Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ- ന്യൂസിലാന്‍ഡ്: ഇനി ഗാംഗുലിയല്ല ദാദ.. തട്ടിയെടുക്കാന്‍ കോലി!! റെക്കോര്‍ഡിന് തൊട്ടരികെ

വെല്ലിങ്ടണ്‍: റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ഹോബിയാക്കി മാറ്റിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി വീണ്ടുമൊരു റെക്കോര്‍ഡ് തിരുത്താന്‍ തയ്യാറെടുക്കുന്നു. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റില്‍ നാഴികക്കല്ല് പിന്നിടാനാണ് കോലിയുടെ ശ്രമം. രണ്ടു ടെസ്റ്റുകളുള്‍പ്പെട്ടതാണ് പരമ്പര.

നേരത്തേ നടന്ന ടി20, ഏകദിന പരമ്പരകളില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കോലിക്കു സാധിച്ചിരുന്നില്ല. ഇതിന്റെ ക്ഷീണം ഇനി ടെസ്റ്റ് പരമ്പരയില്‍ തീര്‍ക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

11 റണ്‍സ് കൂടി

11 റണ്‍സ് കൂടി

വെല്ലിങ്ടണ്‍ ടെസ്റ്റില്‍ വെറും 11 റണ്‍സ് മാത്രം നേടിയാല്‍ ഗാംഗുലിയെ പിന്നിലാക്കാന്‍ കോലിക്കു കഴിയും. ഇതോടെ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ആറാമത്തെ റണ്‍വേട്ടക്കാരനെന്ന നേട്ടത്തിനാണ് കോലി അവകാശിയാവുക. നിലവില്‍ ഗാംഗുലിയാണ് ഇതിന്റെ അവകാശി.
84 ടെസ്റ്റുകളില്‍ നിന്നും 54.97 ശരാശരിയില്‍ 7202 റണ്‍സ് കോലി നേടിക്കഴിഞ്ഞു. 27 സെഞ്ച്വറികളും 22 ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു.

ഗാംഗുലിയുടെ സമ്പാദ്യം

ഗാംഗുലിയുടെ സമ്പാദ്യം

113 ടെസ്റ്റുകളില്‍ നിന്നും 7212 റണ്‍സോടെയാണ് ഗാംഗുലി ലിസ്റ്റില്‍ ആറാംസ്ഥാനത്തു നില്‍ക്കുന്നത്. 16 സെഞ്ച്വറികളും 35 ഫിഫ്റ്റികളുമുള്‍പ്പെടെയാണ് അദ്ദേഹം ഇത്രയും റണ്‍സെടുത്തത്.
എന്നാല്‍ ദാദയേക്കാള്‍ കുറച്ചു ടെസ്റ്റുകളില്‍ നിന്നാണ് കോലി 7000ത്തിനു മുകളില്‍ റണ്‍സ് അടിച്ചെടുത്തിട്ടുള്ളത്.

സച്ചിന്‍ ബഹുദൂരം മുന്നില്‍

സച്ചിന്‍ ബഹുദൂരം മുന്നില്‍

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലിസ്റ്റില്‍ ബഹുദൂരം മുന്നിലാണ്. 200 ടെസ്റ്റുകളില്‍ നിന്നും 15,921 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സമ്പാദ്യം.
മറ്റൊരു ഉതിഹാസം രാഹുല്‍ ദ്രാവിഡാണ് 13,265 റണ്‍സുമായി പട്ടികയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. സുനില്‍ ഗവാസ്‌കര്‍ (10,122 റണ്‍സ്), വിവിഎസ് ലക്ഷ്മണ്‍ (8781), വീരേന്ദര്‍ സെവാഗ് (7212) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

കോലി മിന്നുന്ന ഫോമില്‍

കോലി മിന്നുന്ന ഫോമില്‍

ടെസ്റ്റില്‍ മിന്നുന്ന പ്രകടനമാണ് കരിയറിലുടനീളം കോലി കാഴ്ചവച്ചിട്ടുള്ളത്. അസാധാരണായ സ്ഥിരതയാണ് ഈ ഫോര്‍മാറ്റില്‍ താരം പുലര്‍ത്തുന്നത്.
അവസാനമായി ബംഗ്ലാദശിനെതിരേ കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലാണ് കോലി അവസാനമായി കളിച്ചത്. അന്നു ഉജ്ജ്വല സെഞ്ച്വറിയുമായി ടീമിന്റെ ജയത്തില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു.

ലോക ചാംപ്യന്‍ഷിപ്പില്‍ അപരാജിത കുതിപ്പ്

ലോക ചാംപ്യന്‍ഷിപ്പില്‍ അപരാജിത കുതിപ്പ്

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ അപരാജിത കുതിപ്പ് നടത്തുന്ന ഇന്ത്യ ഇതു തുടരാനുറച്ചാണ് വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരേ ഇറങ്ങുക. എന്നാല്‍ വെല്ലിങ്ടണില്‍ ഇന്ത്യയുടെ ടെസ്റ്റ് റെക്കോര്‍ഡ് കോലിക്കു അത്ര പ്രതീക്ഷയ്ക്കു വക നല്‍കുന്നതല്ല.
ഇവിടെ ഏഴു ടെസ്റ്റുകള്‍കളിച്ച ഇന്ത്യക്കു ഒന്നില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. അതാവട്ടെ 1968ലായിരുന്നു. എംകെ പട്ടൗഡിയുടെ നായകത്വത്തിലായിരുന്നു ഇന്ത്യയുടെ ഏക വിജയം.

Story first published: Thursday, February 20, 2020, 11:12 [IST]
Other articles published on Feb 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+