ഓസീസ് യുവ സ്പിന്നര്‍ക്കു മുന്നില്‍ കോലി മുയല്‍ക്കുഞ്ഞോ? സംശയം വെറുതെയല്ല, കാരണമുണ്ട്
മുംബൈ: നിലവില്‍ ലോക ക്രിക്കറ്റിലെ ഏതു മികച്ച ബൗളര്‍മാരെയും അനായാസം നേരിടുന്ന ബാറ്റ്‌സ്മാനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പക്ഷെ ഓസ്‌ട്രേലിയയുടെ യുവ സ്പിന്നര്‍ ആദം സാംപയ്‌ക്കെതിരേ കോലിക്കു ഒരിക്കല്‍ക്കൂടി പിഴച്ചത് ആരാധരെ അമ്പരപ്പിച്ചിരിക്കുകയാണ്. വാംഖഡെയില്‍ നടന്ന ഓസീസിനെതിരേയുള്ള ആദ്യ ഏകദിനത്തില്‍ കോലിയുടെ വിക്കറ്റെടുത്തത് സാംപയായിരുന്നു.
നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ കോലിക്കു വെറും 16 റണ്‍സാണ് ടീമിനു സംഭാവന ചെയ്യാന്‍ കഴിഞ്ഞത്. സ്വന്തം ബൗളിങില്‍ കോലിയെ സാംപ പിടികൂടുകയായിരുന്നു. നേരത്തേയും പല തവണ സാംപ കോലിയുടെ അന്തകനായിട്ടുണ്ട്.

കോലിയുടെ വാക്കുകള്‍ തെറ്റിയില്ല
ഓസ്‌ട്രേലിയക്കെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു മുമ്പ് കോലി സാംപയുടെ ബൗളിങിനെ പുകഴ്ത്തിയിരുന്നു. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ സാംപയുടെ പ്രകടനത്തെയും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഓസീസ് ഇന്ത്യയിലെത്തിയപ്പോള്‍ മികച്ച ബൗളിങായിരുന്നു സാംപ കാഴ്ച വച്ചത്. എതിര്‍ ബാറ്റ്‌സ്മാന്‍ ബൗണ്ടറി നേടിയാലും തൊട്ടടുത്ത പന്തില്‍ സാംപ ശക്തമായി തിരിച്ചടിച്ചിരുന്നു. ഓസീസിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട റിസ്റ്റ് സ്പിന്നറാണ് അദ്ദേഹമെന്നും കോലി ചൂണ്ടിക്കാട്ടിയിരുന്നു.
വാംഖഡെയില്‍ സിക്‌സര്‍ പറത്തിയ ശേഷം തൊട്ടടുത്ത പന്തിലാണ് കോലിയെ സാംപ പവലിയനിലേക്കു മടക്കിയത്.

സാംപയെ സൂക്ഷിക്കണം
ലോകോത്തര ബൗളര്‍മാരെ തന്റെ ബാറ്റിങ് മികവ് കൊണ്ട് അമ്മാനമാടുന്ന കോലിക്കു സാംപയ്‌ക്കെതിരേ് എന്തു കൊണ്ട് ഇതിനു കഴിയുന്നില്ലെന്നാണ് ആരാധകര്‍ തല പുകഞ്ഞ് ആലോചിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടി20, ഏകദിനം എന്നിവയിലായി ഇതു നാലാം തവണയാണ് കോലിയെ സാംപ പുറത്താക്കിയത്. 10 തവണ ഏറ്റുമുട്ടിയപ്പോള്‍ നാലു തവണയും സാംപയ്ക്കായിരുന്നു കോലിയുടെ വിലപ്പെട്ട വിക്കറ്റ്.

മറ്റൊരു ബൗളറുമില്ല
കോലി നിറഞ്ഞാടിയ കഴിഞ്ഞ വര്‍ഷം മറ്റൊരു ബൗളര്‍ക്കും അദ്ദേഹത്തിനെതിരേ ഇത്രയും മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ലെന്നു കണക്കുകള്‍ അടിവരയിടുന്നു. ഇന്ത്യയും ഓസീസും തമ്മിലുള്ള കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള 10 മല്‍സരങ്ങളില്‍ 51ന് മുകളില്‍ ബാറ്റിങ് ശരാശരി കോലിക്കുണ്ടായിരുന്നു.
സാംപ ഭീഷണിയെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ ഗൗരവമായി തന്നെ ചിന്തിക്കേണ്ട സമയമായിരിക്കുന്നുവെന്നാണ് വാംഖഡെ നല്‍കുന്ന മുന്നറിയിപ്പ്. ഏകദിന പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ കോലി ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതും ഓസീസ് സ്പിന്നറെയായിരിക്കും.

ബാറ്റിങ് പൊസിഷനില്‍ മാറ്റം
തന്റെ സ്ഥിരം ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറില്‍ നിന്നും മാറി നാലാമനായാണ് കോലി വാംഖഡെയില്‍ ബാറ്റ് ചെയ്യാനെത്തിയത്. മികച്ച ഫോമിലുള്ള ലോകേഷ് രാഹുലിനെ കൂടി മുന്‍നിരയില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു ഇന്ത്യയുടെ ഈ പരീക്ഷണം.
എന്നാല്‍ ഇതു ക്ലിക്കാവാതിരുന്നതോടെ വരാനിരിക്കുന്ന മല്‍സരങ്ങളിലും ഇതേ ലൈനപ്പ് തന്നെ തുടരണമോയെന്നു പുനരാലോചിക്കുമെന്നു കോലി വ്യക്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications