പിങ്ക് ബോള്‍ ടെസ്റ്റ്: സെഞ്ച്വറിക്ക് പിന്നില്‍ സച്ചിന്‍... തുണയായത് ആ ഉപദേശമെന്ന് കോലി
കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരായ ഐതിഹാസിക പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് വിജയത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രകടനം ഏറെ നിര്‍ണായകമായിരുന്നു. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയെ മികച്ച ലീഡിലേക്കു നയിച്ചത് അദ്ദേഹത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു. 136 റണ്‍സാണ് കരിയറിലെ കന്നി പിങ്ക് ടെസ്റ്റില്‍ തന്നെ കോലി നേടിയത്. ഇന്ത്യന്‍ നായകന്റെ കരിയറിലെ 27ാമത്തെ ടെസ്റ്റ് സെഞ്ച്വറിയും കൂടിയായിരുന്നു ഇത്.
ഈ സെഞ്ച്വറിക്കു പിന്നില്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പങ്കിനെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് കോലി. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നല്‍കിയ ഉപദേശമാണ് ഇത്രയും മികച്ച ഇന്നിങ്‌സ് കളിക്കാന്‍ തന്നെ സഹായിച്ചതെന്നും അദ്ദേഹം പറയുന്നു.

മോണിങ് സെഷന്‍ പോലെ കണക്കാക്കണം
പിങ്ക് ബോള്‍ ടെസ്റ്റിനു മുമ്പ് സച്ചിന്‍ നല്‍കിയ ഉപദേശം ബാറ്റിങില്‍ തന്നെ ഏറെ സഹായിച്ചതായി കോലി വെളിപ്പടെുത്തി. വളരെ കൗതുകമുണര്‍ത്തുന്ന പോയിന്റുകളാണ് സച്ചിന്‍ പറഞ്ഞത്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് രണ്ടാം സെഷനെയും മോണിങ് സെഷന്‍ പോലെ പരിഗണിക്കണമെന്നതായിരുന്നു. നേരം ഇരുട്ടി വരുന്നതോടെ പന്ത് കൂടുതല്‍ സ്വിങ് ചെയ്യുകയും സീം ഉണ്ടാവുകയും ചെയ്യും. പക്ഷെ ഇതിനെ കാര്യമായെടുക്കേണ്ട. ആദ്യ സെഷനില്‍ കളിച്ച അതേ രീതിയില്‍ രണ്ടാം സെഷനിലും ബാറ്റിങ് തുടരണമെന്ന അദ്ദേഹത്തിന്റെ ഉപദേശം മികച്ച ഇന്നിങ്‌സ് കാഴ്ച വയ്ക്കാന്‍ തന്നെ സഹായിച്ചെന്നും കോലി കൂട്ടിച്ചേര്‍ത്തു.

അവസാന സെഷന്‍ ഈവനിങ് സെഷന്‍
അവസാന സെഷനെ സാധാരണ ടെസ്റ്റില്‍ കളിക്കുമ്പോഴുള്ള ഈവനിങ് സെഷന്‍ പോലെ കണ്ടാല്‍ മതിയെന്നും സച്ചിന്‍ തന്നോടു പറഞ്ഞതായി കോലി വ്യക്തമാക്കി. അവസാന സെഷനിലാണ് പല കാര്യങ്ങളും ആസൂത്രണം ചെയ്യേണ്ടി വരുന്നത്. ഈ ഘട്ടത്തില്‍ ഒരു ബാറ്റ്‌സ്മാന്‍ എല്ലാ ത്തിലും മാറ്റം വരുത്തേണ്ടി വരും. മികച്ച രീതിയില്‍ ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന താരത്തിനു പോലും രാത്രിയില്‍ ലൈറ്റ്‌സ്‌നു കീഴില്‍ കളിക്കുമ്പോള്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും സച്ചിന്‍ തന്നെ ഓര്‍മിപ്പിച്ചതായി കോലി പറഞ്ഞു.

വലിയ വെല്ലുവിളി നേരിട്ടില്ല
പിങ്ക് ബോള്‍ ടെസ്റ്റില്‍ സൂര്യാസ്തമയ സമയത്തു ബാറ്റ് ചെയ്യുമ്പോഴാണ് ഏറ്റവും വലിയ വെല്ലുവിളി നേരിട്ടതെന്നു പല ബാറ്റ്‌സ്മാന്‍മാരും ടെസ്റ്റിനു ശേഷം പറഞ്ഞിരുന്നു. എന്നാല്‍ തന്നെ സംബന്ധിച്ച് അത്തരമൊരു പ്രശ്‌നമുണ്ടായിട്ടില്ലെന്നു കോലി വ്യക്തമാക്കി. ഇന്ത്യ രണ്ടിന് 43 റണ്‍സെന്ന നിലയില്‍ നില്‍ക്കവെയാണ് കോലി ക്രീസിലെത്തിയത്.
ഭാഗ്യവശാല്‍ താന്‍ ക്രീസിലെത്തുമ്പോള്‍ രാത്രിയായിരുന്നു.അതുകൊണ്ടു തന്നെ പകലിനും രാത്രിക്കുമിടയിലുള്ള ആ മാറ്റം ബാധിച്ചില്ല. എന്നാല്‍ ഭാവിയില്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിക്കുമ്പോള്‍ ഇതു വെല്ലുവിളിയാവുമെന്നുറപ്പാണ്. രാത്രിയില്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ ഐപിഎല്‍ മല്‍സരത്തിനു ഇറങ്ങിയതു പോലെയാണ് അനുഭവപ്പെട്ടതെന്നും കോലി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications