Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരേയും സ്ലെഡ്ജ് ചെയ്യും, ഒരാളൊഴികെ! ആ താരം ആര്? വെളിപ്പെടുത്തി കോലി

മുംബൈ: കളിക്കളത്തില്‍ വളരെ അഗ്രസീവായി പെരുമാറുന്ന താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇതിന്റെ പേരില്‍ പ്രശംസയോടൊപ്പം വിമര്‍ശനങ്ങളും അദ്ദേഹത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. ചില ഘട്ടങ്ങില്‍ കോലിയുടെ പെരുമാറ്റം അതിരു കടക്കുന്നതായാണ് വിമര്‍ശകരുടെ ആരോപണം. എങ്കിലും കോലി ഇതൊന്നും അത്ര കാര്യമാക്കാറില്ല. പല എതിര്‍ ടീം താരങ്ങളെയും കോലി കളിക്കിടെ സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ കരിയറില്‍ താന്‍ ഒരിക്കലും സ്ലെഡ്ജ് ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു താരമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സനുമായുള്ള ഇന്‍സ്റ്റഗ്രാം ചാറ്റിലാണ് കോലി ഇക്കാര്യം തുറന്നു പറഞ്ഞത്.

kohli

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിലെ തന്റെ ടീമംഗവും ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരവുമായ എബി ഡിവില്ലിയേഴ്‌സാണ് ഈ കളിക്കാരനെന്നു കോലി പറയുന്നു. അത്രയേറെ അടുപ്പം പുലര്‍ത്തുന്ന എബിഡിയെ സ്ലെഡ്ജ് ചെയ്യുന്നതിനെ കുറിച്ചു തനിക്കു ചിന്തിക്കാന്‍ പോലുമാവില്ലെന്നു കോലി വ്യക്തമാക്കി. ഒരിക്കലും എബിഡിയെ സ്ലെഡ് ചെയ്യില്ല. കാരണം അദ്ദേഹത്തെ അത്രയും നന്നായി അറിയാം. എബിഡിയുടെ മുഖത്ത് നോക്കി സ്ലെഡ്ജ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല. നന്നായി അറിയാവുന്ന താരങ്ങള്‍ക്കെതിരേ സ്ലെഡ്ജ് ചെയ്യാന്‍ ഒരിക്കലുമാവില്ലെന്നും ഇന്ത്യന്‍ നായകന്‍ പറയുന്നു.

koh dev

കോലിയും എബിഡിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ഐപിഎല്ലില്‍ ആര്‍സിബിക്കായി ദീര്‍ഘകാലം ഒരുമിച്ച് കളിച്ചതോടെയാണ് ഇവരുടെ സൗഹൃദം ശക്തമായത്. പരസ്പരം അഭിനന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരങ്ങള്‍ കൂടിയാണ് കോലിയും എബിഡിയും. രണ്ടു പേരെ എപ്പോള്‍ ഒരുമിച്ച് അഭിമുഖത്തില്‍ പങ്കെടുത്താലും പരസ്പരം പുകഴ്ത്തിയാണ് സംസാരിക്കാറുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ഡിവില്ലിയേഴ്‌സാണെന്നു കോലി ചൂണ്ടിക്കാട്ടുമ്പോള്‍ എബിഡി തിരിച്ചാണ് പറയാറുള്ളത്.

കോലിയെക്കൂടാതെ ഐപിഎല്ലില്‍ ആര്‍സിബിയുടെ നെടുംതൂണാണ് എബിഡി. കഴിഞ്ഞ ഒമ്പത് വര്‍ഷമായി അദ്ദേഹം ആര്‍സിബിക്കൊപ്പമുണ്ട്. 2011ലാണ് ഡിവില്ലിയേഴ്‌സ് ആര്‍ബിസിലെത്തിയത്. പിന്നീടൊരിക്കലും താരത്തെ ടീം കൈവിട്ടിട്ടില്ല. ഐപിഎല്ലില്‍ ഇതുവരെ 154 മല്‍സരങ്ങള്‍ കളിച്ച എബിഡിയുടെ സമ്പാദ്യം 4395 റണ്‍സാണ്. മൂന്നു സെഞ്ച്വറികളും 33 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. പുറത്താവാതെ നേടിയ 133 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Friday, April 3, 2020, 10:33 [IST]
Other articles published on Apr 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+