Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയും സ്മിത്തും ഒരേ ടീമില്‍ കളിക്കുകയോ? അതു സംഭവിച്ചു! ഐപിഎല്ലില്‍, പക്ഷെ സ്മിത്ത് തഴയപ്പെട്ടു

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരെന്നു വിലയിരുത്തപ്പെടുന്നവരാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും. നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ ഏറ്റവും മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള രണ്ടു താരങ്ങളാണ് ഇരുവരും. ഐസിസി ടെസ്റ്റ് റാങ്കിങില്‍ സ്മിത്ത് ഒന്നാം റാങ്ക് അലങ്കരിക്കുമ്പോള്‍ ഏകദിനത്തില്‍ ഈ സ്ഥാനം കോലിക്കാണ്.

കോലിയും സ്മിത്തും ഒരുമിച്ച് ഒരേ ടീമില്‍ കളിക്കുന്നതിനെക്കുറിച്ച് നിള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എന്നാല്‍ ഒരിക്കല്‍ അതു സംഭവിച്ചുവെന്നതാണ് പലര്‍ക്കുമറിയാത്ത കാര്യം.

ഐപിഎല്ലില്‍ ഒരേ ടീമില്‍

ഐപിഎല്ലില്‍ ഒരേ ടീമില്‍

ഐപിഎല്ലിലാണ് കോലിയും സ്മിത്തും നേരത്തേ ടീമംഗങ്ങളായത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാണ് നേരത്തേ ഇരുവരും ഒരുമിച്ച് കളിച്ചത്. 2010ലെ ഐപിഎല്ലില്‍ ആര്‍സിബിയിലെ ടീമംഗങ്ങളായിരുന്നു കോലിയും സ്മിത്തും.
ന്യൂസിലാന്‍ഡിന്റെ മുന്‍ താരം ജെസ്സി റൈഡര്‍ക്കു പകരമാണ് അന്നു സ്മിത്ത് ആര്‍സിബിയിലെത്തിയത്. പക്ഷെ ആര്‍സിബിക്കു വേണ്ടി ഐപിഎല്ലില്‍ കളിക്കാന്‍ ഒരു അവസരം പോലും സ്മിത്തിനു ലഭിച്ചില്ല.

ഒരു ഫോട്ടോ പോലുമില്ല

ഒരു ഫോട്ടോ പോലുമില്ല

ഐപിഎല്ലിന്റെ 2010ലെ സീസണ്‍ മുഴുവന്‍ സ്മിത്ത് ആര്‍സിബിക്കൊപ്പമുണ്ടായിരുന്നു. താരത്തിന്റെ കന്നി ഐപിഎല്‍ ടീം കൂടിയായിരുന്നു ആര്‍സിബി. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും അന്നു പുതുമുഖമായിരുന്ന സ്മിത്തിന് ആര്‍സിബി അവസരം നല്‍കിയില്ല. സീസണിലുടനീളം കോലിക്കൊപ്പം സ്മിത്തുമുണ്ടായിരുന്നു. പക്ഷെ ആര്‍സിബി ജഴ്‌സിയില്‍ ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോ പോലും ഇതുവരെ പുറത്തു വന്നിട്ടില്ലെന്നതാണ് നിരാശാജനകം.

സീസണിനു ശേഷം ഒഴിവാക്കി

സീസണിനു ശേഷം ഒഴിവാക്കി

2010ലെ ഐപിഎല്ലിനു ശേഷം സ്മിത്തിനെ ആര്‍സിബി ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമിനൊപ്പം ചേര്‍ന്നു. എന്നാല്‍ കണംകാലിനേറ്റ പരിക്കിനെ തുടര്‍ന്നു സ്മിത്തിനു സീസണ്‍ നഷ്ടമായി.
2012ലെ ഐപിഎല്‍ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും അദ്ദേഹത്തെ വാങ്ങിയില്ല. എന്നാല്‍ മിച്ചെല്‍ മാര്‍ഷിനു പരിക്കേറ്റതിനെ തുടര്‍ന്നു പകരക്കാരനായി പൂനെ വാരിയേഴ്‌സ് ഈ സീസണില്‍ സ്മിത്തിനെ ടീമിലേക്കു കൊണ്ടുവന്നു. ഐപിഎല്ലിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ചായാണ് സ്മിത്ത് തന്റെ പ്രതിഭ തെളിയിച്ചത്.

സ്മിത്തിന്റെ വളര്‍ച്ച

സ്മിത്തിന്റെ വളര്‍ച്ച

2015ലെ ഐപിഎല്ലില്‍ ഷെയ്ന്‍ വാട്‌സനു പകരം രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി സ്മിത്ത് നിയമിക്കപ്പെട്ടു. എന്നാല്‍ രാജസ്ഥാനു രണ്ടു സീസണുകളില്‍ വിലക്ക് വന്നതോടെ അദ്ദേഹം 2016ല്‍ റൈസിങ് പൂനെ ജയന്റ്‌സിലെത്തി. അന്ന് എംഎസ് ധോണിയായിരുന്നു അവരുടെ നായകന്‍. എന്നാല്‍ തൊട്ടടുത്ത സീസണില്‍ ധോണിക്കു പകരം സ്മിത്ത് ടീമിന്റ നായകസ്ഥാനമേറ്റെടുത്തു. സീസണില്‍ പൂനെ ജയന്റ്‌സിനെ ഫൈനലിലെത്തിക്കാനും അദ്ദേഹത്തിനു സാധിച്ചു.
സീസണിനു ശേഷം പൂനെ ജയന്റ്‌സ് ഐപിഎല്ലില്‍ നിന്നു പിന്‍മാറിതോടെ സ്മിത്ത് വീണ്ടും രാജസ്ഥാന്‍ ടീമിന്റെ നായകസ്ഥാനത്തെത്തി. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടതിനെ തുടര്‍ന്നു 2018ലെ ഐപിഎല്‍ അദ്ദേഹത്തിനു നഷ്ടമായി. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ ടീമില്‍ തിരിച്ചെത്തിയ സ്മിത്ത് സീസണിന്റെ പകുതി വരെ അജിങ്ക്യ രഹാനെയ്ക്കു കീഴില്‍ കളിച്ചു. എന്നാല്‍ ടീമിന്റെ മോശം പ്രകടനം കാരണം രഹാനെയെ നീക്കിയതോടെ സ്മിത്ത് വീണ്ടും നായകസ്ഥാനത്തെത്തുകയും ചെയ്തു. ഐപിഎല്ലില്‍ ഇതുവരെ 81 മല്‍സരങ്ങളില്‍ നിന്നും 37.44 ശരാശരിയില്‍ 2022 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും എട്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

Story first published: Saturday, March 28, 2020, 12:42 [IST]
Other articles published on Mar 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+