Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദശാബ്ദത്തിലെ രാജാവ് കോലി തന്നെ... സെഞ്ച്വറികളില്‍ അമരത്ത്, ഫിഫ്റ്റികളിലും!!

Virat Kohli finishes with most international centuries in last decade | Oneindia Malayalam

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ താന്‍ തന്നെയാണെന്ന് വീണ്ടുമൊരു നേട്ടത്തിലൂടെ അടിവരയിടുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. നിലവില്‍ ഏകദിനത്തിലും ടെസ്റ്റിലും താന്‍ എന്തുകൊണ്ടാണ് ബാറ്റിങില്‍ ഒന്നാം റാങ്ക് അലങ്കരിക്കുന്നത് എന്നതിനും ഉത്തരം നല്‍കുകയാണ് അദ്ദേഹം.

കഴിഞ്ഞ പതിറ്റാണ്ടിലെ കണക്കുകളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കോലി. അവസാന 10 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ താരമായിരിക്കുകയാണ് അദ്ദേഹം. ഇതിനകം പല ബാറ്റിങ് റെക്കോര്‍ഡുകളും കോലി തന്റെ പേരില്‍ കുറിച്ചു കഴിഞ്ഞു. അതിവേഗത്തില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന ലോക റെക്കോര്‍ഡും ഇക്കൂട്ടത്തില്‍പ്പെടുന്നു.

69 സെഞ്ച്വറികള്‍

69 സെഞ്ച്വറികള്‍

കഴിഞ്ഞ ദശാബ്ദത്തില്‍ 69 സെഞ്ച്വറികളാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലി വാരിക്കൂട്ടിയത്. 431 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഇത്രയും സെഞ്ച്വറികള്‍ നേടിയത്. ഓരോ ആറ് ഇന്നിങ്‌സിനിടെയും ഒരു സെഞ്ച്വറിയെന്ന എന്ന തരത്തിലായിരുന്നു ഇന്ത്യന്‍ നായകന്റെ കുതിപ്പ്.
47 സെഞ്ച്വറികളുമായി ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംലയാണ് ലിസ്റ്റില്‍ രണ്ടാമതെത്തിയത്. 41 സെഞ്ച്വറികള്‍ നേടിയ ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറാണ് മൂന്നാമത്.

42ഉം ഏകദിനത്തില്‍

42ഉം ഏകദിനത്തില്‍

10 വര്‍ഷത്തിനിടെ കോലി നേടിയ 69 സെഞ്ച്വറികളില്‍ 42ഉം ഏകദിനത്തില്‍ നിന്നാണെന്നതാണ് ശ്രദ്ധേയം. ടെസ്റ്റില്‍ 27 സെഞ്ച്വറികളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
ടി20 ക്രിക്കറ്റില്‍ റണ്‍വേട്ടയില്‍ കഴിഞ്ഞ പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ കോലി തലപ്പത്തേക്കു കയറിയെങ്കിലും ഒരു സെഞ്ച്വറി പോലും നേടാന്‍ കഴിഞ്ഞില്ലെന്നത് ആരാധകരെ നിരാശരാക്കുന്നു. 70 ടി20കളില്‍ നിന്നും 52.66 ശരാശരിയില്‍ 2633 റണ്‍സാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്.

ഏകദിനത്തില്‍ 11,125 റണ്‍സ്

ഏകദിനത്തില്‍ 11,125 റണ്‍സ്

ഏകദിനത്തില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ 11,125 റണ്‍സാണ് കോലി അടിച്ചെടുത്തത്. 227 ഇന്നിങ്‌ലുകളില്‍ നിന്നായിരുന്നു അഇദ്ദേഹം ഇത്രയും റണ്‍സെടുത്തത്. ലോക ക്രിക്കറ്റില്‍ തന്നെം കഴിഞ്ഞ 10 വര്‍ഷത്തില്‍ ഇത്രയുമധികം റണ്‍സെടുത്ത മറ്റൊരു ബാറ്റ്‌സ്മാനില്ല.
സെഞ്ച്വറികളുടെ കണക്കില്‍ മാത്രമല്ല അര്‍ധ സെഞ്ച്വറികളുടെ കാര്യത്തിലും കഴിഞ്ഞ ദശാബ്ദത്തിലെ രാജാവ് കോലിയാണ്. 52 അര്‍ധസെഞ്ച്വറികളാണ് ഇന്ത്യന്‍ നായകന്‍ നേടിയത്.

Story first published: Thursday, January 2, 2020, 15:36 [IST]
Other articles published on Jan 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+