണ്ട്.

Story first published: Thursday, June 7, 2018, 15:21 [IST]
Other articles published on Jun 7, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+