For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ അസ്ഹറിന് അഭിമാനിക്കാന്‍ ഇനി ഈ റെക്കോര്‍ഡില്ല... അതും കോലിയെടുത്തു, ഏക ഇന്ത്യന്‍ നായകന്‍

മൂന്നു ടെസ്റ്റുകളിലും ഏകപക്ഷീയ വിജയമാണ് ഇന്ത്യ നേടിയത്

Virat Kohli Breaks Mohammed Azharuddin's Record | Oneindia Malayalam

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ ക്യാപ്റ്റനെന്ന നിലയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ചുരുങ്ങിയത് മൂന്നു ടെസ്റ്റുകളെങ്കിലുമുളള ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ പരമ്പരകള്‍ തൂത്തുവാരിയ ഇന്ത്യന്‍ നായകനെന്ന നേട്ടത്തിനാണ് കോലി അവകാശിയായത്. മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. കോലിക്കു കീഴില്‍ ഇന്ത്യ സമ്പൂര്‍ണ വിജയം കൊയ്ത മൂന്നാം ടെസ്റ്റ് പരമ്പരയായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ളത്. ഇതോടെ രണ്ടു ടെസ്റ്റുകള്‍ തൂത്തുവാരിയ അസ്ഹറിന്റെ റെക്കോര്‍ഡ് തകരുകയായിരുന്നു.

kohli

കോലിക്കു കീഴില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ഈ ടെസ്റ്റ് പരമ്പര കൂടാതെ 2016ല്‍ നാട്ടില്‍ ന്യൂസിലാന്‍ഡിനെതിരേയും (3-0) 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേയും (3-0) ഇന്ത്യ സമ്പൂര്‍ണ വിജയം കൊയ്തിരുന്നു. എന്നാല്‍ 1993ല്‍ ഇംഗ്ലണ്ടിനെയും (3-0) 1994ല്‍ ശ്രീലങ്കയെയുമാണ് (3-0) അസ്ഹറിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ തൂത്തുവാരിയത്. അതേസമയം, മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിക്കു കീഴില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ മാത്രമേ ഇന്ത്യ എതിരാളികളെ തൂത്തുവാരിയിട്ടുള്ളൂ.

അതേസമയം, ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസി നാണക്കേടിന്റെ റെക്കോര്‍ഡും റാഞ്ചിയില്‍ കുറിച്ചിരുന്നു. ഇന്ത്യയില്‍ തുടര്‍ച്ചയായി രണ്ടു ടെസ്റ്റ് പരമ്പരകളില്‍ തോറ്റ ഏക ദക്ഷിണാഫ്രിക്കന്‍ നായകനായാണ് അദ്ദേഹം മാറിയത്. 2015ല്‍ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ പര്യടനത്തിനെത്തിയപ്പോഴും ഡുപ്ലെസിയായിരുന്നു ക്യാപ്റ്റന്‍.

Story first published: Tuesday, October 22, 2019, 15:45 [IST]
Other articles published on Oct 22, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+