For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കോലിക്ക് വിലക്ക് വരുന്നു! ഒരു ടെസ്റ്റ് നഷ്ടമായേക്കും- കാരണമറിയാം

അംപറോടു കോലി മോശമായി പെരുമാറിയിരുന്നു

ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നായകന്‍ വിരാട് കോലിയുടെ സേവനം ഇന്ത്യക്കു ലഭിച്ചേക്കില്ല. കളിക്കളത്തില്‍ അംപയറോടു മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അദ്ദേഹത്തിനു ഒരു മല്‍സരത്തില്‍ വിലക്ക് ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ തേര്‍ഡ് അംപയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഫീല്‍ഡ് അംപയറും മലയാളിയുമായ നിതിന്‍ മേനോനുമായി കയര്‍ത്തു സംസാരിച്ചതാണ് കോലിക്കു വിനയായിരിക്കുന്നത്.

1

രണ്ടാം ടെസ്റ്റിന്റെ മൂന്നാംദിനത്തിലായിരുന്നു സംഭവം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെതിരേ ഇന്ത്യന്‍ ടീം എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്‌തെങ്കിലും നിതിന്‍ മേനോന്‍ നോട്ടൗട്ട് വിളിക്കുകയായിരുന്നു. തുടര്‍ന്ന് കോലി ഡിആര്‍എസിന്റെ സഹായം തേടി. പക്ഷെ തേര്‍ഡ് അംപയറുടെ തീരുമാനവും നോട്ടൗട്ടെന്നായിരുന്നു. ഇതാണ് കോലിയെ രോഷാകുലനാക്കിയത്.

തേര്‍ഡ് അംപയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കോലി ഉടന്‍ തന്നെ അദ്ദേഹത്തിന് അരികിലേക്കു വന്ന് വാദിക്കുകയായിരുന്നു. ഈ നടപടി അദ്ദേഹത്തിനെ കുഴപ്പത്തിലാക്കിയേക്കും. ഒരു മല്‍സരത്തില്‍ വിലക്കുള്‍പ്പെടെ ലഭിക്കാനിടയുള്ള തെറ്റാണ് കോലിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. അംപയറുടെ തീരുമാനത്തിനെതിരേ മോശമായി പെരുമാറുന്നത് ശിക്ഷാര്‍ഹമാണെന്നാണ് ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലുള്ളത്. ശിക്ഷയോ, പിഴയോ ഉള്‍പ്പെടെ ഈ താരത്തിനു ലഭിച്ചേക്കാം.

ലെവല്‍ 1 അല്ലെങ്കില്‍ 2 അനുസരിച്ചുള്ള കുറ്റത്തിനായിരിക്കും കോലിക്കെതിരേ ശിക്ഷാനടപടിയുണ്ടാവുക. ഇതു ഒന്നു മുതല്‍ നാലു വരെയുള്ള ഡീമെറിറ്റ് പോയിന്റ് ലഭിക്കാനിടയാക്കും. കഴിഞ്ഞ 24 മാസത്തിനിടെ അദ്ദേഹത്തിനു രണ്ടു ഡീമെറിറ്റ് പോയിന്റുകള്‍ ലഭിച്ചു കഴിഞ്ഞു. ഇനി രണ്ടു ഡീമെറിറ്റ് പോയിന്റുകള്‍ കൂടി ലഭിച്ചാല്‍ കോലിക്കു ഒരു മല്‍സരത്തില്‍ സസ്‌പെന്‍ഷന്‍ ലഭിക്കും.

ചെന്നൈ ടെസ്റ്റിനിടെ ഫീല്‍ഡ് അംപയറുമായി വാദിച്ച കോലിയുടെ നടപടിയെ കമന്റേറ്റര്‍ ഡേവിഡ് ലോയ്ഡ്, ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോന്‍ എന്നിവര്‍ വിമര്‍ശിച്ചിരുന്നു. അംപയര്‍മാരോടു കോലി അത്തരത്തില്‍ പെരുമാറാന്‍ പാടില്ല. അദ്ദേഹം മറ്റുള്ളവര്‍ക്കു മാതൃകയാവാന്‍ ശ്രമിക്കണമെന്നും ലോയ്ഡ് പറഞ്ഞിരുന്നു. കോലി അങ്ങനെ ചെയ്യാന്‍ പാടില്ല. അദ്ദേഹം ശരിക്കുമൊരു പവര്‍ഹൗസാണ്. അംപയര്‍മാരുമായി കോലി ഏറ്റുമുട്ടലിനു പോവരുത്. തീരുമാനം എന്തു തന്നെയായാലും ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ അതു ചെയ്യാന്‍ പാടില്ലെന്നും വോന്‍ അഭിപ്രായപ്പെട്ടു.

ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 317 റണ്‍സിന്റെ വമ്പന്‍ ജയം നേടിയിരുന്നു. 482 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് നാലാംദിനം വെറും 164 റണ്‍സിനു പുറത്തുവകയായിരുന്നു. ഈ ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തിയിരുന്നു. ഈ മാസം 24 മുതല്‍ അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്.

Story first published: Tuesday, February 16, 2021, 17:19 [IST]
Other articles published on Feb 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+