Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്തിനു നന്ദി, ടെസ്റ്റില്‍ കോലി വീണ്ടും രാജാവ്... ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു

Virat Kohli reclaims top spot in ICC men's Test rankings from Steve Smith | Oneindia Malayalamn

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. നേരത്തേ ഒന്നാമതായിരുന്ന ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കിയാണ് കോലി തലപ്പത്തേക്കു കയറിയത്. പാകിസ്താനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലെ മോശം പ്രകടനമാണ് സ്മിത്തിനു ഒന്നാം റാങ്ക് നഷ്ടമാക്കിയത്. പരമ്പരയില്‍ നാലും 36ഉം റണ്‍സ് നേടാനേ അദ്ദേഹത്തിനായിരുന്നുള്ളൂ. 928 പോയിന്റോടെയാണ് കോലി ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 923 പോയിന്റാണ് സ്മിത്തിനുള്ളത്.

koh

ബംഗ്ലാദേശിനെതിരേ അവസാനാമായി കൊല്‍ക്കത്തയില്‍ നടന്ന ഡേ-നൈറ്റ് ടെസ്റ്റില്‍ കോലി ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടിയിരുന്നു. ഈ പ്രകടനവും തൊട്ടു പിന്നാലെ സ്മിത്ത് ഫ്‌ളോപ്പായതും കോലിയെ റാങ്കിങില്‍ മുന്നിലെത്തിക്കുകയായിരുന്നു. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് കോലിയായിരുന്നു നമ്പര്‍ വണ്‍ പൊസിഷനിലുണ്ടായിരുന്നത്. എന്നാല്‍ ആഷസില്‍ നാലു ടെസ്റ്റുകളില്‍ നിന്നും 774 റണ്‍സ് അടിച്ചുകൂട്ടിയോടെ സ്മിത്ത് കോലിയെ മറികടന്ന് ഒന്നാമതെത്തുകയായിരുന്നു.

അതേസമയം, പാകിസ്താനെതിരായ കഴിഞ്ഞ പരമ്പരയില്‍ ഓരോ ട്രിപ്പിള്‍ സെഞ്ച്വറിയും സെഞ്ച്വറിയുമടക്കം റണ്‍സ് വാരിക്കൂട്ടിയ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ റാങ്കിങില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വാര്‍ണര്‍ അഞ്ചാം റാങ്കിലേക്കുയര്‍ന്നു. ഓസീസിന്റെ മാര്‍നസ് ലബ്യുഷെയ്ന്‍, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് എന്നിവരാണ് റാങ്കിങില്‍ മികച്ച നേട്ടമുണ്ടാക്കിയ മറ്റു കളിക്കാര്‍. ലബ്യുഷെയ്ന്‍ ആറു സ്ഥാനങ്ങള്‍ കയറി എട്ടാമതെത്തിയപ്പോള്‍ റൂട്ട് നാലു സ്ഥാനങ്ങള്‍ കയറി ഏഴാമതെത്തി.

Story first published: Wednesday, December 4, 2019, 14:52 [IST]
Other articles published on Dec 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+